മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന കസബയുടെ പുതിയ പോസ്റ്ററെത്തി. മറ്റ് പോസ്റ്ററുകളിലേതെന്ന പോലെ പൊലീസ് യൂണിഫോമിലാണ് മമ്മൂട്ടി മൂന്നാമത്തെ പോസ്റ്ററിലും എത്തുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ആദ്യത്തെ രണ്ട് പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ ‘സ്വീകരണം’ ലഭിച്ചിരുന്നു.
മമ്മൂട്ടി രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ്. ചിത്രം നിര്‍മ്മിക്കുന്നത് ആലീസ് ജോര്‍ജാണ്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയോടെയാണ് കസബ വരുന്നത്. മ്പത്ത്, കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. മമ്മൂട്ടിയുടെ വ്യത്യസ്തതയുള്ള ഒരു പൊലീസ് സ്‌റ്റോറി എന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here