ന്യൂയോർക്ക്: ഡിജിറ്റൽ കറൻസികൾ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് വിശദീകരിക്കാനായി വകയിരുത്തിയ 50 മില്യണിലധികം വരുന്ന യു.എസ് ഡോളർ ഹാക്കർമാർ ഡിജിറ്റൽ കറൻസി രൂപത്തിൽ തട്ടിയെടുത്തുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

‘ഡീസെന്റ്രലൈസ്ഡ് ഓട്ടോണോമസ് ഓർഗനൈസേഷൻ’ എന്ന പദ്ധതിയിൽ നിന്നാണ് ഹാക്കർമാർ പണം മോഷ്ടിച്ചത്. ‘ബിറ്റ്കോയിനി’നെപോലെ ‘ഈതർ’ എന്ന ഡിജിറ്റൽ അസറ്റ് ആന്റ് പേയ്മെന്റ് സംവിധാനം വഴിയാണ് പദ്ധതിക്കായി പണം ശേഖരിച്ചത്.

പദ്ധതിയ്ക്കായി സമാഹരിച്ച ‌ഡിജിറ്റൽ പണത്തിന്റെ മൂന്നിലൊന്ന് ഭാഗവും തട്ടിയെടുത്തത് നിക്ഷേപകർ വഴി പണം സമാഹരിച്ചുകൊണ്ടുള്ള സംരംഭത്തെ അവതാളത്തിലാക്കിയിരിക്കുകയാണ്.

പണത്തെ എതർ പോലുള്ള ഡിജിറ്റൽ കറൻസിയുടെ രൂപത്തിലേക്ക് മാറ്രുന്ന ‘ബ്ളോക്ക് ചെയിൻ’ സംവിധാനം സാമ്പത്തിക മേഖലയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ പദ്ധതിയുടെ രഹസ്യ കോഡിന് ചില പരിമിതികളും പ്രശ്നങ്ങളുമുണ്ടെന്ന് അടുത്തിടെ ചില കമ്പ്യൂട്ടർ വിധഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

കോഡിൽ ചിലമാറ്റങ്ങൾ വരുത്തിയാൽ നഷ്ടപ്പെട്ടുപോയ പണം തിരികെ ലഭിക്കാൻ സഹായിക്കുമെന്നും എന്നാൽ ഇത്തരം ഇടപെടലുകൾ പദ്ധതിയുടെ അടിസ്ഥാന തത്ത്വങ്ങളിൽ മാറ്രം വരുത്തുമോ തുടങ്ങി നിരവധി ആശങ്കകൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

”ഇരു വശത്തും പണം തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി പലവിധ വാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ” ഇതേറിയം പദ്ധതിയുടെ മുഖ്യ പ്രോഗ്രാമ‌ർ വിറ്രാലിക് ബ്യൂട്ടെറിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here