രാജീവ് രവി- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം കമ്മട്ടിപ്പാടത്തിന്റെ കിടിലന്‍ ടീസര്‍ പുറത്തു വന്നു. കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. വിനായകന്‍, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ,അഞ്ജലി അനീഷ്, മുത്തുമണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.

ദുല്‍ക്കറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന നായകന്റെ ജീവിതമാണ് ചിത്രം പറയുന്നത്. നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയൊരുക്കുന്നത്.

മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത് കുമാര്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 20-ന് ചിത്രം തീയറ്ററുകളിലെത്തും.

kammattipadam teaser 2016 – YouTube

LEAVE A REPLY

Please enter your comment!
Please enter your name here