ന്യൂയോർ‍ക്ക്∙2016 ജൂലൈ 07 മുതൽ 10 വരെ മായാമിയിൽ വെച്ചു നടത്തപ്പെടുന്ന ഫോമയുടെ അഞ്ചാമത് അന്തർദേശീയ കൺവൻഷൻ രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലക്ക്. ഫോമ കൺവൻഷൻ രജിസ്ട്രേഷന്റെ ആദ്യ അലോട്ടുമെന്റ് ഇതിനോടകം ക്ലോസ് ചെയ്തു. ജൂൺ ഒന്നിനു മുൻപെ ബുക്കിങ് തീരുമെന്ന് രജിസ്ട്രേഷൻ കമ്മിറ്റി അറിയിച്ചു.

ഫോമ അംഗസംഘടനകളുടെ പ്രതിനിധിയായി പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാക്രമത്തിലാണ് മുറികൾ അനുവദിച്ചുകൊടുത്തുകൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് രജിസ്ട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണെന്ന് രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ശ്രീജേഷ് ശ്രീനിവാസൻ (ഫോൺ 954 225 0002), കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ് (ഫോൺ:9542341201) എന്നിവർ അറിയിച്ചു.

വാർത്ത∙ പന്തളം ബിജു തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here