ഇവള്‍ പുലിയാണു കേട്ടോ, മോന്‍സി കൊടുമണ്‍ (ഹാസ്യ കവിത)

ആറേഴുകടല്‍താണ്ടി
വന്നഞാനിപ്പോള്‍
ആരാണെന്നുള്ളതോര്‍മ്മവേണം
അമ്മായി അമ്മേ നീ
അധികം കളിച്ചാല്‍
ഹഡ്സണില്‍ തട്ടിടും തര്‍ക്കമില്ല
കറുത്തലക്സസും കാഡിലാക്കും
ഞാന്‍ തനിച്ചുണ്ടാക്കിയ മുതലാണുതള്ളേ
അതില്‍ സുഖിച്ചങ്ങു ജോലിക്കുപോകുമ്പോള്‍
ഡോക്ടര്‍മാര്‍ പോലുമസൂയയോടെ
ഫോക്കാന, നോര്‍ക്കാന, വേള്‍ഡ് മലയാളി
എന്നെ സ്തുതിക്കുവാന്‍ വമ്പന്‍മാരും
ഇത്രയും കാലം ഇരു ജോലിചെയ്തുഞാന്‍
ന്യുയോര്‍ക്കില്‍ മില്യന്‍റെ വീടും വാങ്ങി
എന്നെ എതിര്‍ക്കുവാനാരുണ്ടീ ലോകത്തില്‍
ആരും തുനിയില്ലനൂനംതന്നെ

3 COMMENTS

  1. Poem. (kavika) a piece of writing that partakes of the nature of both speech and song that is nearly always rhythmical, usually metaphorical, and often exhibits such formal elements as meter, rhyme, and stanzaic structure.
    If this fits in any of the above category:
    it should be appreciated….
    But I dont think so….

LEAVE A REPLY

Please enter your comment!
Please enter your name here