mamathaമുംബൈ: 90കളില്‍ ബോളിവുഡിലെ നായികാനടിയായി യുവാക്കളുടെ ലഹരിയായി നിറഞ്ഞുനിന്ന മമത കുല്‍കര്‍ണി മയക്കുമരുന്നു മാഫിയയിലെ പ്രധാനിയെന്ന് മഹാരാഷ്ട്ര പൊലീസ്. കഴിഞ്ഞ ഏപ്രിലില്‍ താണെ പൊലീസ് 2000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നായ എഫഡ്രിന്‍ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് മമത കുല്‍കര്‍ണിയിലും ഭര്‍ത്താവ് വിക്കി ഗോസ്വാമിയിലും എത്തിച്ചേര്‍ന്നത്.
അമേരിക്കയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മയക്കുമരുന്ന് റാക്കറ്റ് തലവനാണ് വിക്കി ഗോസ്വാമി. ഇതോടെ വിദേശത്തുകഴിയുന്ന മമതയെ പിടികൂടാന്‍ റെഡ്‌കോര്‍ണര്‍ നോട്ടീസിന് പൊലീസ് നീക്കംതുടങ്ങി. എഫഡ്രിന്‍ പിടികൂടിയ കേസില്‍ നേരത്തെ 10 പേര്‍ പിടിയിലായിരുന്നു. മയക്കുമരുന്നു മാഫിയയുടെ തലവന്മാരാണ് മമത കുല്‍കര്‍ണിയും ഭര്‍ത്താവുമെന്ന് താണെ പൊലീസ് കമീഷണര്‍ പരംവീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാതലവന്‍ അബ്ദുല്ലയുമായി ജനുവരി എട്ടിന് കെനിയയില്‍വെച്ച് മമതയും ഭര്‍ത്താവും കൂടിക്കാഴ്ച നടത്തിയതായും പൊലീസ് പറയുന്നു. ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്ന് പറയപ്പെടുന്നു.
മമത കുല്‍കര്‍ണിയും വിക്കി ഗോസ്വാമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരില്‍ എവണ്‍ ലൈഫ് സയന്‍സ് എന്ന പേരില്‍ മമതയും ഭര്‍ത്താവും അടങ്ങുന്ന സംഘം മരുന്നുകമ്പനി സ്ഥാപിച്ചതായി പൊലീസ് കണ്ടത്തെി. കേസില്‍ ഗുജറാത്തുകാരനായ കിഷോര്‍ റാത്തോഡ് എന്നയാളെ തിരയുകയാണ് പൊലീസ്. ബോളിവുഡിലെ ചിലരും പൊലീസ് നിരീക്ഷണത്തിലാണ്്. 1992ല്‍ തിരംഗ എന്ന ചിത്രത്തിലൂടെയാണ് മമത കുല്‍കര്‍ണി ബോളിവുഡില്‍ ശ്രദ്ധേയയായത്.

LEAVE A REPLY

Please enter your comment!
Please enter your name here