കൊൽക്കത്ത∙ ഐപിഎൽ ഒൻപതാം സീസണിലെ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് 22 റൺസിന് തോറ്റ് കൊൽക്കത്ത ‘എലിമിനേറ്റ്’ ചെയ്യപ്പെട്ടതിന് പിന്നാലെ ടീമിന്റെ തോൽവിയിൽ ദുഃഖാർത്തരായി കണ്ണീരണിഞ്ഞ് നിൽക്കുന്ന ചിയർ ഗേൾസിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് ടീം ഉടമ ഷാരൂഖ് ഖാൻ. ടീമിന്റെ തോൽവിയിൽ ദുഃഖമുണ്ടെന്ന വസ്തുത മറച്ചുവയ്ക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്.

ചില സമയത്ത് നാം കഴിവുകൾ പൂർണമായും പുറത്തെടുത്താലും മതിയാകില്ല. കൊൽക്കത്തയെ തോൽപ്പിച്ച് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയാശംസകൾ നേർന്നാണ് ഷാരൂഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ചിയർ ഗേൾസിനോടുള്ള ഇഷ്ടവും നന്ദിയും അറിയിച്ചുകൊണ്ടുള്ളതാണ് മറ്റൊരു ട്വീറ്റ്.

സൺറൈസേഴ്സിനെതിരെ വിജയത്തിലേക്ക് 18 പന്തിൽ 39 റൺസ് എന്ന നിലയിൽ നിൽക്കെയായിരുന്നു കൊൽക്കത്തയുടെ തോൽവി. ഈ ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത തോൽവി രുചിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here