ഫോമാ ഇലക്ഷന്റെ ആവേശം കൂടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രെസിഡെന്റ് സ്ഥാനാർഥികൾ തങ്ങളുടെ നയം വെക്തമാക്കാനായി പ്രവാസി ചാനലിന്റെ ക്ഷണം സ്വീകരിച്ചു സ്റ്റുഡിയോയിൽ എത്തി.   എവിടേയും ഗ്രൂപ്പ് യോഗങ്ങളും, ചര്‍ച്ചകളും, തന്ത്രങ്ങള്‍ മെനയുന്നതിന്റെ അലയടികളും. ഒരു പാത്രത്തിലുണ്ടിരുന്നവര്‍ ഉണ്ണാതെയും ഉറങ്ങാതെയുമായിട്ട് ദിവസങ്ങളായി. എവിടെയും സുനാമിക്കു മുമ്പുള്ള ഒരസ്വസ്ഥത. 

ഈ അസ്വസ്ഥതകള്‍ക്കിടയിലും രണ്ട് ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും പ്രവാസി ചാനല്‍ സ്റ്റുഡിയോയില്‍ എത്തി.   സ്റ്റാൻലി കളത്തിൽ വർഗീസ് പ്രവാസി ചാനലിന്റെ ന്യൂ ജേർസിയിലെ സ്റ്റു ഡിയോയിലും ബെന്നി വാച്ചാച്ചിറ പ്രവാസി ചാനലിന്റെ ചിക്കാഗോ സ്റ്റുഡിയോയിലും പറഞ്ഞ സമയത്തു തന്നെ കൃത്യതയോടു കൂടി എത്തി.

ചിക്കാഗോയിൽ ബെന്നി വാച്ചാച്ചിറയെ പ്രവാസി ചാനലിന്റെ ഡയറക്ടറും മാനേജിങ് പാർട്ണറും ആയ ജോയ് നേടിയകാലയിലൂം, പ്രൊഡ്യൂസർ അനിൽ മാറ്റത്തിക്കുന്നേലും, ആങ്കർ സാജു കണ്ണമ്പള്ളിയും  ചേർന്നു സ്വീകരിച്ചു.  ന്യൂ ജേർസിയിലെ സ്റ്റുഡിയോയിൽ സ്റ്റാൻലി കളത്തിൽ വർഗീസിനെ പ്രവാസി ചാനൽ പാർട്ണർസ്  വർക്കി എബ്രഹാം, സുനിൽ ട്രൈസ്റ്റാർ, കൂടാതെ ആങ്കർ ജിനേഷ് തമ്പി എന്നിവർ ചേർന്ന് സ്വീകരിച്ചു.  രണ്ടു സ്ഥാനാർഥികളും തങ്ങളുടെ സ്ഥാനാർഥിത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്നതായി പറഞ്ഞു.  ചോദ്യങ്ങൾ ചോദിച്ചതിനെല്ലാം തന്നെ വ്യക്‌തമായ മറുപടികൾ നൽകി.  രണ്ടു മണിക്കൂറോളം രണ്ടുപേരും സ്റ്റുഡിയോയിലെ ഓഫീസിലും, റെക്കോര്‍ഡിംഗ് ഫ്‌ളോറിലുമായി ചിലവിട്ടു. 

രണ്ടു പേരേയും ഒന്നിച്ചണിനിരത്തണമെന്നുള്ള ആഗ്രഹം മാനേജ്മെന്റിന് ഉണ്ടായിരുന്നെങ്കിലും രണ്ടു പേരുടെയും അഭിപ്രായങ്ങൾ സ്വതന്ത്രമായി അമേരിക്കൻ മലയാളികളുടെ മുൻപൽ അവതരിപ്പിയ്ക്കട്ടേ എന്ന തീരുമാനത്തിൽ എത്തി.   സമാനതകളും അല്ലാത്തതുമായ ചോദ്യങ്ങളാണ് രണ്ടുപേരോടും ഫേസ് ടു ഫേസിന്റെ അവതാരകർ ന്യൂ ജേർസിയിൽ നിന്നു ജിനേഷ് തമ്പിയും, ചിക്കാഗോയിൽ നിന്നു സാജു കണ്ണമ്പള്ളിയും ചോദിച്ചത്.

ഫോമായെപ്പറ്റി തങ്ങളുടെ ദീർഘമായ കാഴ്ചകളും അഭിപ്രായങ്ങളും ഈ യുവത്വം തുടിക്കുന്ന രണ്ടു പേരും പങ്കിട്ടു.  ജയിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച രണ്ടുപേരും അവരവരുടേതായ ന്യായവാദനങ്ങളും നിരത്തി.  പ്രെസിഡന്റ് ആയാൽ എന്തെല്ലാം കാര്യങ്ങൾ മലയാളി നന്മക്കു വേണ്ടി നടത്തും എന്ന വ്യക്തമായ കാഴ്ചപ്പാടുകൾ രണ്ടു പേർക്കും ഉണ്ടെന്നു ഈ മുഖാമുഖം കാണുന്ന പ്രവാസി മലയാളികൾക്ക് മനസ്സിലാകും എന്ന ശുഭാപ്തി വിശ്വാസം രണ്ടു പേരും പങ്കു വെച്ചു.   ആവിഷ്‌കരിക്കുന്ന നയപരിപാടികള്‍ കാലഘട്ടത്തിനനുസൃതമായി പരിഷ്‌കരിച്ച് സംഘടനയെ മുന്നോട്ടു നയിക്കുമെന്നു സ്ഥാനാർഥികൾ പ്രസ്താവിച്ചു. 

കേരളത്തില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു രണ്ടുപേരും ഒരേ ഉത്തരമാണ് നല്‍കിയത്- നടത്തും. രാഷ്ട്രീയക്കാര്‍ക്കും, സിനിമാക്കാര്‍ക്കും അയിത്തം ഒന്നും കല്പിക്കുന്നില്ലെങ്കിലും നോക്കിയും കണ്ടും മാത്രമേ അവരെയൊക്കെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ- രണ്ടുപേര്‍ക്കും ഏകാഭിപ്രായം. 

രണ്ട് ഫോമാ പ്രെസിഡെന്റ് സ്ഥാനാർഥികളുടെയും അഭിമുഖങ്ങൾ ജൂണ്‍ 28-നു ചൊവ്വാഴ്ച പ്രവാസി ചാനലിന്റെ ഫേസ് ടു ഫേസ് പ്രോഗ്രാമില്‍ മുഴുവനായും കാണാവുന്നതാണ്. വൈകുന്നേരം 8.30ന് ബെന്നി വാച്ചാച്ചിറയുടെയും 9 മണിക്ക് സ്റ്റാൻലി കളത്തിൽ വര്ഗീസിന്റെയും മുഖാമുഖം കാണാവുന്നതാണ്. എല്ലാം ന്യൂ യോർക് ടൈം.  

കൂടുതല്‍ വിവരങ്ങള്‍ക്ക്: (908) 345 5983.

BennySaju BennySaju2IMG_8164 IMG_8168PRAVASI final 1FacetoFaceLOGO2

LEAVE A REPLY

Please enter your comment!
Please enter your name here