അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാജനറൽ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂർത്തിയായപ്പോൾ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്‌ഠയോടും വിപുലമായ ഒരുക്കങ്ങളോടെയുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ജൂലൈ ഒന്നിന്‌ രാവിലെ പത്തുമണിക്ക്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാഹ്നത്തിൽ  കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രക്ക് ശേഷം നൂറ്റി ഒന്ന് വനിതകളുടെ സമുഖ തിരുവാതിരയും ഉണ്ടായിരിക്കുനതാണ്. ആദ്യമായിട്ടാണ്  ഒരു സമുഖ തിരുവാതിര ഫൊക്കാനാ കണ്‍വന്‍ഷനിൽ അവതരിപ്പിക്കുന്നത്. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്‌ഘാടനം, കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്‌ത സാംസ്‌കാരിക – രാഷ്‌ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും. അതിനുശേഷം ഒന്നര  മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാനഡയിലേയും  അമേരികയിലെയും  അംഗസംഘടനകളുടെ കലാശില്‌പങ്ങൾ ഒരുക്കുന്നതാണ്. നൂറുകണക്കിന്‌ കലാകാരന്മാരും കലാകാരികളും, നര്‍ത്തകരും അടങ്ങുന്ന സംഘം അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റേയും, നിത്യജീവിതത്തിന്റേയം കഥപറയുന്ന  കലാശില്‍പങ്ങൾ ആണ് അണിയിച്ചു   ഒരുക്കിയിട്ടുള്ളത്‌.  എട്ട്മണി മുതൽ ഫൊക്കാനാ സ്റ്റാർ സിംഗർ മത്സരത്തിന്റെ ഫൈനൽ. വിജയിയെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾക്ക് പുറമേ പുതിയതായി നിർമ്മിക്കുന്ന മലയാളം സിനിമയിൽടാനുള്ള അവസരവും ലഭിക്കും. 

ജൂലൈ രണ്ടിനു  ശനിയാഴ്‌ച രാവിലെ മുതല്‍ നടക്കുന്ന ടാലന്റ്‌ യൂത്ത്‌ ഫെസ്റ്റിവല്‍ കോമ്പറ്റീഷനില്‍ ക്ലാസിക്കല്‍, നോണ്‍ ക്ലാസിക്കല്‍ നൃത്തങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരങ്ങളും, സംഗീതം, ഗ്രൂപ്പ്‌ ഡാന്‍സ്‌ മത്സരങ്ങളും നടക്കും.  ബിസിനസ്‌ സാമാജികര്‍ പങ്കെടുക്കുന്ന ലഞ്ച്‌- സെമിനാര്‍, കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍, മതസൗഹാര്‍ദ്ദ സെമിനാറുകൾ ഉദയകുമാർ   മൊമ്മോറിയൽ വോളിബോൾ  ടൂർണമെന്റ് 

 മലയാളി മങ്ക മത്സരo,സാഹിത്യ പ്രേമികള്‍ക്ക്‌ വളരെ വ്യത്യസ്‌തമായ സാഹിത്യ സമ്മേളനങ്ങൾ, കവിയരങ്ങ്‌,  എന്നിവയും കണ്‍വന്‍ഷനെ മികവുറ്റതാക്കും. ആറുമണിമുതൽ ഫൊക്കാനാ അന്തർദേശീയ ചലച്ചിത്ര പുരസ്കാരം “ഫിംക 2016”. ഫൊക്കാനാ കണ്‍വന്‍ഷന്റെ  ഏറ്റവു  ആകർഷണിമായ ഐറ്റം ആണ് ഫിംക 2016. കൺവൻഷൻ നഗർ ഇത്തവണ  വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങുന്ന താരങ്ങളെകൊണ്ട്  നിറയും. ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് എന്ന തിരിച്ചറിവാണ് ഫൊക്കാനാ മലയാളം സിനിമാലോകത്തെ ആദരിക്കുവാൻ “ഫിംക2016 ” സംഘടിപ്പിക്കുന്നത്. .മലയാള ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ  ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നുണ്ട് എന്ന് ലോകത്തിനുമുന്നിൽ കാട്ടികൊടുക്കാൻ കൂടി ഈ അവസരം അമേരിക്കൻ മലയാളികൾ ഉപയോഗിക്കണമെന്ന് ഫൊക്കാനാ പ്രസിടന്റ്റ് ജോൺ പി ജോൺ അറിയിച്ചു.

മൂന്നാം ദിവസമായ ജൂലൈ മുന്നാം തിയതി  രാവിലെ മുതൽ സ്‌പെല്ലിംഗ് ബീ മത്സരം,ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ, ഷോർട്ട് ഫിലിം  മത്സരം, ചീട്ടുകളി മത്സരം, ചെസ്‌, നേഴ്‌സ് സെമിനാർ  തുടങ്ങി നിരവധി പ്രോഗ്രാമുകൾ ആണ് ചിട്ടപെടുത്തി യിരിക്കുന്നത്. ഒരുമണിക്ക് ശേഷം ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയും, ഫൊക്കാനാ ഇലക്ഷനും നടക്കും.മലയാളത്തിലെയും ഹിന്ദി, തമിഴ് എന്നെ ഭാഷകളിലേ മറക്കാൻ ആകാത്ത ഒർമ്മകളെ തൊട്ടുണർത്തുന്ന  ഗാന സന്ധ്യ  പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും നയിക്കുന്നത്. അതിവിപുലമായ ബ്യൂട്ടി പേജന്റ്‌ മത്സരo  ആണ്  ഈ  വർഷം  ചിട്ടപെടുതിയിട്ടുള്ളത്. വിധികര്‍ത്താക്കളായി എത്തുന്നത്‌  മലയാള സിനിമാതാരങ്ങളായിരിക്കും. മിസ്സ്‌ ഫൊക്കാനാ  മത്സരത്തിലെ വിജയിക്ക് മിസ്സ്‌ കേരളാ മത്സരത്തിൽ പങ്കുടുക്കുന്നത്തിനുള്ള  അംഗി കരവും ലഭിക്കുന്നു.

എല്ലാ അമേരിക്കൻ  മലയാളികളെയും ഈ ധന്യ മുഹുർത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ജോൺ പി. ജോൺ. സെക്രട്ടറി വിനോദ്‌ കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേഷ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ, വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം, അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ 

fokana committi members

LEAVE A REPLY

Please enter your comment!
Please enter your name here