ഫ്ലോറിഡ:”അമ്മ”യുടെ തണലിൽ നിന്നു ഫോമയുടെ കരുതലിലേക്കു ഒരു പടികൂടി കടന്നു വരികയാണ് റജി ചെറിയാൻ. ഫോമാ ഫ്ലോറിഡാ  റീജിയൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റജി ചെറിയാന് തന്റെ മാതൃ സംഘടനയുടെ കരുത്താണ് എന്നും പിൻബലം.”അറ്ലാന്റാ മെട്രോ മലയാളി അസോസിയേഷൻ – അമ്മ” യുടെ സ്ഥാപകരിൽ ഒരാളായ റജി ചെറിയാൻ പ്രാദേശിക പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സമയത്താണ് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനാ ആയ ഫോമയുടെ ഫ്ലോറിഡ  റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ “അമ്മ” ആവശ്യപ്പെട്ടത് .

25 വർഷത്തെ സംഘടനാപാരമ്പര്യമാണ് റജിചെറിയാന്റെ കൈമുതൽ. സംഘടനാ പ്രവർത്തനം പഠിക്കുന്നത് തന്റെ അമ്മയിൽ നിന്നു തന്നെ. പതിനാറു  വർഷം കോഴ്ഞ്ചേരി ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റായിരുന്നു റജി ചെറിയാന്റെ അമ്മ. ജില്ലാ കൗൺസിൽ മെമ്പറും ആയിരുന്നു. അമ്മയിൽ നിന്നു പഠിച്ച സംഘടനാ പ്രവർത്തന ബാലപാഠം അമേരിക്കയിൽ വന്നപ്പോളും ഉപേക്ഷിച്ചില്ല.

നാട്ടിൽ കറകളഞ്ഞ കേരളാ കൊണ്ഗ്രെസ്സ് പ്രവർത്തകൻ. കെ എസ് സി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമാകുന്ന 1990 കാലഘട്ടത്തിൽ അമേരിക്കയിൽ എത്തി. പിന്നീട് വെസ്ററ് ചെസ്റ്റർ മലയാളി അസോസിയേഷൻ കമ്മലിറ്റി മെമ്പർ ആയി. 2002 ൽ അറ്റലാന്റയിൽ വന്നു. കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ മെമ്പർ, ഗാമാ അസ്സോസ്സിയേഷൻ മെമ്പർ, 2005 ഇൽ ഗാമയുടെ വൈസ് പ്രസിഡന്റ്, 2008 ൽ ഗാമയുടെ പ്രസിഡന്റ്. 2010 ൽ ഗാമയിൽ നിന്നു പടിയിറക്കം. അങ്ങനെ ഇരുപത്തി എട്ടു പേരുമായി “അറ്ലാന്റാ മെട്രോ മലയാളി അസോസിയേഷൻ -അമ്മ” യ്ക്കു തുടക്കം. ചിട്ടയായ പ്രവർത്തനം, അമ്മമാരെ പോലെ തന്നെ തന്നെ ആശ്രയിക്കുന്നവർക്ക്‌ ആശാകിരണമായി “അമ്മ” പ്രവർത്തിക്കുന്നു. 1995 മുതൽ ചാരിറ്റിക്ക് മാത്രം വലിയ പ്രാധാന്യം നൽകി മുന്നോട്ടു പോകുന്നു. ഇന്നും കാരുണ്യ പദ്ധതികൾക്കു മാത്രം സഹായം നൽകി “അമ്മ “എല്ലാവർക്കും മാതൃക ആകുന്നു.

reji

ഇപ്പോൾ നുറോളം അംഗങ്ങൾ ഉള്ള അമ്മയുടെ കരുത്താണ് തന്റെയും കരുത്ത് എന്നു റജി ചെറിയാൻ പറയും. എല്ലാ വർഷവും അമ്മ ചാരിറ്റി പ്രവത്തനങ്ങൾക്കായി നല്ലൊരു തുക മാറ്റിവച്ചു പ്രവർത്തിക്കുന്ന.

1993 മുതൽ ഫൊക്കാനയിൽ പ്രവർത്തിച്ചു സജീവമായി നിൽക്കുന്ന സമയത്താണ് ഫൊക്കാനയിൽ പിളർപ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും. അപ്പോൾ ഫോമയിലേക്കു മാറി.

“എവിടെ ആയാലും ആത്മാർത്ഥമായി പ്രവർത്തിക്കുക” എന്നതാണ് റജി ചെറിയാന്റെ ലക്ഷ്യം. അധികാരത്തിലല്ല മറിച്ചു അമേരിക്കയിലെ സാമൂഹ്യ  സാംസ്കാരിക രംഗത്തു സജീവമായ ഇടപെടലുകൾ നടത്തുക എന്ന ഒരു ലക്ഷ്യമേ ഉള്ളു. അതുകൊണ്ടുതന്നെ ഫോമയിൽ ഒരു സ്ഥാനവും വഹിച്ചിട്ടില്ല. എന്നാൽ ഇത്തവണ അമ്മയുടെയും, ഫോമാ നേതാക്കളുടെയും നിർബന്ധം മൂലം മത്സര രംഗത്തുവന്നു.

ഫ്ലോറിഡ  റീജിയന്റെ പ്രതിനിധി ആയി ഫോമയിൽ എത്തിയാൽ ലോക്കൽ അസോസിയേഷനുമായി യോജിച്ചു പ്രവർത്തിക്കുക മാത്രമല്ല ഫോമയ്‌ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. റീജിയനുകളിൽ യുവജനതയെ ഫോമയുടെ മുഖ്യ ധാരയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും. റീജിയനിൽ ഉള്ള എല്ലാ അസ്സോസിയേഷനുമായും നല്ല ബന്ധം സ്ഥാപിക്കും. ഇങ്ങനെ നിരവധി പദ്ധതിയുമായാണ് റജി ചെറിയാൻ മത്സരിക്കുന്നത്. ഈ മത്സരത്തിന് പിന്തുണയുമായി കുടുംബവും കൂടുന്നു. ഭാര്യ ആനി, രണ്ടു മക്കൾ. 2003 മുതൽ 13 വർഷം റിയൽ എസ്റ്റേറ്റ് രംഗത്തു സജീവ പ്രവർത്തനം. എന്തുകൊണ്ടും ഫോമയ്‌ക്കു ഒരു മുതൽക്കൂട്ടാണ് റജി ചെറിയാൻ. പ്രവർത്തന പരിചയമാണ് ഒരു സംഘടനാ പ്രവർത്തകന്റെ മുതൽ കൂട്ട്. ഇപ്പോൾ ഈ കൂട്ടിനാകട്ടെ അമ്മയുടെ പിന്തുണയും. തന്റെ പ്രവർത്തന ശൈലിയിലൂടെ ഫ്ലോറിഡാ റീജിയൻ വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കുകയാണ് റജി ചെറിയാൻ.

reji cheriyan

LEAVE A REPLY

Please enter your comment!
Please enter your name here