മാനേജ്‌മെന്റ് വിദഗ്ധനും സംരംഭകനുമായ മാധവന്‍ ബി നായര്‍ ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നുവെന്നറിഞ്ഞത് വളരെ സന്തോഷം ഉളവാക്കുന്ന വാര്‍ത്തയാണ് എന്ന് ഫൊക്കാനാ സീനിയര്‍ നേതാക്കളായ ടി എസ് ചാക്കോയും കൊച്ചുമോന്‍ ജേക്കബും.

നേതൃത്വപാടവം കൊണ്ടും സംഘടനാശക്തി കൊണ്ടും കഴിവ് തെളിയിച്ചിട്ടുള്ള മാധവന്‍ നായരുടെ നേതൃത്വം ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാകുമെന്നതില്‍ സംശയമില്ല. ഫൊക്കാനയ്ക്ക് പുതുദിശാബോധവും ചുറുചുറുക്കുമുള്ള നേതൃത്വം അദ്ദേഹത്തിന്റെ ഇലക്ഷനിലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നവരേറെ.
പ്രതികൂല സാഹചര്യത്തില്‍ പോലും എതിരാളികളെ വിമര്‍ശിക്കാതെ തന്റെ കര്‍മ മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് മാധവന്‍ നായരുടെ ശൈലി.

മാധവന്‍ നായര്‍ക്കൊപ്പം ഫൊക്കാനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പും എന്തുകൊണ്ടും ആ സ്ഥാനത്തിന് ഏറ്റവും യോഗ്യനാണ്. കറപുരളാത്ത പൊതു ജീവിതത്തില്‍ തന്റെ കഴിവുകള്‍ മലയാളികളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരത്തിനുമായി സമര്‍പ്പിച്ചിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് ഏവര്‍ക്കും പ്രിയങ്കരനാണ്. പദവികളില്‍ അഹങ്കരിക്കാതെ വിനയത്തോടും ബഹുമാനത്തോടും എല്ലാവരോടും ഇടപഴകുന്ന ഫിലിപ്പോസ് ഫിലിപ്പിന്റെ സാന്നിധ്യം ഫൊക്കാനയുടെ യശസ് വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞതവണ ഫൊക്കാനയില്‍ മല്‍സര രംഗം ഒഴിവാക്കുന്നതിന് മാറിക്കൊടുത്ത വ്യക്തിയാണ് ഫിലിപ്പോസ് ഫിലിപ്പ് . ഇവരോടൊപ്പം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജോയി ഇട്ടന്‍, ന്യൂയോര്‍ക്കിലെയും നാട്ടിലെയും അറിയപ്പെടുന്ന വാഗ്മിയും സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രശോഭിക്കുന്ന വ്യക്തിയുമാണ്.

ട്രഷററായി മല്‍സരിക്കുന്ന ഷാജി വര്‍ഗീസ് ന്യൂജേഴ്‌സിയിലെ മഞ്ചിന്റെ സ്ഥാപകപ്രസിഡന്റും നിലവില്‍ ചെയര്‍മാനുമാണ്. പൊതുപ്രവര്‍ത്തനത്തില്‍ തല്‍പരനായ ഇദ്ദേഹം ഫൊക്കാനയുടെ ഒരു നല്ല കണക്ക് സൂക്ഷിപ്പുകാരനാകുമെന്നതില്‍ സംശയമില്ല.

ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ശ്രീമതി ലീലാ മാരേട്ട് ട്രൈസ്റ്റേറ്റ് ഏരിയയിലെ അറിയപ്പെടുന്ന നേതാവും സംഘാടകയുമാണ്. വൈസ് പ്രസിഡന്റ് ആയി മല്‍സരിക്കുന്ന ഡോ. ജോസ് കാനാട്ട് നാട്ടിലും അമേരിക്കയിലും വ്യവസായ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതോടൊപ്പം ന്യൂയോര്‍ക്ക് മലയാളികളുടെ ഏതാവശ്യത്തിനും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യപ്പെടുന്ന നേതാവാണ്.
കൂടാതെ ഇവരോടൊപ്പം മല്‍സരിക്കുന്ന ഡോ. മാത്യു വര്‍ഗീസ്(അസോ. സെക്രട്ടറി)ഡിട്രോയിറ്റിലെ അ്‌റിയപ്പെടുന്ന സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനാണ്.

മല്‍സരത്തിലുള്ള ഈ ഏഴുപേരും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട 11-ാളം കമ്മിറ്റി അംഗങ്ങളും എട്ടോളം റീജിയണല്‍ പ്രസിഡന്റുമാരും ചേര്‍ന്നുകഴിയുമ്പോള്‍ ഫൊക്കാനയില്‍ ഒരു പുതുവസന്തം പിറക്കും. ഈ പുതുവസന്തം പ്രാപ്യമാകുന്നതിനായി ഫൊക്കാനയില്‍ ഫൊക്കാനയെ സ്‌നേഹിക്കുന്ന എല്ലാപ്രതിനിധികളും ഇവരോടൊപ്പം, ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു എന്ന് ടി എസ് ചാക്കോയും കൊച്ചുമോന്‍ ജേക്കബും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here