Thursday, April 25, 2024
spot_img
Home ന്യൂസ്‌ ലോകം മെഡിറ്ററേനിയനില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; നൂറോളം പേര്‍ മരിച്ചു

മെഡിറ്ററേനിയനില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; നൂറോളം പേര്‍ മരിച്ചു

64
0

ഏതന്‍സ്: ആഫ്രിക്കയില്‍നിന്നുള്ള എഴുന്നൂറോളം അഭയാര്‍ഥികളുമായി എത്തിയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി. ഗ്രീസിനു സമീപമുള്ള ക്രെറ്റെ ദ്വീപിനടുത്താണ് അപകടം നടന്നത്. 340 പേരെ ഗ്രീക്ക് നാവിക സേന രക്ഷപ്പെടുത്തി. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നൂറോളം പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ലെന്ന് അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനായായ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു.

ക്രെറ്റയുടെ തെക്ക് 75 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് തകര്‍ന്നത്. നാല് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. ഹെലിക്കോപ്റ്ററുകളും ഉണ്ട്. അതേസമയം നൂറ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇത് രണ്ടാം തവണയാണ് ഗ്രീക്ക് തീരത്തിന് സമീപം അഭയാര്‍ഥികള്‍ യാത്ര  ചെയ്ത ബോട്ട് മുങ്ങുന്നത്.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കുറച്ചുനാളായി മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള അഭയാര്‍ഥി കടത്ത് തീരെക്കുറവായിരുന്നു. എന്നാല്‍ അനുകൂല കാലാവസ്ഥ മുതലെടുത്ത് വീണ്ടും അഭയാര്‍ഥികളെ കടത്തുന്നത് തുടരുകയായിരുന്നു. 

 

LEAVE A REPLY

Please enter your comment!
Please enter your name here

%d bloggers like this: