ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാജനറൽ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍പുർത്തിയായി. ഈ മാമാങ്കത്തിനു എല്ലാവിധ പ്രായക്കാർക്കും   ഒരുപോലെ ഇഷ്ടപ്പെടുന്ന രിതിയിലാണ് പ്രോഗ്രാമുകൾ ചിട്ടപെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ഭാഗമാകാൻ  ന്യൂ യോർക് റീജിയനിലെ കലാകാരൻന്മാരും കലാകാരികളും തയ്യാറായികഴിഞ്ഞു .  പ്രവാസ ജീവിതത്തിന്റെ  നേർകാഴ്ച വരച്ചു  കാണിക്കുന്ന  അതി മനോഹരമായ കലാശിൽപം “മഴനിലാപ്പോന്ന്‌”  എന്ന സംഗീത നാടകം അവതരിപ്പിക്കുന്നു.
 കുടിയേറ്റക്കാരുടെ ചരിത്രമുറങ്ങുന്ന അമേരിക്കയുടെ മണ്ണില്‍ കാലുകുത്തിയ ഏതാനം മലയാളി കുടുംബങ്ങളെ മാതൃകയാക്കി ക്രിയാത്മകമായി മെനഞ്ഞെടുത്ത പ്രവാസികളുടെ കഥ സന്തോഷത്തിന്റേയും അഭിവൃദ്ധിയുടേയും മാത്രമല്ല, ദുരന്തത്തിന്റേയും അധഃപതനത്തിന്റെയും ദുഃഖത്തിന്റേയും കൂടിയാണ്. ഈ സ്വപ്നഭൂമിയില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ച് സമ്പന്നതയുടെ മടിയിലിരുന്ന് അമ്മാനമാടി സാമ്രാജ്യം സൃഷ്ടിച്ചവരുണ്ട്, സാമ്രാജ്യം തകര്‍ന്ന് വീണ് നിലം പതിച്ചവരുണ്ട്, പരാജയം മാത്രം മുഖാമുഖം കണ്ടവരുണ്ട്, വിശ്വാസത്തിന്റെ വൈജാത്യം മൂലം കുടുംബത്തിന്റെ തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ചവരുണ്ട്. ജീവിതത്തില്‍ സൗഭാഗ്യങ്ങളുണ്ടാകുമ്പോള്‍ അത് ദൈവാധീനമായി കണക്കാക്കും, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വിധിയെ പഴിക്കും. സ്വന്തം അനുഭവങ്ങളുടെ തിരശ്ശീല ഉയരുമ്പോള്‍  കാണ്ടറിഞ്ഞതും ഹൃദയംകൊണ്ട് തൊട്ടറിഞ്ഞതുമായ നഗ്നസത്യങ്ങള്‍ ഈ  നാടകത്തിൽ ഇതിവൃത്തമായി  അവതരിപ്പിച്ചിരിക്കുന്നത് . 
ഗണേഷ് നായർ  കഥ, തിരകഥ, സംവിധാനം നിർവഹിച്ചിരിക്കുന്ന, നാടകത്തിൽ, ടെറൻസൺ  തോമസ്‌, ജോയി ഇട്ടൻ, ഡോ. ജോസ് കാനാട്ട്, ആന്റോ ആന്റണി, ലെസി അലക്സ്, അലക്സ് തോമസ് , ജോൺ മാത്യു, രാജ് തോമസ് , ഷൈനി ഷാജൻ , രാധാ മേനോൻ,രാജ് തോമസ്, ജെസി കാനാട്ട്,ഇട്ടൂപ് ദേവസി ,ഏലമ്മ തോമസ്, മാത്യു ജോസഫ്, കെ  ജെ  ഗ്രഗറി,  തുടങ്ങി  നിരവധി  കലാകാരൻന്മാർ അഭിനയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here