ഫോമാ മയാമി കണ്‍വന്‍ഷനോടനുബന്ധിച്ച് വനിതകള്‍ക്കായി ‘മലയാളി മങ്ക” മത്സരം സംഘടിപ്പിക്കുന്നു.  മലയാണ്മയുടെ നിറവോടെ, മലയാളതനിമയോടെ മാറ്റുരയ്ക്കാന്‍  വിവുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഫോമ അംഗസംഘടനകളില്‍ അംഗമായവര്‍ക്കുള്ളവര്‍ക്കും കണ്‍വന്‍ഷനില്‍ രജിസ്സര്‍ ചെയ്തിട്ടുള്ളതുമായ 24 വയസിനുമുകളില്‍ ഉള്ള വനിതകള്‍ക്ക് ഈ മത്സരത്തില്‍  പങ്കെടുക്കാവുന്നതാണ്. വ്യത്യസ്ഥമായ മൂന്നു തലങ്ങളില്‍  ക്രമപെടുത്തിയിരിക്കുന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ അമേരിക്കന്‍  മലയാളി മങ്ക മത്സരം  നടത്തി മുന്‍ പരിചയമുള്ള പ്രമുഖര്‍ ആയിരിക്കും.

ഈ മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍  മലയാളി മങ്ക ചെയര്‍പേഴ്‌സണ്‍ പ്രെറ്റി ദേവസ്യയുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ ഇതോടൊപ്പമുള്ള നിയമാവലികളും പാലിക്കേണ്ടതാണ്.

ചെയര്‍ പേഴ്‌സണ്‍:  പ്രെറ്റി ദേവസ്യ – 954 812 6058

കോര്‍ഡിനേറ്റര്‍: രേഖ ഫിലിപ്പ്

fokana-malayalee-manga-2.jpg.image.783.410foma.JPG.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here