ഫോമ എന്ന ബൃഹത്തായ സംഘടനയോടൊപ്പം ആരംഭകാലം മുതല്‍ നിലകൊള്ളുകയും, ദേശീയതലത്തില്‍ നിരവധി നേതാക്കളെ വാര്‍ത്തെടുക്കുകയും ചെയ്ത സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷനും, ഫോമ എന്ന സംഘടനയില്‍ മാത്രം കാലാകാലങ്ങളായി നിലയുറപ്പിച്ചിട്ടുള്ള കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റും, 2016 ­­-2018 ലെ ഫോമയുടെ സാരഥികളാകുവാന്‍ മത്സരിക്കുന്ന കളത്തില്‍ വര്‍ഗ്ഗീസ് (സ്റ്റാന്‍ലി), ജോസ് എബ്രഹാം, പന്തളം ബിജു തോമസ് എന്നിവെര സംയുക്്തമായി പിന്‍തുണയ്ക്കുവാന്‍ തീരുമാനിച്ചു.

ഈ സ്ഥാനാര്‍ത്ഥികളുടെ ആശയങ്ങളും പദ്ധതികളും ഫോമയെ വളര്‍ച്ചയുടെ അടുത്തതലത്തില്‍ എത്തിക്കുമെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ചില പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഇരു സംഘടനകളും അടിയന്തര യോഗം വിളിച്ചുകൂട്ടി കൈക്കൊണ്ട തീരുമാനമാണിത്. സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും ഫോമയില്‍ അംഗത്വമുള്ളത് ഈ രണ്ട് സംഘടനകള്‍ക്ക് മാത്രമാണ്. ഈ സംഘടനകളുടെ തിരുമാനങ്ങള്‍ അതിനാല്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

പ്രവര്‍ത്തി പരിചയത്തിലൂന്നിയ സ്ഥാനകയറ്റങ്ങളാണ് ഫോമയിലൂണ്ടാവേണ്ടത്. ആശയങ്ങളെ പദ്ധതികളാക്കുന്നവര്‍ക്കാണ്, അര്‍ഹതപ്പെട്ടത് കൊടുക്കേണ്ടത് എന്ന് സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു

സംഘടനാപാടവം കൈമുതലായുള്ളവര്‍ നേതൃനിരയിലേക്കുയര്‍ന്നു വരണമെന്നും, നിസ്വാര്‍ത്ഥ സേവനത്തിനുടമകളായിരിക്കണം നേതാക്കളെന്നും കേരള സമാജം ഓഫ് സ്റ്ററ്റന്‍ ഐലന്റ് പ്രസിഡന്റ് മാണി ചാക്കോ (സാജന്‍) തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

മയാമി കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങളും പുരോഗതികളും ഇരു അസോസിയേഷനുകളും വിലയിരുത്തുകയും ചെയ്തു. നിലവിലുള്ള ബൈലോ പ്രകാരമുള്ള നടപടിക്രമങ്ങള്‍ വളരെ കൃത്യതയോടു കൂടി നടപ്പിലാക്കുന്ന ഫോമ നാഷണല്‍ കമ്മിറ്റിയെ അവര്‍ അഭിനന്ദിച്ചു,

അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ ഒരു കണ്‍വന്‍ഷന്റെ രജിസ്‌­ട്രേഷന്‍ നടപടികള്‍ ഒരുമാസം മുന്‍പേ ക്ലോസ്­ ചെയ്ത് മാതൃകയായ ഫോമ പ്രസിഡന്റ് അനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസ് എന്നിവരെ പ്രത്യകം അഭിനന്ദിച്ചു.

image

LEAVE A REPLY

Please enter your comment!
Please enter your name here