തിരുവനന്തപുരം:സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ കത്തിനു തിരുത്തുമായി ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം. ‘കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍’ എന്ന തലക്കെട്ടോടെ പിണറായി വിജയനായ മോഹന്‍ലാല്‍ എഴുതിയ തുറന്നകത്തിനാണ് കുമ്മനത്തിന്റെ തിരുത്ത്. പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കിയുള്ള ലാലിന്റെ കത്ത് കാലിക പ്രസക്തമാണെങ്കിലും സംസ്ഥാനത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് കുമ്മനം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ. ‘പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി ങീവമിഹമഹ പിണറായി വിജയന് അയച്ച തുറന്ന കത്ത് വളരെ കാലിക പ്രസക്തമുള്ളതാണ്. എന്നാല്‍ അതേ പോലെ തന്നെ പരിഗണന നല്‍കേണ്ട വിഷയമായിരുന്നില്ലേ മുഖ്യമന്ത്രിയുടെ നാട്ടിലുള്‍പ്പെടെ കേരളത്തിന്റെ നിരവധി സ്ഥലങ്ങളില്‍ മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍? പത്തും പതിനഞ്ചും വര്‍ഷങ്ങളായി സ്വന്തം വീട്ടില്‍ വരാന്‍ പറ്റാത്തവര്‍, സ്വന്തം നാടും ബന്ധുക്കളെയും വിട്ട് അന്യനാടുകളിലേക്ക് മാറി പാര്‍ക്കേണ്ടി വന്നവര്‍, എപ്പോഴും മരണം വീട്ടിലേക്ക് കയറിവന്നേക്കാം എന്ന ഭയപ്പാടോടെ ജീവിക്കുന്നവര്‍,ഭയന്നു വിറങ്ങലിച്ചു ജീവിക്കുന്ന കുട്ടികള്‍, വിവാഹ പ്രായം കഴിഞ്ഞിട്ടും കല്യാണം ശരിയാവാത്ത പെണ്‍കുട്ടികള്‍,അങ്ങിനെ എത്രയെത്ര ജീവിതങ്ങള്‍.മറ്റൊരു ആശയത്തില്‍ വിശ്വസിച്ചു എന്നതു കൊണ്ടു മാത്രം മാനുഷികമായ യാതൊരു പരിഗണനയും കൊടുക്കാതെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് മാര്‍ക്‌സിസ്‌റ് പാര്‍ട്ടി അവര്‍ക്കു സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നത്.ഇത്തരം ആക്രമണങ്ങള്‍ ദളിതര്‍ക്കുനേരെയും വ്യാപകമാണ്.അറുപതുകളില്‍ തുടങ്ങിയ ഈ പ്രാകൃതമായ രീതികള്‍ അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം മുഴുവന്‍ കേരള സമൂഹത്തിന്റെയും ആവശ്യം കൂടിയാണ്. മോഹന്‍ലാലിന്റെ പിണറായി വിജയനുള്ള കത്തില്‍ ഈ ഒരു വിഷയം കൂടി ഉള്‍പ്പെടുത്തേണ്ടതായിരുന്നില്ലേ…’
സംസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചും പരിഹാരം തേടിയുമാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഈ നാട്ടില്‍ ജീവിക്കുന്ന നാടിന്റെ ഭാവിയില്‍ ആധിയുളള സാധാരണക്കാരന്റെ മനസ്സിലെ പ്രതിഫലനങ്ങളാണ് പങ്കുവയ്ക്കുന്നതെന്നും ലാല്‍ കത്തില്‍ പറഞ്ഞു. മാലിന്യനിര്‍മ്മാര്‍ജ്ജനം, അമിതവേഗം മൂലമുള്ള അപകടങ്ങളുടെ നിയന്ത്രണവും ബോധവല്‍ക്കരണവും, കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കിനുമുള്ള പരിഹാരം, വൃദ്ധരോടും കുട്ടികളോടുമുള്ള ക്രൂരതയ്‌ക്കെതിരായ നടപടി, പരിസ്ഥിതി സംരക്ഷണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം.
ചോരവീഴുന്ന റോഡുകള്‍ ഇല്ലാതിരിക്കാന്‍ ആളെക്കൊല്ലുന്നവരുടെ ലൈസന്‍സ് എന്നെന്നേക്കുമായി ഇല്ലാതാക്കണമെന്ന് മോഹന്‍ലാല്‍ പറയുന്നു. അങ്ങയും അങ്ങയുടെ സര്‍ക്കാരും പച്ചപ്പിന്റെ പരിപാലകരും കാവലാളുമാകണമെന്ന ആഗ്രഹം പിണറായിയോട് മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here