ജിഷയുടെ ഘാതകനെക്കുറിച്ചു പറഞ്ഞ കൂട്ടത്തില്‍
‘പുരുഷാധിപത്യ സമൂഹത്തില്‍ പെണ്ണിന്റെ ജീവനെന്തൂട്ട് വില ല്ലേ ‘എന്നു സ്ത്രീപക്ഷ്ത്തു നിന്നു ചിന്തിക്കുന്ന ഒരു സുഹൃത്തിന്റെ ചോദ്യം ചങ്കിലാണ് വന്നു തറയ്ക്കുന്നത്. 

ആരാണ് പുരുഷനെ സകലത്തിന്റെയും അധിപനാക്കിയത്? കായബലത്തിന്റെ പേരിലല്ലാതെ പുരുഷനെന്തു മേന്മ? സ്ത്രീയില്ലാതെ പുരുഷനെന്തു ജീവിതം? അവളെ സംരക്ഷിക്കാനാണ് ഈശ്വരന്‍ അവനു ശക്തി കൊടുത്തിരിക്കുന്നത്. പുരുഷന്റെ സുഖത്തിനു വേണ്ടിയുള്ളവള്‍ മാത്രമാണ് അവളെന്ന് ആരാണ് അവനെ പഠിപ്പിച്ചത്? പുരുഷാധിപത്യം നടക്കാന്‍ വേണ്ടി ആരൊക്കൊയൊ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങള്‍ ആചാരങ്ങളായി. അവള്‍ പുരുഷന്റെ അടിമയായി.

കാരണവന്മാര്‍ അവളുടെ സ്ഥാനം വാതില്‍ പിറകില്‍ എന്നു നിശ്ചയിച്ചു. ആധുനിക സിനിമകളില്‍ പോലും ‘ന്നീ ഒരു വെറും പെണ്ണ്’ എന്നു പറയിച്ച് തരം താഴ്ത്തി. എന്നിട്ടും തങ്ങളുടെ ശക്തി തിരിച്ചറിയാതെ ഇപ്പൊഴും അടിമകളയി ജീവിക്കുന്ന പാവം സ്ത്രീകള്‍.

അടിമത്തത്തില്‍ സ്‌നേഹമില്ല, ഭയവും നീരസവുമേയുള്ളുവെന്നു പുരുഷന്‍ തിരിച്ചറിയാത്തതെന്തേ?
പരസ്പര സ്‌നേഹവും വിശ്വാസവും ബഹുമനവുമില്ലാത്തിടത്തു എന്തു കുടുംബ ജീവിതം? അങ്ങനെയല്ലാത്തവര്‍ വിവാഹം കഴിക്കാന്‍ പോലും അര്‍ഹരല്ല. അടിമയാക്കനുള്ള ഉദ്ദേശ്യത്തോടുകൂടിയുള്ള വിവാഹം ഒരിക്കലും നടക്കരുതാത്തതാണ്. അമ്മമരും ആണ്‍കുട്ടികള്‍ക്കാണു പ്രധാന്യം കൊടുക്കുന്നതു. അവനെക്കാള്‍ ഒട്ടും പിറകിലല്ല അവളും എന്നുള്ള തിരിച്ചറിവാണു അമ്മമാര്‍ കൊടുക്കേണ്ടതു. അതു വീടുകളില്‍ നടക്കുന്നില്ല. അവര്‍ക്കു കിട്ടാത്തതൊന്നും മക്കള്‍ക്കും വേണ്ടെന്നാണോ അവര്‍ ചിന്തിക്കുന്നത്?.

നമ്മുടെ സമൂഹത്തില്‍ എവിടൊക്കെയൊ വല്ലാത്ത പാളിച്ചകള്‍ ഉണ്ടായിപ്പോയി. സ്ത്രീകള്‍ പ്രത്യേകിച്ചു ആദിവാസി പെണ്‍കുട്ടികള്‍ അടിച്ചമര്‍ത്തലിന്റെ ഇരകളായി. ജിഷ നിയമം പഠിച്ചിട്ട് അവള്‍ക്കു രക്ഷയുണ്ടായൊ? എന്നു പുരുഷന്റെ മനോഭാവത്തിനു മാറ്റം വരുന്നൊ എന്നു സ്ത്രീ അവളുടെ ശക്തി തിരിച്ചറിയുന്നൊ അന്നേ ജിഷമാര്‍ക്കും സ്ത്രീകള്‍ക്കും രക്ഷയുള്ളൂ.

തിരിച്ചറിവുള്ളവര്‍ ഉള്ളതു കൊണ്ടാണു ഇത്രയെങ്കിലും ഭംഗിയായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുന്നതു. വരും തലമുറ അടിമത്ത മുകതമായ ഒരു ജീവിതം ആസ്വദിക്കും എന്നു വിശ്വസിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here