ന്യൂ യോര്‍ക്ക്: ക്യൂന്‍സ്സില്‍ കഴിഞ്ഞ 40 വര്‍ഷം ആയി പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഐകകണ്ടേന എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രേഖ നായര്‍ ഫോമാ വനിതാ പ്രതിനിധി ആയി മത്സരിക്കുന്നു

ഇപ്പോള്‍ അസോസിയേഷന്‍ സെക്രട്ടറി ആണ് . ഗവര്‍മെന്റ് സെക്ടറില്‍ ജോലി ചെയ്യുന്ന രേഖ നായര്‍, മഴവില്‍ FM പ്രോഗ്രാം മാനേജര്‍, പ്രവാസി ചാനല്‍ ന്യൂസ് ആന്ങ്കര്‍ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നര്‍ത്തകി ആയി അറിയപ്പെടുന്ന രേഖ നായര്‍, ന്യൂ യോര്‍ക്ക് ആസ്ഥാനം ആയി പ്രവത്തിക്കുന്ന കലാ കേന്ദ്ര അക്കാദമിയുടെ ഡയറക്ടര്‍ ആണ്. രേഖ നായര്‍ ഫോമാ കമ്മിറ്റിക്ക് ഒരു മുതല്‍ കൂട്ടാവും എന്നതില്‍ സംശയമില്ല എന്ന് കേരള കള്‍ച്ചറല്‍ ഭാരവാഹികള്‍ അഭിപ്രായപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here