modiവാഷിംഗ്ടണ്‍: ഇറാനിലെ തീരനഗരമായ ഛബറില്‍ തുറമുഖം നിര്‍മിക്കുന്നതിനുള്ള ഇന്ത്യാ-ഇറാന്‍ കരാറിനെ ചോദ്യംചെയ്ത് യുഎസ് ഭരണകൂടം. അന്താരാഷ് ട്രകരാറുകളുടെ ലംഘനമാണ് ഈ നീക്കമെന്ന് പറഞ്ഞ യുഎസ് സെനറ്റര്‍മാര്‍ പ്രശ്‌നം സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി. തുറമുഖ നിര്‍മാണത്തിലൂടെ മധ്യഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടം തുറക്കപ്പെടുമെന്നാണ് മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായും ഛബര്‍ മാറിയേനെ.
തുറമുഖ വികസനത്തിന് ഇന്ത്യ 5000 ലക്ഷം ഡോളറാണ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. തുറമുഖത്തിനടുത്ത് ഛബര്‍ സ്വതന്ത്രവ്യാപാര മേഖലയില്‍ അലൂമിനിയം ഉരുക്കുന്ന പല്‍ന്റ് മുതല്‍ യൂറിയ പല്‍ന്റ് വരെ നിര്‍മിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ടായിരുന്നു. ഇതുവഴി ഇറാനില്‍ കാലുറപ്പിക്കാനും ഇന്ത്യക്ക് അവസരം ലഭിക്കും, അതുവഴി പാക്കിസ്ഥാന്റെ സഹായമില്ലാതെ അഫ്ഗാന്‍, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വളരെ വേഗം എത്താന്‍ ഇന്ത്യക്കു കഴിയും. കണ്ട്‌ലയും ഛബറും തമ്മില്‍ ദല്‍ഹിയും മുംബൈയും തമ്മിലുള്ള ദൂരം പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാക്കിസ്ഥാന്റെ സമ്മര്‍ദ്ദവും ഇറാനെതിരേയുള്ള യുഎസ് നിലപാടുമാണ് ഇപ്പോള്‍ തുറമുഖ നിര്‍മാണത്തിലെ എതിര്‍പ്പിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here