ലണ്ടൻ: സെൽഫി എടുക്കുന്നവർക്ക് ഒരു ദു:ഖ വാർത്ത. അധികം സെൽഫികൾ എടുക്കാൻ ശ്രമിക്കണ്ട. അതു നിങ്ങളുടെ ചർമ്മത്തെ ബാധിക്കും ചുളിവുകൾ ഉണ്ടാവും. ഇത് വെറുതെ പറയുന്നതല്ല ത്വക്ക് രോഗവിദഗ്ദർ നൽകുന്ന മുന്നറിയിപ്പാണ്. തുടർച്ചയായി സ്‌മാർട്ട് ഫോണുകളിൽ നിന്നും വെളിച്ചവും റേഡിയേഷനുമാണ് ഏൽക്കുന്നതാണ് പ്രശ്‌നം. ഇവ തുടർച്ചയായി മുഖത്ത് അടിക്കുന്നത് പ്രായം കൂടാനും ചുളിവുകൾ ഉണ്ടാവാനും കാരണമാകുന്നു.

ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവുന്നവർ ഏത് കൈയിലാണ് ഫോൺ പിടിക്കുന്നതെന്ന് മുഖത്തെ ഏതു വശത്തിനാണ് കൂടുതൽ തകരാറു സംഭവിച്ചതെന്നു നോക്കി ഡോക്‌ടർമാർക്ക് പറയാൻ സാധിക്കും. മൊബൈൽ ഫോണുകളിൽ നിന്നുള്ള വൈദ്യുതകാന്തശക്തിയുള്ള റേഡിയേഷനുകൾ ത്വക്കിലെ ഡി.എൻ.എയ്‌ക്ക് തകറാറുണ്ടാക്കുകയും അതുമൂലം പുതിയ കോശങ്ങൾ നിർമ്മിക്കാൻ കഴിയാതെ വരികയും ചുളിവുകൾ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് വിദഗ്ദർ കരുതുന്നു.

നിരവധി തവണ സെൽഫി എടുക്കുന്നവരുടെ മുഖത്തിന്റെ ഒരു വശത്ത് നിറംമങ്ങി വൃത്തികേടാകുന്നതായി കാണപ്പെടുമെന്നും അവർ പറയുന്നു. ത്വക്കിലെ ധാതുക്കളിൽ റേഡിയേഷനുകൾ വ്യത്യാസം വരുത്തുന്നു. സൺസ്ക്രീനുകളുടെ ഉപയോഗത്തിനും ഇതിനെ തടയാൻ സാധിക്കില്ല എന്നും ഡോക്‌ടർമാർ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here