ആത്മീയതയുടെ ഔന്നിത്യത്തിലേയ്ക്ക് മാസ്മരീക സംഗീതത്തിലൂടെ ഉയര്‍ത്തികൊണ്ടുപോകുന്ന ‘അമേയ് സീഗ് ഗ്രേയ്‌സ്’ എന്ന സംഗീത സായാഹ്നം ജൂണ്‍ 26 ഞായറാഴ്ച 6.30ന് ഒക്കലഹോമ യൂക്കോണിലുള്ള ഐ.പി.സി. ഹേബ്രോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്.

അനുഗ്രഹീത ഗായകരായ ബിജു കുമ്പനാട്, അനു സാം, സ്റ്റാന്‍ലി ചാണ്ടി, റിക്കു കുറിയാക്കോസ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. റവ.ഷിബൂ തോമസ് ദൈവ വചനത്തില്‍ നിന്നും സംസാരിക്കുന്നതാണ്.

ഹാര്‍വെസ്റ്റ് യു.എസ്.എയാണ് ഈ സംഗീത സായാഹ്നം ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം തികച്ചും സൗജന്യം. ഹാര്‍വെസ്റ്റ് റ്റി.വി. പ്രവര്‍ത്തകരും ഈ പരിപാടിയില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ബെന്നി പാപ്പച്ചന്‍(405) 822 4447

വാര്‍ത്ത: ജോയ് തുമ്പമണ്‍

LEAVE A REPLY

Please enter your comment!
Please enter your name here