ഡാലസ് ∙ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് േകരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങൾക്കുവേണ്ടിയുളള വിവാഹ സഹായനിധി സമർപ്പണവും മലങ്കര കത്തോലിക്ക സഭാ തലവൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും ജൂൺ മാസം 12ന് നടത്തപ്പെടുന്നു. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ നോർത്ത് അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്നതും ആശംസകൾ അർപ്പിക്കുന്നതുമാണ്.

ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 ഡിസംബർ മാസം മലങ്കര കത്തോലിക്ക അമേരിക്കൻ ഭദ്രാസന തലവൻ തോമസ് മാർ യാസേബിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചിരുന്നു.

പ്രസ്തു പരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കായി വികാരി ഫാ. ജോസഫ് നെടുമാൻ കുഴിയിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് : വർഗീസ് മാത്യു, ജിം ചെറിയാൻ, സുജൻ കാക്കനാട്: 972 222 2238

വാർത്ത∙ പി. പി. ചെറിയാൻ

thomas mar yusebios

download

LEAVE A REPLY

Please enter your comment!
Please enter your name here