ന്യൂയോര്‍ക്ക് : ഹോമാനാഷണല്‍ കമ്മറ്റിയിലേക്ക് ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ നിന്നും ഷാജി മാത്യുവിനെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരരിക്ക (KCANA)  ഐക്യകണ്ഠേന നോമിനേറ്റ് ചെയ്തു. ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ 3 യുടെ പരിപൂര്‍ണ്ണ പിന്‍തുണയോടെ മത്സരിക്കുന്ന ഇദ്ദേഹത്തെ വിജിയിപ്പിക്കണമെന്ന് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ ഒന്നടങ്കം അഭ്യര്‍ത്ഥിക്കുന്നു.

തങ്ങളുടെ അസ്സോസിയേഷനില്‍ ദീര്‍ഘകാലമായി വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ഏറ്റെടുക്കുന്ന ഏതു കാര്യവും തക്ക സമയത്ത് ചെയ്തു തീര്‍ക്കുവാന്‍ പ്രാപ്തനുമാണ്. ഇപ്പോള്‍ ഫോമയുടെ നാഷണല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ വീണ്ടും ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുവാന്‍ കാരണം തന്‍റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തന ശൈലികള്‍ തന്നെയാണ്. ഫോമയുടെ തുടക്കം മുതല്‍ വളരെ സജീവമായി പ്രവര്‍ത്തനരംഗത്തുള്ള ഷാജി മാത്യു ഫൊക്കാനയിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലാലയ ജീവിതം മുതല്‍ കൈമുതലായി കിട്ടിയ പ്രവര്‍ത്തന പാരമ്പര്യവും, പരിചയവും അമേരിക്കയിലെ രാഷ്ട്രീയ രംഗത്തും മറ്റുപൊതു രംഗങ്ങളിലും  ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്നതില്‍ താന്‍ എന്നും കൃതാര്‍ത്ഥനാണ്.  ഫോമയില്‍ക്കൂടി ഇപ്പോള്‍ കൈവരിച്ചിട്ടുള്ള തന്‍റെ പ്രവര്‍ത്തന രീതികള്‍ വരും കാലങ്ങളില്‍ കൂടുതല്‍ മുതല്‍ക്കൂട്ടായിരിക്കും.

ഒരിക്കലും നടക്കാത്ത പൊള്ളയായ വാഗ്ദാനങ്ങളും കര്‍മ്മ പിരിപാടികളുമായി ഇലക്ഷന്‍ സമയത്ത് മുന്നോട്ട് വന്നിട്ടുള്ള ഓരോ സ്ഥാനാര്‍ത്ഥികളെയും നമ്മുടെ സമൂഹം മനസ്സിലാക്കി. ഒരു കാര്യമെങ്കിലും നടത്താന്‍ പ്രാപ്തിയുള്ളവരെ ആത്മാര്‍ത്ഥമായി വോട്ട് ചെയ്തു വിജയിപ്പിക്കുമെങ്കില്‍ എനിക്കും ഒരു വോട്ട് ചെയ്യുവാന്‍ മറക്കരുതേ ! അതിനായി ഫോമയെ സ്നേഹിക്കുന്ന നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഈ അവസരത്തില്‍ ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here