ഇനി ആര് ഭരണചക്രം തിരിക്കണമെന്ന് തീരുമാനിക്കാന്‍ കേരളം പോളിങ് ബൂത്തില്‍. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും  കനത്ത പോളിങ്. 

ഗ്രാമപ്രദേശങ്ങളിലും മലയോരമേഖലയിലും മന്ദഗതിയില്ലാണ്. പത്തനംതിട്ട, തൃശൂര്‍, ഇടുക്കി മലയോരമേഖലകളില്‍ കനത്ത മഴ. 

എ.കെ.ആന്റണി, പിണറായി വിജയന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, ജി.സുധാകരന്‍എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴയാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയവിടങ്ങളിൽ ഇന്നലെ രാത്രിയിൽ ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്. 

140 മണ്ഡലങ്ങളിലും രാവിലെ കൃത്യം ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ ബൂത്തുകളിലും ഇന്നലെത്തന്നെ പോളിങ് ഉദ്യോഗസ്ഥരെത്തി 

ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടുകോടി അറുപത് ലക്ഷത്തി പത്തൊമ്പതിനായിരം പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്. അവര്‍ക്കായി 

ഇരുപത്തോരായിരത്തി നാനൂറ്റി തൊണ്ണൂറ്റെട്ട് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ 

ഉയരുമെന്നാണ് പ്രതീക്ഷ. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ മണ്ഡലങ്ങളില്‍ എന്‍ഡിഎ കൂടി ഉള്‍പ്പെട്ട ത്രികോണമല്‍സരം 

നടക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയും വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒ.രാജഗോപാലും കുമ്മനം രാജശേഖരനും ഉള്‍പെടെ 

ഒട്ടേറെ പ്രമുഖരുടെ വിധി നിര്‍ണയിക്കുന്നതാണ് ഇന്നത്തെ വോട്ടെടുപ്പ്.

തെക്കന്‍ കേരളത്തില്‍ കനത്ത മഴ. രാവിലെത്തെ പോളിങിനെ മഴ ബാധിച്ചേക്കും.  തെക്കെ ഇന്ത്യക്കും ശ്രീലങ്കക്കും മുകളിൽ രൂപമെടുത്ത ന്യൂനമർദ്ദ 

ചുഴിയാണ് മഴയ്ക്ക് കാരണം. കനത്ത മേഘാവരണമാണ് രൂപമെടുത്തിട്ടുള്ളത്. വരുന്ന അഞ്ചു ദിവസത്തേക്കാണ് മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുള്ളത്.

പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്; ആകെ വോട്ടർമാർ 2,60,19,284

വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ. വൈകിട്ട് ആറിന് പോളിങ് ബൂത്തിലെ ക്യൂവിലുള്ളവർക്ക് ടോക്കൺ നൽ‌കി വോട്ടിന് അവസരമൊരുക്കും.

ഇന്ന് പൊതു അവധി.

തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്നു വോട്ടെടുപ്പ്.

കേരളം, ബംഗാൾ, തമിഴ്നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ വോട്ടെണ്ണൽ 19ന്

എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു വൈകിട്ട് 6.30 മുതൽ

മുതിർന്നവർക്ക് മുൻ‌ഗണന

വോട്ട് ചെയ്യാൻ സ്‌ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ക്യൂ.  അംഗപരിമിതർ, കൈക്കുഞ്ഞുമായെത്തുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കു 

വോട്ടു ചെയ്യാൻ മുൻഗണന.

സഹായിക്കാൻ ഉദ്യോഗസ്ഥൻ

ബി‌എൽഒ നൽകിയ ഫോട്ടോയുള്ള സ്ലിപ്പ് ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ പേര് കണ്ടെത്തുന്നത്. ബൂത്തിനു സമീപമുള്ള ബൂത്ത്‌തല ഉദ്യോഗസ്ഥന്റെ 

പക്കലുള്ള വോട്ടർ പട്ടിക നോക്കിയും പേരും ക്രമനമ്പരും കണ്ടെത്താം.

സ്ലിപ് മതി വോട്ട് ചെയ്യാൻ

ബിഎൽഒയിൽ നിന്നു കിട്ടിയ ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് ഉപയോഗിച്ച് വോട്ട് ചെയ്യാം. ഇല്ലെങ്കിൽ, ഇലക്‌ഷൻ കമ്മിഷൻ നൽകിയ ഫോട്ടോ പതിച്ച 

തിരിച്ചറിയൽ കാർഡ്. 

ഇവ രണ്ടിനും പുറമേ, തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നവ:

പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര–സംസ്ഥാന–പൊതുമേഖലാസ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ്, ബാങ്ക്–പോസ്റ്റ് ഓഫിസ് പാസ് ബുക്കുകൾ, 

പാൻ കാർഡ്, എൻപിആർ സ്മാർട് കാർഡ്, തൊഴിലുറപ്പു കാർഡ്, തൊഴിൽമന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഫോട്ടോയുള്ള പെൻഷൻ 

രേഖ, എംപിമാരോ എംഎൽഎമാരോ നൽകുന്ന ഔദ്യോഗികതിരിച്ചറിയൽ കാർഡ്. ആധാർ കാർഡ് സ്വീകാര്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here