ഫില­ഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അമേ­രി­ക്കന്‍ ഭദ്രാ­സ­ന­ത്തിലെ യംഗ് വിമന്‍സ് മിനിസ്ട്രി ആയ ഗ്രോ (GOD RENEWING ORTHODOX WOMEN)യുടെ നേതൃ­ത്വ­ത്തില്‍, വനി­ത­കള്‍ക്കു­വേ­ണ്ടി­യുള്ള ആദ്യ ക്യാമ്പ് ജൂണ്‍ 17 മുതല്‍ 19 വരെ ഫില­ഡല്‍ഫിയ ഫീനിക്‌സ്‌വില്‍, വാലി­ഫോര്‍ജിലെ കോണ്‍ഫ­റന്‍സ് സെന്റ­റില്‍ നട­ന്നു. ന്യൂയോര്‍ക്ക്, ന്യൂജേ­ഴ്‌സി, പെന്‍സില്‍വേ­നി­യ, മേരി­ലാന്‍ഡ്, ഡി.­സി, വിര്‍ജീ­നി­യ, ബോസ്റ്റണ്‍, ജോര്‍ജിയ എന്നി­വി­ട­ങ്ങ­ളില്‍ നിന്നുള്ള വനി­ത­കള്‍ ക്യാമ്പില്‍ പങ്കെ­ടു­ത്തു.

ക്യാമ്പ് ആവ­ശ്യ­ങ്ങള്‍ക്കും ക്യാമ്പി­നു­ശേ­ഷവും പ്രയോ­ജ­ന­പ്പെ­ടു­ത്താ­വുന്ന സാധ­ന­ങ്ങള്‍ നിറച്ച ഗ്രോ ബാഗ് നല്‍കി­യാണ് പങ്കെ­ടു­ക്കാ­നെ­ത്തി­യ­വരെ കമ്മി­റ്റി­യം­ഗ­ങ്ങള്‍ സ്വീക­രി­ച്ച­ത്. പങ്കെ­ടുത്ത ഓരോ അംഗ­ത്തിനും തങ്ങ­ളുടെ ആത്മി­യ സൗന്ദ­ര്യ­ത്തിന്റെ പ്രതീ­ക­മെ­ന്നോണം ഓരോ പൂക്കള്‍ സമ്മാ­നിച്ചു കൊണ്ടാ­യി­രുന്നു ക്യാമ്പിന് തുട­ക്കം. മിനി­സ്ട്രീസ് സെക്ര­ട്ടറി പിന്‍സി ജേക്കബ് സ്വാഗ­ത­പ്ര­സംഗം നട­ത്തി. ഭദ്രാ­സ­ന­മെ­ത്രാ­പ്പൊ­ലിത്ത സഖ­റിയ മാര്‍ നിക്കോ­ളോ­വോസ് അധ്യ­ക്ഷ­പ്ര­സംഗം നട­ത്തി. മുഖ്യ­പ്രാ­സം­ഗിക എലി­സ­ബത്ത് ജോയി കൊച്ചമ്മ (ഇം­ഗ്ല­ണ്ട്) ആമു­ഖ­­വി­വ­രണം നല്‍കി. തുടര്‍ന്ന് ചിന്താ­വി­ഷ­യവുമായി ബന്ധ­പ്പെട്ട വളരെ ചിന്തോ­ദീ­പ­ക­മാ­യൊരു ഗാനം ആല­പി­ക്ക­പ്പെ­ട്ടു. സന്ധ്യാ പ്രാര്‍ത്ഥ­ന­യോടെ ഓപ്പ­ണിംഗ് സെറി­മ­ണി­കള്‍ സമാ­പി­ച്ചു.

തുടര്‍ന്ന് അംഗ­ങ്ങള്‍ ബോണ്‍ഫ­യര്‍ ആസ്വ­ദി­ച്ചു. ജിജി മാത്യു­വിന്റെ നേതൃ­ത്വ­ത്തി­ലുള്ള സംഘം ആരാ­ധ­നാ­ഗാ­ന­ങ്ങള്‍ ആല­പി­ച്ചു. ദൈവ­ക­രു­ണ­യില്‍ ആശ്ര­യിച്ച് ക്യാമ്പിലെ വരും­ദി­ന­ങ്ങള്‍ക്കായി തയാ­റെ­ടു­ക്കാന്‍ പ്രാര്‍ഥ­ന­കള്‍ നട­ന്നു. വളരെ സ്വാഗ­താര്‍ഹവും ഉന്മേഷം നിറ­ഞ്ഞ­തു­മായ അന്ത­രീക്ഷം ക്യാമ്പിന് സജീ­വത പകര്‍ന്നു. അടു­ത്ത­ദിനം തുട­ങ്ങി­യത് പാതി­രാ­പ്രാര്‍ഥ­ന­ക­ളോ­ടെ­യാ­ണ്. പ്രഭാത പ്രാര്‍ത്ഥന പുറത്ത് വൃക്ഷ­ത്ത­ണ­ലില്‍ നട­ന്നു. പ്രാര്‍ഥ­ന­ക­ളെ­ത്തു­ടര്‍ന്ന് സങ്കീര്‍ത്ത­ന­ങ്ങള്‍ ആല­പി­ക്ക­പ്പെ­ട്ടു. സഖ­റിയാ മാര്‍ നിക്കോ­ളോ­വോസ് മെത്രാ­പ്പൊ­ലിത്ത സന്ദേശം നല്‍കി. നമുക്ക് ചുറ്റി­നു­മു­ള്ള­വ­രുടെ ജീവി­ത­ങ്ങളെ മനോ­ഹ­ര­മാ­ക്കാന്‍ നാം വിളി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തെ­ങ്ങ­നെ­യെന്ന് മെത്രാ­പ്പൊ­ലിത്ത വിശ­ദീ­ക­രി­ച്ചു. ഇത് നമ്മുടെ ഉത്ത­ര­വാ­ദി­ത്ത­മാ­ണെന്ന് മറ­ക്ക­രു­തെന്നും മാര്‍ നിക്കോ­ളോ­വോസ് കൂട്ടി­ച്ചേര്‍ത്തു.

എലി­സ­ബത്ത് ജോയി കൊച്ച­മ്മ­യുടെ മുഖ്യ­സ­ന്ദേ­ശ­ത്തോടെ പരി­പാ­ടി­കള്‍ തുടര്‍ന്നു. ഒന്നു­മി­ല്ലാ­യ്മ­യുടെ അനു­ഭ­വ­ത്തില്‍ നിന്ന് ആത്മി­യസൗന്ദ­ര്യ­ത്തിന്റെ തല­ത്തി­ലേക്ക് നമുക്ക് എങ്ങനെ കട­ന്നു­പോ­കാ­മെന്ന് കൊച്ചമ്മ വിശ­ദീ­ക­രി­ച്ചു. ഒരു അവ­സ്ഥ­യില്‍ നിന്ന് മറ്റൊ­ര­വ­സ്ഥ­യി­ലേ­ക്കള്ള മാറ്റ­മാ­ണി­ത.് ആത്മീ­യ­ത­യി­ലുള്ള വിശു­ദ്ധീ­ക­ര­ണ­മായ ഈ മാറ്റ­ത്തെ­ക്കു­റിച്ചും നമ്മുടെ വിശു­ദ്ധീ­ക­ര­ണ­മാ­ണ് അത് ലക്ഷ്യ­മി­ടു­ന്ന­തെന്നും കൊച്ചമ്മ വിശ­ദീ­ക­രി­ച്ചു. നമ്മുടെ മനസും ശരീ­രവും ശുദ്ധ­മാക്കി ദൈവി­ക­ദര്‍ശ­ന­ത്താല്‍ നിറ­ഞ്ഞാല്‍ മാത്രമേ ഇത്ത­ര­മൊരു വിശു­ദ്ധീ­ക­രണം സാധ്യ­മാകൂ .നമ്മു­ടെ­യെല്ലാം ജീവി­ത­ങ്ങ­ളുടെ ലക്ഷ്യവും ഇതാ­ണെന്ന് കൊച്ചമ്മ വ്യക്ത­മാ­ക്കി.

കൊച്ച­മ്മ­യുടെ ചിന്തോ­ദ്ദീ­പ­ക­മായ സന്ദേ­ശ­ത്തി­നു­ശേ­ഷം, വ്യത്യ­സ്ത­ങ്ങ­ളായ ചോദ്യ­ങ്ങ­ളുടെ ഉത്തരം തേടി പങ്കെ­ടു­ത്ത­വ­രെ­ല്ലാം വിവിധ ഗ്രൂപ്പു­ക­ളായി തിരി­ഞ്ഞു. ഓര്‍ത്ത­ഡോക്‌സ് വനി­ത­കള്‍ക്ക് മറ്റു­ള്ള­വര്‍ക്ക് എങ്ങനെ സേവനം ചെയ്യാ­നാ­കും, ഉത്കണ്ഠയും ഭയവും ഉണ്ടാ­കുന്ന സന്ദര്‍ഭ­ങ്ങളെ എങ്ങനെ മറി­ക­ട­ക്കും, ഓര്‍ത്ത­ഡോക്‌സ് വിശ്വാ­സവും ആദ്ധ്യാ­ത്മി­ക­ത­യു­മ­നു­സ­രിച്ചുള്ള സൗന്ദ­ര്യ­ത്തിന്റെ വക്താ­ക്ക­ളാ­കു­ന്ന­തെ­ങ്ങ­നെ, വെല്ലു­വി­ളി­ക­ളി­ലൂടെ കടന്നു പോകുന്ന വനി­ത­ക­ളുടെ സഹാ­യ­ത്തി­നായി ഗ്രോ സ്വീക­രി­ക്കേണ്ട നട­പ­ടി­കള്‍ തുട­ങ്ങിയ ചോദ്യ­ങ്ങള്‍ വിശ­ക­ലനം ചെയ്യ­പ്പെ­­ട്ടു. ഗ്രൂപ്പ് ചര്‍ച്ച­ക­ളുടെ സമയം വളരെ പ്രയോ­ജ­ന­പ്ര­ദ­മാ­യി, പ്രതി­സ­ന്ധി­കളും പ്രശ്‌ന­ങ്ങളും ചര്‍ച്ച ചെയ്ത വനി­ത­കള്‍ ദൈവ­ത്തെ­കു­റിച്ച് കൂടു­തല്‍ അറി­ഞ്ഞു.

ഫാ. അജു ഫിലിപ്പ് മാത്യൂസ് ഓര്‍ത്ത­ഡോക്‌സി 101′ എന്ന വിഷ­യ­ത്തെ­ക്കു­റിച്ച് നട­ത്തിയ വര്‍ക്‌ഷോപ്പും പ്രാര്‍ത്ഥ­നയെ എങ്ങനെ യാഥാര്‍ഥ്യ­മാക്കാം എന്ന വിഷ­യ­ത്തില്‍ ഓര്‍ത്ത­ഡോക്‌സ് തിയോ­ളജി നിപു­ണ­യായ സീനാ മാത്യു നട­ത്തിയ വര്‍ക് ഷോപ്പും വിജ്ഞാ­ന­പ്ര­ദ­മാ­യി. വിശുദ്ധ ബൈബി­ളി­ന്റെയും സഭാ പിതാ­ക്ക­ന്മാ­രു­ടെയും പഠ­നോ­പ­ദേ­ശ­ങ്ങ­ളില്‍ പടു­ത്തു­യര്‍ത്ത­പ്പെട്ട ഓര്‍ത്ത­ഡോക്‌സ് വിശ്വാ­സ­ത്തിന്റെ സവി­ശേ­ഷ­ത­കളെ ഓര്‍ത്ത­ഡോക്‌സി 101 വിശ­ക­ലനം ചെയ്തു. മറ്റ് വിഭാ­ഗ­ങ്ങ­ളില്‍ നിന്ന് നമ്മള്‍ എന്തു­കൊണ്ട് വേറിട്ടു നില്‍ക്കു­ന്നു. നമ്മുടെ പാര­മ്പര്യം എവിടെ നിന്ന് കട­ന്നു­വ­രുന്നു തുട­ങ്ങിയ ചോദ്യ­ങ്ങളും ചര്‍ച്ച ചെയ്യ­പ്പെ­ട്ടു.

നമ്മു­ടേ­തായ വിശ്വാ­സ­ജീ­വി­ത­ത്തില്‍ തുട­ര­ണ­മെ­ങ്കില്‍ നമ്മുടെ വിശ്വാ­സത്തെ ശരി­യായി അറിഞ്ഞേ പറ്റൂ എന്ന്, അജു അച്ചന്‍ ഊന്നി­പ്പ­റ­ഞ്ഞു. എന്താണ് പ്രാര്‍ഥ­ന­യെന്നും ദൈനം­ദിന ജീവി­ത­ത്തില്‍ ക്രിസ്തു­വിനെ യഥാര്‍ഥ­ത്തില്‍ എങ്ങനെ യാഥാര്‍ഥ്യ­മാക്കി അനു­ഭ­വി­പ്പിക്കാം എന്നും പ്രാര്‍ഥ­നയെ എങ്ങനെ യാഥാര്‍ഥ്യ­മാക്കാം എന്നും വര്‍ക് ഷോപ്പില്‍ വിശ­ദീ­ക­രി­ക്ക­പ്പെ­ട്ടു. മന­സി­ലാ­ക്കി­ത­ന്നു. ദൈവത്തിന്റെ സാന്നി­ധ്യ­ത്തിന്റെ ബോധ്യ­മാണ് പ്രാര്‍ഥ­ന­യെന്ന് നിര്‍വ­ചിച്ച സീന, നമ്മുടെ ദൈനം­ദിന ജീവി­ത­ത്തില്‍ പ്രായോ­ഗി­ക­മായ ഉദാ­ഹ­ര­ണ­ങ്ങ­ളി­ലൂടെ എങ്ങനെ ക്രിസ്തു­വില്‍ ജീവിക്കാം എന്ന് പങ്കു­വ­ച്ചു.

ഈലോക ജീവി­ത­ത്തില്‍ നിന്ന് ക്രിസ്തു­വിനെ മാറ്റി നിര്‍ത്തു­ക­യ­ല്ല, ക്രിസ്തു­വിനെ നമ്മുടെ ജീവി­ത­ത്തി­ലേക്ക് ഉള്‍ചേര്‍ക്കു­ക­യാണ് വേണ്ട­തെന്ന് സീന, ഉദ്‌ബോ­ധി­പ്പി­ച്ചു. തുടര്‍ന്ന് വിവിധ പരി­പാ­ടി­കള്‍ക്കും മധ്യാ­ഹ്ന­പ്രാര്‍ഥ­നയ്ക്കും ഫോട്ടോ സെഷനും ശേഷം ഭക്ഷ­ണം. ഉച്ച­തി­രിഞ്ഞ് നടന്ന ട്രെയില്‍ വാക്ക,് സ്കാവന്‍ജര്‍ ­ഹണ്ട് വിനോ­ദ­ത്തി­നൊപ്പം സുവി­ശേഷ ജീവി­ത­ത്തി­ലേ­ക്കുള്ള പ്രതീ­കാ­ത്മ­ക­മായ എത്തി­നോ­ട്ട­വു­മാ­യി.

തുടര്‍ന്ന് ചര്‍ച്ച­കളും ചോദ്യ­ങ്ങളും നിര്‍ദേ­ശ­ങ്ങ­ളു­മായി നടന്ന ഓപ്പണ്‍ ഫോറ­ത്തിന് സഖ­റിയാ മാര്‍ നിക്കോ­ളോ­വോസ് മെത്രാ­പ്പൊ­ലീത്ത, എലി­സ­ബത്ത് ജോയി കൊച്ച­മ്മ, ഫാ. എം.കെ കുറി­യാ­ക്കോ­സ്, സീനാ മാത്യു എന്നി­വ­രുടെ പാന­ല്‍ നേതൃത്വം നല്‍കി. വൈകു­ന്നേരം നടന്ന ബാങ്ക്വറ്റ് ഡിന്നര്‍ പങ്കെ­ടു­ത്ത­വര്‍ക്ക് ഹൃദ്യ­മായ അനു­ഭ­വ­മാ­യി. ഭദ്രാ­സ­ന­ത്തിലെ വിവിധ ഭാഗ­ങ്ങ­ളില്‍ നിന്നും നോമി­നേ­റ്റിംഗ് കമ്മിറ്റി നിര്‍ദേ­ശിച്ച നിര­വധി വനി­ത­കളെ അവാര്‍ഡ് നല്‍കി ആദ­രി­ച്ചു. നമ്മുടെ ഇട­വ­ക­ക­ളിലും സമു­ദാ­യ­ത്തിലും സ്ത്രീകള്‍ ചെയ്യുന്ന സേവ­ന­ങ്ങളെ അംഗീ­ക­രി­ക്കു­ക­യാ­യി­രുന്നു അവാര്‍ഡ് ദാന­ത്തിന്റെ ല­ക്ഷ്യം.

ഡോ. അമ്മു­ക്കുട്ടി പൗലോ­സ്, മേരി എണ്ണ­ച്ചേ­രില്‍, സുനിത സഖ­റി­യ, നിര്‍മ്മല തോമ­സ്, സാറാ തോമസ്, അനു വര്‍ഗീസ് എന്നി­വര്‍ അവാര്‍ഡി­നര്‍ഹ­രാ­യി. ഈ വര്‍ഷത്തെ രണ്ട് പ്രധാന സംഭ­വ­ങ്ങളെ ഏകോ­പി­പ്പിച്ച് വിജ­യ­മാക്കിയ ഗ്രോ കമ്മിറ്റി അംഗ­ങ്ങളും ആദ­രി­ക്ക­പ്പെ­ട്ടു. സ്‌നേഹ­മ­യി­യാ­യി, വഴി­കാ­ട്ടി­യായി ശോഭി­ക്കുന്ന മാര്‍ നിക്കോ­ളോ­വോസ് തിരു­മേ­നിയും മികച്ച സേവ­ന­ങ്ങ­ളു­മായി ശുശ്രൂ­ഷ­കള്‍ നിര്‍വ­ഹി­ക്കുന്ന കുറിയാ­ക്കോസ് അച്ചനും, ക്യാമ്പി­ലു­ട­നീളം സഹാ­യി­യായി നിന്ന ഡീക്കണ്‍ അലക്‌സ് ഏബ്രഹാം, മികച്ച പ്രസംഗം നടത്തിയ എലി­സ­ബത്ത് ജോയി കൊച്ച­മ്മ, വര്‍ക്‌ഷോപ്പു­ക­ളി­ലൂടെ മികച്ച പ്രക­ടനം കാഴ്ച വച്ച അജു അച്ചന്‍, സീന മാത്യു എന്നി­വരും ആദ­രി­ക്ക­പ്പെ­ട്ടു. സന്ധ്യാ പ്രാര്‍ത്ഥ­ന­യെ ­തു­ടര്‍ന്ന് കുമ്പ­സാ­രവും കൗണ്‍സി­ലിം­ഗു­മു­ണ്ടാ­യി­രു­ന്നു.

സമാ­പ­ന­ദി­ന­ത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ ക്യാമ്പ് അവ­സാ­നിച്ചു. ക്യാമ്പിലെ അനു­ഭ­വ­ങ്ങള്‍ പങ്കു­വ­യ്ക്കാനും അവ­സ­ര­മു­ണ്ടാ­യി­രു­ന്നു. ഇട­വ­ക­ക­ളിലും സഭ­യിലും പ്രധാന പങ്ക് വഹിച്ച് മിനി­സ്ട്രിയെ സേവി­ക്കാന്‍ മെത്രാ­പ്പൊ­ലിത്ത വനി­ത­കളെ ആഹ്വാനം ചെയ്തു. വനി­ത­കള്‍ക്ക് ഇതാ­ദ്യ­മായി നടന്ന ഗ്രോ ക്യാമ്പ് വളരെ വിജ­യ­പ്ര­ദവും അനു­ഗ്ര­ഹ­ദാ­യ­ക­വു­മായി വില­യി­രു­ത്ത­പ്പെ­ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here