ന്യൂ ജേഴ്‌സി – അമേരിക്കയിലെ ദേശീയ സംഘടനകളുടെ പല പരിപാടികളിലും പങ്കെടുക്കുവാന്‍ പലപ്പോഴും സാധിച്ചിട്ടില്ല. എങ്കിലും ഫോമ ആദ്യമായി ജിബി തോമസിന്റെ നേതൃത്വത്തിൽ മുന്നോട്ടുവച്ച യങ് പ്രൊഫഷണല്‍ സമ്മിറ്റ് എന്ന പരിപാടിയില്‍ രണ്ടുവര്‍ഷം മുമ്പ് പങ്കെടുക്കുവാന്‍ സാധിച്ചത് ഒരു പുതിയ അനുഭവമായി ഞാന്‍ കാണുന്നു.

ദേശീയ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കാത്തതിന് ബിസിനസിലുള്ള തിരക്ക് ഒരു കാരണമാണെങ്കില്‍ പോലും പലപ്പോഴും അത് മുതിര്‍ന്ന അമേരിക്കന്‍ മലയാളികള്‍ക്കുള്ള ഒരു കൂട്ടായ്മക്കപ്പുറം പുതിയ തലമുറ എന്തെങ്കിലും കാര്യമായി ചെയ്യാതിരുന്നതും ഒരു കാരണമായിരുന്നു. എന്നാല്‍ യങ് പ്രൊഫഷണല്‍ സമ്മിറ്റ് എന്ന ആശയവും അതുകൊണ്ടണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളും  ഫോമയുടെ മിഡ് അറ്റ്ലാന്റിക് റീജിയൺ വൈസ് പ്രസിഡന്റും  യങ്ങ് പ്രൊഫഷണൽ സമ്മിറ്റ്  എന്ന ആശയത്തിന്റെ പിന്നിലെ മാസ്റ്റർ മൈൻഡുമായ ജിബി തോമസ് വിശദീകരിച്ചപ്പോൾ    അതില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം തോന്നുകയായിരുന്നു. മാത്രമല്ല, അമേരിക്കയില്‍ പുതുതായി വരുന്ന യുവാക്കള്‍ക്കായി ഇവിടെ ആദ്യമായി എത്തി പല കാര്യങ്ങളിലും വഴിതെളിയിച്ചവരുടെ അനുഭവങ്ങള്‍ എത്രമാത്രം പകര്‍ന്നുകൊടുക്കാമെന്നു മനസിലാക്കിയപ്പോള്‍ അതില്‍ സജീവമായി പങ്കെടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

 ആദ്യത്തെ യങ് പ്രൊഫഷണല്‍ സമ്മിറ്റ് ന്യൂജേഴ്‌സിയില്‍    നടത്തിയതിന്റെ വിജയമായിരുന്നു തുടര്‍ന്ന് നടത്തിയ രണ്ടു പ്രൊഫഷണല്‍ സമ്മിറ്റുകളും. അതു തന്നെയാണ് ഇതില്‍ തുടര്‍ന്നു പങ്കെടുക്കുവാന്‍ തീരുമാനിച്ചതും. എന്തുകൊണ്ടാണ് ഈ പരിപാടിയില്‍  പങ്കെടുക്കുവാന്‍ ഞാന്‍ തീരുമാനിച്ചത് എന്നു ചോദിച്ചാല്‍ അതിനുത്തരം താഴെ പറയുന്ന കാരണങ്ങളാണ്. ഇതു തന്നെയാണ് ഫോമയുടെ യങ് പ്രൊഫഷണല്‍ സമ്മിറ്റുകൊണ്ട് ഉണ്ടായ പ്രയോജനം എന്നും ഞാന്‍ മനസിലാക്കുന്നു.  അതു കൊണ്ടു തന്നെ ഈ സംരംഭത്തിന്റെ പിന്നിൽ പ്രവർത്തിച്ച് ഇതു വൻ വിജയമാക്കി തീർത്ത   ജിബി തോമസിനെ പോലെയുള്ള യുവ നേതാക്കൾ സമൂഹത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്ക്  പ്രസക്‌തി വർധിക്കുകയാണ്

1) അറിവ് – പങ്കെടുക്കുന്നവര്‍ക്ക് സാധ്യതകളെ കുറിച്ചും അവസരങ്ങളെ കുറിച്ചും പരിപൂര്‍ണമായ അറിവ് നല്‍കാന്‍ ഈ ഉച്ചകോടിക്ക് സാധിച്ചിട്ടുണ്ടണ്ട്.

 2). ആത്മവിശ്വാസം –  പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം കഴിവുകളെകുറിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അത്തരം കഴിവുകള്‍ മറ്റുള്ളവര്‍ വിജയത്തിനായി ഏതു വിധത്തില്‍ ഉപയോഗപ്പെടുത്തി  എന്നു മനസിലാക്കാനും ഇതില്‍ പങ്കെടുക്കുന്നതിലൂടെ സാധിക്കുന്നു.

 3). ഉപദേശകന്‍ –  ബിസിനസിലോ കരിയര്‍ ഡെവലപ്പ്‌മെന്റിലോ ഉപദേശകനായി പങ്കെടുക്കുന്നവരുടെ കഴിവുകള്‍ക്ക് നല്ല രീതിയില്‍ ആരംഭം കുറിക്കാന്‍ ഈ സെമിനാര്‍ സഹായിക്കുന്നു.

 4). പ്രേരണ നല്‍കുന്നു – സെമിനാറില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയും മറ്റുള്ളവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും അതുവഴി സ്വന്തം ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്തിപ്പെടുകയും ചെയ്യുമ്പോള്‍ ഒരു  പ്രേരണയായും സമ്മിറ്റ് മാറുന്നു.

 5). തിരിച്ചറിവ് – ഓരോരുത്തര്‍ക്കും അവനവനെയും അവരിലൊളിഞ്ഞ് കിടക്കുന്ന കഴിവുകളെയും തിരിച്ചറിയാന്‍ യങ് പ്രൊഫഷണല്‍ സമ്മിറ്റിലൂടെ സാധിക്കുന്നു.

6). വഴി തുറക്കുന്നു – സമ്മിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ തൊട്ടുമുന്നിലുള്ളതും എന്നാല്‍ അവര്‍ അറിയപ്പെടാതെ കിടന്നിരുന്നവയുമായ അവസരങ്ങളുടെ വാതില്‍ തുറന്നുകൊടുക്കാന്‍ ഇതുവഴി സാധിക്കുന്നു.

7). ബന്ധിപ്പിക്കുന്നു – അമേരിക്കയിലങ്ങോളമിങ്ങോളമുള്ള ചെറുപ്പക്കാരായ പ്രൊഫഷനലുകളെ പരസ്പരം ബന്ധപ്പെടുത്താന്‍ ഈ സെമിനാറിലൂടെ സാധിക്കുന്നു.

8). ശൃംഖല രൂപീകരിക്കുന്നു – ഒരേ പ്രൊഫഷനിലുള്ളവരും വ്യത്യസ്ത പ്രൊഫഷനുകളില്‍ പെട്ടവരുമായ ആളുകളുടെ ഒരു ശൃംഖല രൂപീകരിക്കാന്‍ ഇതുവഴി സാധിക്കുന്നു.

9). സേവനം ചെയ്യുന്നു – ദൈവം തന്ന അവസരങ്ങളും കഴിവുകളും സമൂഹത്തിന് തിരികെ നല്‍കാന്‍, അതിനായി മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനും ഇതുവഴി സാധിക്കുന്നു.

10). നേതൃത്വം – ചെറുപ്പക്കാരയ ഓരോ യുവതീ യുവാക്കളിലും നേതൃഗുണം വളര്‍ത്തിയെടുക്കുവാന്‍ ഈ സെമിനാര്‍ വളരെയധികം ഉപകരിച്ചിട്ടുണ്ട്.

രാജ്യത്തെ മുൻ നിരയിൽ നിൽക്കുന്ന പല കമ്പനികളെയും നയിക്കുന്ന സി ഇ ഒ മാരടക്കം വലിയ ഒരു നിര തന്നെയുണ്ടായിരുന്നു സമ്മിറ്റിൽ ക്ലാസുകളെടുക്കുവാനും  അനുഭവങ്ങൾ പങ്കു വയ്ക്കുവാനും ,ഡോക്ടർ ജാവേദ് ഹസ്സൻ, ചെയർമാൻ, നെസ്‌റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് , ഡോക്ടർ രഘു മേനോൻ, ലിൻഡെ ഗ്രൂപ്പ് , ഡോക്ടർ സുരേഷ് കുമാർ, കോ ഫൗണ്ടർ ആൻഡ് ഫോർമർ ചെയർമൻ  നെക്‌സ് ഗ്രൂപ്പ്, നവ സോഷ്യൽ മീഡിയകളുടെ നെടും തൂണായി പ്രശസ്തി ആർജിച്ച സ്പ്രിങ്ക്ളർ  ഗ്രൂപ്പിന്റെ മേധാവി  മിന്നും താരം രജി തോമസിനെ ആദ്യമായി മലയാളി സമൂഹത്തിനു പരിചയപ്പെടുത്തിയതും  യങ്ങ് പ്രൊഫഷണൽ സമ്മിറ്റിലൂടെ ആയിരുന്നു,700 പേരോളം പ്രൊഫഷണലുകൾ പങ്കെടുത്ത സമ്മിറ്റിൽ  ജോൺസൺ ആൻഡ് ജോൺസൺ അടക്കം 25  ഓളം കമ്പനികൾ ജോബ് ഫെയറും റിക്രൂട്ടുമെന്റും സമ്മിറ്റിൽ നടത്തുകയുണ്ടായി,ദേശീയ മാധ്യമങ്ങൾ അടക്കം ഈ ഉദ്യമത്തെ പ്രകീർത്തിച്ചു ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി, ഈ കാരണങ്ങളൊക്കെയാണ് എന്നെ ഇതിനോടടുപ്പിച്ചത്.

ഫോമയോട്  ഒരു ബന്ധവുമില്ലാതിരുന്ന അനേകം കമ്പനികളെ സമ്മിറ്റ് വഴി പരിചയപ്പെടുത്തുവാനും അതു വഴി അനേകം തൊഴിലവസരങ്ങൾ  ഫോമയിലൂടെ യുവാക്കൾക്ക്   ലഭിക്കുവാനും കാരണമായി, ഇതു പോലെയുള്ള സമൂഹത്തിനുതകുന്ന ആശയങ്ങൾ കണ്ടെത്തുവാനും അതു നടപ്പിൽ വരുത്തുവാനും ജിബി തോമസിനെ പോലെയുള്ള  യുവ നേതാക്കൾ വളർന്നു വരേണ്ടത് അത്യാവശ്യമാണ്, ഫോമയുടെ മുൻപോട്ടുള്ള  വളർച്ചക്ക് ഊർജം നൽകുന്ന ഇത്തരം പ്രോജെക്റ്റുകൾ   സംഘടനയിലേക്ക്  ചെറുപ്പക്കാരെ ആകർഷിക്കുന്നതിനും  കാരണമാക്കും, ഫോമയോട് ചേർന്നു നിൽക്കുന്ന അനേകം സംഘടനകൾക്കും ഇതു ഗുണം ചെയ്‌തു,
 

സാധാരണ ദേശീയ സംഘടനകളുടെ പ്രസിഡന്റുമാര്‍ മാറി വരുമ്പോള്‍ പല നല്ല പ്രൊജക്ടുകള്‍ തുടര്‍ന്ന് കൊണ്ടണ്ടുപോകുന്നത് കണ്ടിട്ടില്ല. എന്നാല്‍ അതിന്റെ സാധ്യതകൾ  കണ്ടറിഞ്ഞാവാം അന്നത്തെ നേതൃത്വം യങ് പ്രൊഫഷണല്‍ സമ്മിറ്റുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു    യങ് പ്രൊഫഷണല്‍ സമ്മിറ്റ് യുവാക്കളെ ദേശീയ സംഘടനകളോട് അടുപ്പിച്ചു നിര്‍ത്തുന്ന ഒരുപാട് ദീര്‍ഘ വീക്ഷണമുള്ള ഒരു പ്രൊജക്ടാണ്. 2013 ൽ ന്യൂ ജേഴ്‌സിയിൽ നടത്തപ്പെട്ട  ആദ്യ സമ്മിറ്റ്ന്  ശേഷം 2014  ൽ കൺവൻഷനിലും 2015 ൽ ഡിട്രോയിറ്റിലും  സംഘടിപ്പിക്കപ്പെട്ട  മൂന്ന് പ്രോജക്ട് കളിലും ഞാൻ വല്ല താത്പര്യപൂർവം പങ്കെടുക്കുകയുണ്ടായി, ഈ പ്രൊജക്ട് തുടര്‍ന്നുവരുന്ന ഭരണസമിതികൾ മുന്നോട്ടുകൊണ്ടണ്ടുപോകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.

ഈ വർഷം  മയാമിയില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷന് എല്ലാവിധ ആശംസകളും നേരുന്നു.അതോടൊപ്പം വളരെയേറെ നേതൃത്വ ഗുണങ്ങളുള്ള, ഫോമയെ വരും കാലങ്ങളിൽ മുന്നോട്ടു  നയിക്കുവാൻ പ്രാപ്തരായ,സംഘടനയെ  വളർച്ചയിലേക്ക് പാതയിലേക്ക്  നയിക്കുവാൻ ദീർഘ വീക്ഷണത്തോടു കൂടിയുള്ള   വ്യക്തമായ കാഴ്ച പ്പാടുകളുള്ള ജിബി തോമസ് അടക്കമുള്ള യുവാക്കൾ നേതൃത്വത്തിലേക്കു വരട്ടെയെന്നും   ഈ വര്‍ഷം നിങ്ങള്‍ക്ക് കൂടുതല്‍ യുവാക്കളെ അവിടെ പങ്കെടുപ്പിക്കാന്‍ കഴിയട്ടെയെന്നും ആശംസിക്കുന്നു.

(ലേഖകൻ തോമസ് മൊട്ടക്കൽ തോമർ കൺസ്ട്രക്ക്ഷൻ എന്ന കമ്പനിയുടെ മേധാവിയാണ് )

വാർത്ത – ജോസഫ് ഇടിക്കുള 

 yps3

yps5

yps6

yps7

yps8

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here