ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സംഗമ വേദി ആയി മാറുന്നു ഫൊക്കാനാകൺവൻഷൻ .

ഫൊക്കാനായുടെ പതിനേഴാമത് നാഷണൽ കൺവൻഷൻ ഉത്ഘാടന വേദിയിലേക്ക് മലയാളത്തിൻറെ അഭിനയ പ്രതിഭ സുരേഷ് ഗോപിക്ക് സ്വാഗതം.ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ആശിർവാദത്തോടെ എം പി പദവിയിലേക്ക് ഉയർന്ന മലയാളത്തിൻറെ നടനവൈഭവം കാനഡയിൽ

2016 ജൂലൈ 1 നു കടന്നു വരുമ്പോൾ അമേരിക്കൻ മലയാളികൾക്ക് തങ്ങളുടെ സ്വന്തക്കാരന്റെ വരവ് പോലെ ആകും അത് . കാനഡയിലെ ടൊറന്റോയില് വെച്ച് നടത്തുന്ന ഫൊക്കാനാ ജനറൽ കൺവൻഷൻ അതോടെ ഒരു പുതിയ എടാകും .
1965ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “ഓടയിൽ നിന്ന്” എന്ന ചിത്രത്തിൽ ബാലതാരമായി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.80തുകളിൽ രാജാവിന്റെ മകൻ,ജനുവരി ഒരോർമ്മ,ഇരുപതാം നൂറ്റാണ്ട്,ന്യൂഡൽഹി എന്നീ സിനിമകളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1998ൽ ജയരാജ് സംവിധാനം ചെയ്ത “കളിയാട്ട”ത്തിലെ “പെരുമലയൻ“ എന്ന കഥാപാത്രത്തിന് അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി.അതേ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു.
ഫൊക്കാനാ ദേശീയ കൺവൻഷന് കൊഴുപ്പേകാൻ മലയാളത്തിന്റെ സുപ്പര്സ്റ്റാർ ദിലീപും എത്തുന്നു. ദിലീപിന്റെ വരവു് കാനഡാ മലയാളികൾ ഉത്സവമാക്കാനാണ് പരിപാടി.ഫൊക്കാനയുടെ ‘ഫിംകാ ‘അവാര്ഡ് നിശയുടെ മുഖ്യ ആകർഷണം ദിലീപ് ആയിരിക്കും. ഫൊക്കാനാ അവാർഡ് നല്കി ആദരിക്കുമ്പോൾ ദിലീപിന് ഈ വർഷം ലഭിക്കുന്ന ആദ്യ അവാർഡ് കൂടിയാകും ‘ഫിംകാ ‘പുരസ്കാരം.

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തിയ ദിലീപിന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഏതൊരു കലാകാരനും അനുകരിക്കാവുന്ന ആത്മ സമർപ്പണമാണ് ദിലീപിന്റെ പ്രത്യേകത. കലാഭവന് ട്രൂപ്പില് മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്ക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവര്ത്തിച്ചു.
വെള്ളരിപ്രാവിന്റെ ചങ്ങാതി ‘എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സര്ക്കാരിന്റെ മികച്ച നടനുള്ള 2011ലെ പുരസ്കാരം ലഭിച്ചു. 2002 ല് കേരള സര്ക്കാറിന്റെ സ്പെഷ്യല് ജ്യൂറി അവാര്ഡ് (കുഞ്ഞിക്കൂനന്) മാതൃഭൂമിയുടെ 2002ലെ ജനപ്രിയ താരം അവാര്ഡ്, 2002 കേരള സര്ക്കാറിന്റെ സ്പെഷ്യല് ജ്യൂറി അവാര്ഡ് എന്നിവയും ലഭിച്ചു.

ഫൊക്കാനയുടെ പുരസ്കാരം കൂടി ലഭിക്കുന്നതോടുകൂടി പ്രവാസി മലയാളികളുടെ വോട്ടെടുപ്പിലൂടെ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി നടൻ കൂടി ആകും ദിലീപ്. ഫൊക്കാന നേതാക്കള് ‘ഫിംകാ ‘ ചലച്ചിത്ര പുരസ്കാരം അമേരിക്കാന് മലയാളികള് കണ്ട ഏറ്റവും വലിയ താരനിശ ആകുവാന് പ്രയ്ത്നിക്കുമ്പോള് ഫൊക്കാനാ കണ്വന്ഷന്റെ താരം ദിലീപ് തന്നെ ആയിരിക്കും എന്നതില് യാതൊരു സംശയവും ഇല്ല.

‘ ഫൊക്കാനാ ദേശീയ കൺവൻഷന് കൊഴുപ്പേകാൻ മലയാളത്തിന്റെ പ്രിയ നടി മംമ്ത മോഹന്ദാസും എത്തുന്നു . മംമ്തയുടെ വരവും കാനഡാ മലയാളികൾക്കു ഒരു ഉത്സവമാവുന്നു.മംമ്ത ദിലീപിനൊപ്പം അഭിനയിച്ച ‘ടു കണ്ട്രീസ്’ പൂര്ണ്ണമായും കാനഡയിലായിരുന്നു ചിത്രീകരിച്ചത്, വളരെ സമയബന്ധിതമായി ചിത്രീകരണം നടന്നതിനാല് കാനഡാ മലയാളികളുമായി സമയം ചിലവഴിക്കാന് കഴിയാതെ പോയതായി ദിലീപും മംമ്തയും അഭിപ്രായപ്പെട്ടിരുന്നു മംമ്തയുംകൺവൻഷന് എത്തുമ്പോൾ ഒരു നടിയെ മാത്രമല്ല നല്ലൊരു ഗായികയെ കൂടിയാണ് ലഭിക്കുക.

അഭിനയ രംഗത്ത് തിളങ്ങി നിന്ന സമയത്ത് കാൻസർ രോഗബാധിതയായെങ്കിലും മംമ്ത തന്നെ ബാധിച്ച അര്ബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു.
ജയറാം നായകനായ മധുചന്ദ്രലേഖ, ദിലീപിനൊപ്പം അഭിനയിച്ച മൈ ബോസ് എന്നിവ സൂപ്പര് ഹിറ്റായിരുന്നു .
രോഗം ഭേദമായ ശേഷം മമ്മുട്ടിയോടൊപ്പം വര്ഷം എന്ന സിനിമയിലും അഭിനയിച്ചു . ഇത് കൂടാതെ ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

തന്റെ രോഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ചികിത്സയെക്കുറിച്ചും ‘ടു കണ്ട്രീസ്’ എന്ന സിനിമയില് അഭിനയിക്കാനെത്തിയതും മംമ്ത തന്നെ പറയുന്നത് കേള്ക്കു. ‘ഞാന് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയ ലോസ് ആഞ്ചലസില് (യു.സി.എല്.എ ) ഒരു പരീക്ഷണ ചികിത്സ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ജീവന് ഭീഷണിയിലാകുമ്പോള് അതിജീവനത്തിനുള്ള അവസരം എവിടെയുണ്ടോ, ആരും അതു തേടി പോകും. ഞാന് ചെയ്തതും അതാണ്. ഫൊക്കാനാ കണ്വന്ഷന് വേദിയിൽ നിങ്ങളോടൊപ്പം അവിടെ മംമ്തആടിയും പാടിയും ഉണ്ടാകും .
കോലക്കുഴല് വിളി കേട്ടോ രാധേ എന്നാ ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകൻ വിജയ് യേശുദാസ് ഫൊക്കാനാ കൺവൻഷനിൽ പാടിപ്പതിഞ്ഞ പാട്ട്കളുമായി എത്തുന്നു.
ചലച്ചിത്ര ഗാന രംഗത്തുനിന്നും വിജയ് യേശുദാസിന്റെ വരവിനെ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ടൊറന്റോ മലയാളി സമൂഹം. പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി മാറ്റിയ വിജയ് യേശുദാസ് പാരമ്പര്യമായി ഗായകനാനണെങ്കിലും മലയാള സംഗീത ലോകത്ത് തന്റേതായ ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്തിട്ടുണ്ട് .

1979 മാര്ച്ച് 23നു കെ ജെ യേശുദാസിന്റെയും പ്രഭാ യേശുദാസിന്റെയും മകനായി ജനിച്ച വിജയ് യേശുദാസ് പിതാവിന്റെ വഴിയിലൂടെ തന്നെ പ്രശസ്തിയിലേക്കുയര്ന്നു. യേശുദാസിനു 60 വയസ്സ് തികഞ്ഞ ആ വര്ഷത്തില്, മകന് ചെമ്പൈ സംഗീതോത്സവത്തില് പാടണം എന്ന് അദ്ദേഹം നിര്ദ്ദേശിച്ചു. യേശുദാസിന്റെ നിര്ദ്ദേശപ്രകാരം ചേര്ത്തല ഗോവിന്ദന് കുട്ടി മാഷിന്റെ കീഴില് സംഗീത പഠനം തുടങ്ങി. വിജയ് പിന്നീട് തമിഴ് സിനിമകള്ക്ക് വേണ്ടി പാടി.പിന്നീട് മലയാളത്തില് ‘ഒരു ചിരി കണ്ടാല് കണി കണ്ടാല് അതു മതി,’ ‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ’ എന്നീ ഗാനങ്ങള് പാടി ഹിറ്റ് ആക്കി. പിന്നീടാണു കേരളക്കരയാകെ കോലക്കുഴല് വിളി കേള്പ്പിച്ചു കൊണ്ട് കണ്ണനും രാധയുമായി വിജയും ശ്വേതാ മോഹനും എത്തിയത്. എം ജയചന്ദ്രന് ഈണമിട്ട ഈ ഗാനം വിജയ് യേശുദാസിന്റെ കരിയര് മാറ്റി മറിച്ചു. വിജയ് ശ്വേത ഹിറ്റ് ജോഡി ആയി. ആ വര്ഷത്തെ സംസ്ഥാന അവാര്ഡും ഈ പാട്ടിനു ലഭിച്ചതോടെ വിജയ്ക്ക് തിരക്കായിത്തുടങ്ങി.

പിന്നീട് നൂറു കണക്കിന് ഗാനങ്ങള് മലയാളിക്ക് സമ്മാനിച്ചു ഈ യുവ ഗായകന്. ഇപ്പോള് നിരവധി സ്റ്റേജ് ഷോകളിലൂടെയും തന്റെ സാന്നിധ്യം ലോകമലയാളിക്ള്ക്കു മുന്നില് അറിയിച്ചു കഴിഞ്ഞു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക് എന്നിന്നെ കാണാതിരുന്നാല് ‘എന്നാ ഗാനമാണ് വിജയ് യേശുദാസിന്റെ ഏറ്റവും പുതിയ ഹിറ്റ് .

.
ഫൊക്കാനാ ഉത്സവ് 2016 ന്റെ വേദി കലാകാരന്മാരെ കൊണ്ട് നിറയുമ്പോള് ഗാനസന്ധ്യക്ക് എത്തുന്ന ഗായകരുടെ ഗുരുനാഥൻ കൂടിയാ ജി.വേണുഗോപാലും .പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി മാറ്റിയ ജി. വേണുഗോപാല് ഒന്നാം രാഗം പാടി, ചന്ദന മണിവാതില് പാതി ചാരി, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയില് തുടങ്ങിയ വന് ഹിറ്റുകള്ക്കുടമായാണ് .വളരെ കുറഞ്ഞ കാലവും ചുരുക്കം ഗാനങ്ങള് കൊണ്ടും മികച്ച ഗായകന് എന്ന പേരെടുക്കാന് കഴിഞ്ഞത് അദ്ദേഹത്തിന്റെ മികച്ച ആലാപന ശൈലി കൊണ്ടു മാത്രം ആണ്.വേണു ഗോപാലെന്ന മലയാളത്തിന്റെ മാണിക്യക്കുയില് ഇന്നും സജീവമായി തന്നെയുണ്ട്. മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ കാസറ്റുകളും ഇദ്ദേഹത്തിനു സ്വന്തമാണ്.

കേരള സര്ക്കാര് നല്കുന്ന മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള പുരസ്-കാരം 1988(ഉണരുമീ ഗാനം മൂന്നാം പക്കം), 1990 (താനേ പൂവിട്ട മോഹം സസ്¬നേഹം), 2004 ( ആടടീ ആടാടടീ ഉള്ളം ) എന്നീ വര്ഷങ്ങളില് നേടിയ വേണുഗോപാലിനു 1987ലും 1989 ലും മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്¬സ് അവാര്ഡും ലഭിക്കുകയുണ്ടായി.
സിതാരയും കനഡയിലേക്ക് .മലയാളത്തിലെ ഏറ്റവും ശ്രദ്ധേയായ ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ . പാടിയ പാട്ടിന്റെ എണ്ണത്തിലല്ല ,പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി മാറ്റിയ ക്രെഡിറ്റുമായാണ് സിതാര ഓരോ വേദിയിലും എത്തുന്നത് .

ടെലിവിഷന് ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിതാര കേരളത്തിലെ സംഗീതപ്രേമികള്ക്ക് പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയുടെ ഗന്ധര്വസംഗീതം സീനിയേഴ്സ്-2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വര്ഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവന് ടിവിയുടെ വോയ്സ്-2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ജീവന് ടിവിയുടെ, ഒരു വര്ഷം നീണ്ടുനിന്ന, 2 കോടി ആപ്പിള് മെഗാസ്റ്റാര് ഷോ-2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്.

ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ അന്പതിലധികം സിനിമകളില് പാടിയിട്ടുണ്ട് .
ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളില് ഗസല് കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സിതാര.

അമേരിക്കന് മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ ദേശീയ ഉത്സവത്തിന് മലയാളത്തിന്റെ ഒരു പിടി താരങ്ങൾ എത്തുമ്പോൾ അവരെ താരമാക്കിയ സംവിധായകരെയും ഫൊക്കാനാ ആദരിക്കുന്നു . മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായ ലാല് ജോസ്മും നമ്മോടൊപ്പം എത്തുന്നു. ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലാല് ജോസ്. ദിലീപ് സൂപ്പർ സ്റ്റാറും. 1998ല് ‘ഒരു മറവത്തൂര് കനവ’് എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനായത്.

ഓരോ സിനിമയും വ്യത്യസ്തമാകുന്നു എന്നതാണ് ലാല് ജോസ് എന്ന സംവിധായകന്റെ പ്രത്യേകത .എല്ലാ സിനിമകളും നന്നാകണം, കാണികൾ കാണണം എന്ന കാഴ്ച്ചപ്പാടുള്ള ലാല്ജോസ് ലെന്സ് എന്ന ചെറിയ ചിത്രം വിതരണത്തിനെടുത്തു സിനിമാലോകത്തിനു തന്നെ മാതൃക ആയി .നല്ല സിനിമകള് കാഴ്ചക്കാരുടെ മുന്നില് എത്തണം എന്ന നിലപാടുകൊണ്ട്, ഒരു നല്ല ചിത്രം കൂടി നമ്മുടെ മുന്നില് എത്തുന്നു.

ഈ കലാകാരന്മാർ എല്ലാം കൂടി ഫൊക്കാനായുടെ കൺവൻഷനിൽ എത്തുമ്പോൾ അമേരിക്കൻ മലയാളികൾക്ക് ആ ധന്യ മുഹുര്ത്തം അവിസ്മരണീ യമായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ലന്ന്
പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേഷ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ, വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം,അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here