കൊച്ചി : ചുംബനസമരത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ സിനിമ വരുന്നു. വേണു ഗോപന്‍ സംവിധാനം ചെയ്യുന്ന സര്‍വോപരി പാലാകാരന്‍ എന്ന ചിത്രത്തിലാണ് ചുംബനസമരം പശ്ചാത്തലമാകുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ അപര്‍ണ ബാലമുരളി ചിത്രത്തില്‍ ചുംബനസമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകയായി വേഷമിടും. ജോസ് കെ മാണി എന്ന പേരുള്ള നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട മഹേഷിന്റെ പ്രതികാരത്തിലെ ജിംസിക്കു ശേഷം ജൂഡ് ആന്റണിയുടെ പുതിയ ചിത്രമായ ‘മുത്തശ്ശിഗദ’ യ്ക്ക് ശേഷമാണ് അപര്‍ണ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സര്‍വോപരി പാലാക്കാരന്റെ ഷൂട്ടിങ് ആഗസ്തില്‍ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here