ടൊറന്റോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ അണിരത്തുന്ന, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) പതിനേഴാമാത് ദേശീയ കണ്‍വന്‍ഷന് ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ കര്‍ട്ടന്‍ ഉയര്‍ന്നു. മാര്‍ക്കത്തുള്ള കണ്‍വന്‍ഷന്‍ വേദിയിലേക്ക് വ്യാഴാഴ്ച മുതല്‍ പ്രതിനിധികള്‍ എത്തി തുടങ്ങിയെങ്കിലും പ്രതിനിധികളുടെ പ്രവാഹം വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങി. ഒ.എന്‍.വി നഗറില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെആര്‍കെ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, ട്രഷറര്‍ ജോയി ഇട്ടന്‍, ജോയിന്റ് ട്രഷറര്‍ സണ്ണി ജേസഫ് തുടങ്ങിയവര്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കുന്നു. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം ഒന്റാരിയോ പ്രീമിയര്‍ കാതലീന്‍ വെയിന്‍ നിര്‍വഹിക്കും. മറുനാട്ടിലെ മലയാളി കൂട്ടായ്മയിലേക്ക് കാനഡയില്‍ മലയാളികള്‍ ഏറ്റവുമധികമുള്ള ഒന്റാരിയോയുടെ പ്രീമിയര്‍ എത്തുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രസിഡന്റ് ജോണ്‍ പി ജോണിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വിനോദ് കെആര്‍കെ സ്വാഗതവും, ട്രഷറര്‍ ജോയി ഇട്ടന്‍ നന്ദിയും പറയും. ഉദ്ഘാടനത്തിനു മുന്നോടിയായി നടക്കുന്ന ഘോഷയാത്രയില്‍ 105 പേര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന തിരുവാതിര അപൂര്‍വ കാഴ്ച ഒരുക്കുന്നതാണ്. സ്റ്റാര്‍ സിംഗര്‍ കലാസന്ധ്യയുടെ നിറക്കാഴ്ചയായി മാറും.

Mariamma pillai and paul

13441_201607011543510.41484300 1467387831_f1a

13441_201607011543510.40254600 1467387831_DSC_0295

 

13441_201607011543510.42209700 1467387831_f3

13441_201607011543510.42371800 1467387831_f5

13441_201607011543510.42282900 1467387831_f4

PROGRAME

LEAVE A REPLY

Please enter your comment!
Please enter your name here