ഹ്യൂസ്റ്റണ്‍: മുന്‍ മന്ത്രി, ചിന്തകന്‍, ഗ്രന്ഥകാരന്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരള സമൂഹത്തില്‍ അറിയപ്പെടുന്ന ബിനോയ്­ വിശ്വത്തിന് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ സ്വീകരണം നല്‍കുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു.

ജൂലൈ 6 ബുധനാഴ്ച അസ്സോസിയേഷന്‍ ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln., Stafford, TX 77477) വെച്ചാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈകീട്ട് 6 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ അസ്സോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും, കൂടാതെ സാമൂഹ്യ സാംസ്­കാരിക മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നതാണ്.

കൂടുതല്‍വിവരങ്ങള്‍ക്ക്: അനില്‍ ജനാര്‍ദ്ദനന്‍ 281­507­9721, തോമസ്­ ചെറുകര 832­641­3512, ജിനു തോമസ്­ 713­517­6582, സുനില്‍ മേനോന്‍ 832­613­2252, സഖറിയ തോമസ്­ (കുട്ടി) 713­550­4058, വത്സലന്‍ മഠത്തിപ്പറമ്പില്‍ 586­219­9107.

LEAVE A REPLY

Please enter your comment!
Please enter your name here