ന്യൂ യോർക്ക് – നോർത്ത്  അമേരിക്കയിലെ 65  മലയാളി സംഘടനകളുടെ ഫെഡറേഷനായ  ഫോമയുടെ അടുത്ത ഭരണ സമിതിയിലേക്ക്  നടക്കുന്ന തിരഞ്ഞെടുപ്പിൽ  വ്യക്‌തമായ മേൽ കൈ  നേടിക്കൊണ്ട് ലക്ഷ്യത്തിലേക്കു നീങ്ങുന്ന ബെന്നി – ജിബി – ജോസി സഖ്യം അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനായി  പന്ത്രണ്ടിന കർമ പദ്ധതികൾ പ്രഖ്യാപിച്ചു. ന്യൂ യോർക്കിൽ വച്ചു  നടന്ന ചടങ്ങിൽ  പന്ത്രണ്ടിന സ്വപ്ന പദ്ധതികൾ അടങ്ങിയ   പ്രകടന പത്രിക പ്രകാശനം ചെയ്‌തു കൊണ്ടു സംസാരിക്കുകയായിരുന്ന  ബെന്നി – ജിബി – ജോസി സഖ്യം. വാക്കുകൾക്കും പ്രഖ്യാപനങ്ങൾക്കും അപ്പുറം  പ്രവർത്തികളിൽ വിശ്വസിക്കുന്ന ഒരു സഖ്യം ആണ് തങ്ങളുടേതെന്നും തങ്ങളുടെ  മുൻകാല പ്രവർത്തനങ്ങൾ അതു തെളിയിച്ചിട്ടുണ്ടെന്നും തങ്ങൾ നേതൃത്വത്തിലേക്കു വന്നാൽ ജനോപകാര പ്രദമായ ഈ പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. പന്ത്രണ്ടിന പദ്ധതികൾ താഴെപ്പറയുന്നു!
 (1 )  പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ആൻഡ്  രജിസ്റ്റർ ടു വോട്ട് : അമേരിയ്ക്കയുടെ ഭാവി ഭാഗധേയം നിയന്ത്രിക്കുന്നവരുടെ  നിരയിലേക്ക് മലയാളിയുടെ യുവത്വത്തെ വളർത്തിയെടുക്കുക, മുഖ്യധാരാ രാഷ്ട്രീയത്തിൽ യുവാക്കളെ സജീവമാക്കുക, അമേരിയ്ക്കൻ രാഷ്ട്രീയത്തിന്റെ ഏടുകളിലെ നിർണായക ശക്‌തി ആകുവാൻ രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പിൽ  മലയാളിയെ ഒരുക്കുവാനുള്ള  പ്രത്യേക കർമ പദ്ധതി, നാഷണൽ ലെവലിലും റീജിയണൽ ലെവലിലും പൊളിറ്റിക്കൽ ഫോറം!
(2) തണൽ : മലയാളിയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു  കൈത്താങ്ങാകുവാൻ മലയാളി സമൂഹത്തിലെ അറ്റോർണിമാർ, പോലീസ് ഓഫീസർമാർ,ഡോക്ടർമാർ,  സൈക്കോളജിസ്റ്റുകൾ,  സൈക്യാട്രിസ്‌റ്റുകൾ, സോഷ്യൽ വർക്കേഴ്സ് തുടങ്ങിയവരുടെ ഒരു പ്രൊഫഷണൽ അഡ്വൈസറി ബോർഡ് നാഷണൽ ലെവലിലും റീജിയണൽ ലെവലിലും  രൂപവത്‌കരിക്കും.
(3 ) വുമൺ എംപവർമെൻറ് പ്രോഗ്രാം : സമൂഹത്തിന്റെ മുൻ നിരയിലേക്കും അതുവഴി നേതൃത്വത്തിലേക്കും വനിതകളെ വളർത്തിയെടുക്കുവാനും  കുടുംബംഗങ്ങളെ സംഘടനയോട് ചേർത്തു നിർത്തുവാനുമുള്ള  പ്രത്യേക  പദ്ധതി, കുടുംബ കൂട്ടായ്മ, വനിതാ കോൺഫ്രൺസ്  എന്നീ  ആശയങ്ങൾ  നാഷണൽ ലെവലിലും റീജിയണൽ ലെവലിലും നടപ്പിലാക്കും.
(4) ഫോമ നാഷണൽ  യൂത്ത് നെറ്റ് വർക്ക്   ആൻഡ് യൂത്ത് കൺവൻഷൻ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി യുവതീ യുവാക്കൾക്ക്   ദേശീയ തലത്തിൽ ഒത്തു കൂടുവാനും  അടുത്തറിയുവാനും വേദിയൊരുക്കി  ഫോമ  ആനുവൽ യൂത്ത് കൺവൻഷൻ. സാമൂഹിക, രാഷ്ട്രീയ,ആനുകാലിക സംഭവങ്ങളെക്കുറിച്ചു സംവദിക്കുവാൻ   യുവജനങ്ങൾ  നേതൃത്വം കൊടുക്കുന്ന നാഷണൽ യൂത്ത് ഡിബേറ്റ് ഫോറം. 
(5) “ഫോമാ ഗോട്ട് ടാലന്റ്” : പ്രതിഭകളെ കണ്ടെത്തുക,പ്രോത്സാഹിപ്പിക്കുക,വേദിയൊരുക്കുക, വളർത്തുക.
(6) അക്കാഡമിക്  കൗൺസിലിംഗ് ആൻഡ് അഡ്വൈസറി ഫോറം : സ്കൂൾ തലത്തിൽ നിന്നു തന്നെ കുട്ടികൾക്ക്  അവരുടെ കഴിവുകൾക്ക്  അനുസരിച്ചു് ഭാവിയിലേക്ക് അനുയോജ്യമായ  വിഷയങ്ങൾ, കോളേജ്, പ്രൊഫഷൻ,  തുടങ്ങിയവ തിരഞ്ഞെടുക്കുവാനും ഗവൺമെന്റ് തലത്തിൽ ലഭിക്കുന്ന സ്കോളർഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ, കുറഞ്ഞ നിരക്കിൽ എഡ്യൂക്കേഷണൽ  ലോണുകൾ നൽകുന്ന സാമ്പത്തിക സ്രോതസുകൾ തുടങ്ങിയവ  കണ്ടെത്തുവാനുമുള്ള ഒരു അഡ്വൈസറി ബോർഡ് രൂപീകരിക്കും,നാഷണൽ ലെവലിലും റീജിയണൽ ലെവലിലും വിദ്യാഭ്യാസ, സാമ്പത്തിക  രംഗങ്ങളിലെ വിദഗ്‌ധർ അംഗങ്ങളാകും.
(7)  സ്വപ്ന പദ്ധതി :  ഫോമ ഫാമിലി കൺവൻഷൻ 2018 .. ഡെലിഗേറ്റുകൾ മാത്രമാകുന്ന കൺവൻഷനുകൾക്ക് വിരാമമിടും.  ഷിക്കാഗോ കൺവൻഷനിലേക്ക്  കുടുംബങ്ങളിലെ  എല്ലാ അംഗങ്ങളെയും ആകർഷിക്കുവാൻ  പ്രത്യേക കർമ പദ്ധതി.
(8) പ്രൊഫഷണൽ ആൻഡ് എന്റർപ്രൂണർസ് ഫോറം : മലയാളി സമൂഹത്തിലെ ഐ ടി, ഹെൽത്ത് കെയർ, എൻജിനിയേഴ്‌സ് തുടങ്ങിയ പ്രൊഫഷണലുകളുടെയും വിവിധ ബിസിനസ്സ് സംരംഭകരുടെയും  ഒരു ഫോറം രൂപീകരിക്കും,അതു വഴി തുടക്കക്കാർക്കും, തൊഴിൽ അന്വേഷകർക്കും  തൊഴിൽ നഷ്ടപെട്ടവർക്കും ജോലി സാധ്യത ഉറപ്പു വരുത്തും. കൂടാതെ, അമേരിക്കയിലെ  മലയാളി ബിസിനസുകാരുടെ ചേംബറുകളുമായി  ഒരു കൂട്ടായ്മ  നാഷണൽ ലെവലിൽ രൂപീകരിക്കും, മറ്റു സമാന്തര സംഘടനകളുമായും പ്രൊഫഷണൽ അസോസിയേഷനുകളുമായും ചേർന്ന്  വിവിധ വിഷയങ്ങളിൽ ചേർന്ന് പ്രവർത്തിക്കും
(9) എ സേഫ് ഗാർഡ് ഫോർ പ്രവാസി  ആൻഡ്  ഫോമാ ഫാമിലി ഇൻ കേരള : കേരളത്തിലെത്തുന്ന അമേരിക്കൻ പ്രവാസികളും  അമേരിക്കൻ റിട്ടേൺ കുടുംബങ്ങൾളും നേരിടുന്ന അടിയന്തിര പ്രശ്നങ്ങൾക്ക് പെട്ടന്ന് പരിഹാരമുണ്ടാക്കുവാൻ  അവശ്യ നിയമ സഹായവും ഗവൺമെന്റിന്റെ ഭാഗത്തു നിന്നുള്ള  കാല താമസം ഒഴിവാക്കുവാനും  പ്രത്യേക പരിഗണ  ഉറപ്പു വരുത്തുവാനും ആയി  കേരളത്തിലുടനീളം എല്ലാ   രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും എം എൽ എ മാരുടെയും വിവിധ തലങ്ങളിലെ  പോലീസ് ഓഫീസർമാർ,വക്കീലുമാർ  തുടങ്ങിയവരുമടങ്ങുന്ന   ഫോമ പൊളിറ്റിക്കൽ  ആൻഡ് ലോ ആൻഡ് ഓർഡർ നെറ്റ് വർക്ക്  ഇൻ കേരള രൂപീകരിക്കും. അമേരിക്കയിൽ നിന്നും തിരിച്ചു നാട്ടിൽ   എത്തി താമസമായവർക്കും റിട്ടയർ ചെയ്‌തു നാട്ടിൽ തിരിച്ചു പോകുവാൻ ആഗ്രഹിക്കുന്നവർക്കും ഒന്നിച്ചു കൂടുവാൻ ഒരു ഫോറം രൂപീകരിക്കും, മുൻകാല അമേരിക്കൻ സൗഹൃദ ബന്ധങ്ങളുടെ   സമാഗവേദിയായി 
കേരളാ കൺവൻഷനെ മാറ്റും. 
(10) ഫോമാ ചാരിറ്റി  “കാരുണ്യ സ്പർശം”  : അംഗ സംഘടനകളുടെ പൂർണ പിന്തുണ തേടിക്കൊണ്ട് കേരളത്തിൽ ഫോമയുടെ അഭിമാന പദ്ധതി – “കാരുണ്യ സ്പർശം”.
(11) സമ്മർ  ഇൻ കേരള , ഇന്റേൺഷിപ്പ് ഇൻ ഇൻഡ്യ :  കേരളത്തിന്റെ   സാംസ്കാരിക വ്യവസ്ഥിതിയെക്കുറിച്ചുള്ള  അവബോധം വളർത്തുക, ഇന്ത്യയിലെ തൊഴിൽ സംസ്കാരം അടുത്തറിയുവാനു ള്ള അവസരം ഉണ്ടാക്കുക , ഇന്ത്യാ  ഗവൺമെന്റുമായി ചേർന്നു കൊണ്ട് ഇന്ത്യ കോർപറേറ്റ് ഇന്റേൺഷിപ് പദ്ധതി അമേരിക്കൻ മലയാളി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുക.
(12)  പ്രവാസി ആക്ഷൻ കൗൺസിൽ :  ഫോമയും  ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ( F I A ) അടക്കമുള്ള മറ്റു ഇതര സംസ്ഥാന   സംഘടനകളും സംയുക്തമായി  ചേർന്ന് അമേരിക്കയിലെ പ്രവാസികളെ  ബാധിക്കുന്ന   പ്രശ്‍നങ്ങളിൽ  ഇൻഡോ അമേരിക്കൻ  ഗവൺമെന്റുകളുമായി  നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തുവാൻ  മുൻകൈ എടുക്കും.കോൺസുലേറ്റുകളുമായി ഊഷ്മളമായ ബന്ധം നില നിർത്തുന്നതിന് ഫോമാ പ്രത്യേക പ്രതിനിധികളെ നിയോഗിക്കും, അടിയന്തിര സാഹചര്യങ്ങളിൽ പാസ്സ്പോർട്ട് , വിസ തുടങ്ങിയവ വേഗത്തിൽ ലഭ്യമാക്കുന്നതിന് ഫോമാ സ്‌പെഷ്യൽ സർവീസ് സെൽ !യൂറോപ്പ്,  യു എ ഇ, ഓസ്‌ട്രേലിയ തുടങ്ങി  മലയാളികൾ ജോലി ചെയ്യുന്ന മറ്റു വിദേശ രാജ്യങ്ങളിലെ പ്രവാസി സംഘടനകളുമായി ചേർന്ന് ഒരു കോൺഫെഡറേഷൻ രൂപവത്‌ക്കരിക്കും.
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുക, സാഹിത്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുക തുടങ്ങി അനേകം പദ്ധതികളും മനസിലുണ്ട്, ഫോമയുടെ  തിരഞ്ഞെടുപ്പ്  പ്രക്രിയകൾ സുതാര്യമാക്കും, സംഘടനയിൽ പ്രവർത്തിക്കാതെ ദൂരദേശങ്ങളിൽ നിന്നു പോലും  ഡെലിഗേറ്റുകൾ ആകുന്ന ഒരു അവസ്ഥ ഇപ്പൊ നിലവിലുണ്ട്,അങ്ങനെയുള്ള കീഴ്വഴക്കങ്ങൾ നിർത്തലാക്കും, തിരഞ്ഞെടുപ്പ് പൂർണമായും ഇലക്ഷൻ കമ്മീഷന് വിട്ടു കൊടുക്കുവാൻ നടപടിയുണ്ടാകും,   സംഘടനാ – ജാതി – മത ചിന്തകൾക്കപ്പുറം മലയാളിയുടെ മനുഷ്യത്വപരമായ  പ്രശ്നങ്ങളിൽ ഫോമ  ഇടപെടുന്ന ഒരു സംസ്കാരം ഉണ്ടാക്കിയെടുക്കും, വിവിധ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുവാനും എല്ലാ ഘട്ടങ്ങളിലും മാധ്യമങ്ങൾ വഴി കാര്യങ്ങൾ ജനങ്ങളെ  അറിയിക്കുവാനുള്ള നടപടികളും കൈക്കൊള്ളുമെന്ന് പത്ര സമ്മേളനത്തിൽ ബെന്നി – ജിബി – ജോസി സഖ്യം അറിയിച്ചു.
എല്ലാവരെയും ഫോമാ മിയാമി കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മികച്ച ഭൂരിപക്ഷത്തോടെ ഞങ്ങളെ  വിജയിപ്പിക്കണമെന്ന്  ഫോമാ ഡെലിഗേറ്റുകളോടും  ഫോമയെ സ്നേഹിക്കുന്ന എല്ലവരോടും അഭ്യർത്ഥിക്കുന്നുവെന്നും കൺവൻഷൻ നഗറിൽ നേരിട്ടു കാണാമെന്നും അറിയിച്ചു കൊണ്ടു പത്രസമ്മേളനം സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here