വാഷിംഗ്ടണ്‍ ഡി.സി: മെയ് 23ന് വാഷിംഗ്ടണില്‍ നടന്ന നാഷ്ണല്‍ ജിയോഗ്രാഫിക്ക് ബി ചാമ്പ്യന്‍ഷിപ്പ് പ്രഥമ റൗണ്ടില്‍ ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധിപത്യം ലഭിച്ചു. പ്രന്തയ വരദ(ടെക്‌സസ്), അശ്വിന്‍ ശിവകുമാര്‍(ഒറിഗണ്‍), കപില്‍ നെയ്ഥന്‍(അലബാമാ), റിഷി നായര്‍(ഫ്‌ളോറിഡ), റിഷി കുമാര്‍(മേരിലാന്റ്), സൗമ്യ ദീക്ഷിത്(സൗത്ത് കരോളിനാ), ശ്രേയ്‌സ് റംബര്‍ട്ട്(മൊണ്ടാന) തുടങ്ങിയവര്‍ ഉള്‍പ്പെടെ പത്തുപേര്‍ മെയ് 25ന് നാഷ്ണല്‍ ജിയോഗ്രാഫിക്ക് സൊസൈറ്റി(വാഷിംഗ്ടണ്‍)യില്‍ വെച്ചു നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കും. ഇരുപത്തിയെട്ടാമതു വാര്‍ഷീക മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 50,000(ഒന്നാം സമ്മാനം), രണ്ടും മൂന്നും യഥാക്രമം 25000, 10000 ഡോളര്‍ സമ്മാനമായി ലഭിക്കും.

മെയ് 25ന് നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ തല്‍സമയ പ്രക്ഷേപണം  Nat Geo Wild രാത്രി 8കൂടുതല്‍ ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. അമ്പത്തിനാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

പി.പി.ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here