വടക്കേ അമേരിക്കയിലെ അടിമത്ത വിരുദ്ധ പ്രസ്ഥാനത്തിന്റെ തുടർച്ചയായി രൂപം കൊണ്ട ഗ്രാന്റ് ഓൾഡ് പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി അടിമത്ത വിരുദ്ധ നയങ്ങൾ ഒക്കെ ചരിത്ര പുസ്തകത്തിൽ മാത്രമൊതുക്കിയിട്ട് കാലം കുറെ കഴിഞ്ഞല്ലോ. നാൽപ്പത്തിനാല് അമേരിക്കൻ പ്രസിഡന്റുമാരിൽ പതിനെട്ട് എണ്ണം റിപ്പബ്ലിക്കൻ പാർട്ടിയുടെ വകയായുണ്ട്. ഏറെ കോലാഹലങ്ങൾ നിറഞ്ഞ ജോർജ്ജ് ബുഷ് ഭരണത്തിന്റെ എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു റിപ്പബ്ലിക്കൻ വൈറ്റ് ഹൗസിന്റെ സാരഥ്യത്തിലേക്ക് ആനയിക്കപ്പെടുമോ എന്നത് അല്പ്പം ആശങ്കയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.

പാർട്ടിയുടെ ആദ്യ പ്രസിഡന്റ് അബ്രഹാം ലിങ്കണിലൂടെ വ്യത്യസ്ഥമായ ഒരു ലോക പ്രീതി ആർജ്ജിച്ച റിപ്പബ്ലിക്കൻ പാർട്ടി തുടർന്ന് വന്ന റൂസ് വെൽറ്റ്, നിക്സൺ തുടങ്ങിയ പല പ്രസിഡന്റുമാരിലൂടെ ഏറിയും കുറഞ്ഞും ആ പ്രീതി കുറച്ചും കൂട്ടിയും കൊണ്ട് വന്നിരുന്നിട്ടുണ്ട്. ജോർജ്ജ് ബുഷിലൂടെയും ഇപ്പോൾ അവരുടെ നിയുക്ത പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഡോണാൾഡ് ട്രമ്പിലൂടെയും ആ കടം ഏകദേശം മുഴുവനായും തിരിച്ചു വീട്ടുകയാണ്. ഈ അഭിപ്രായം ഒരുപക്ഷെ  ഒരു ലിബറൽ രാഷ്ട്രീയ വാദിക്ക് മാത്രമുള്ളതായിരിക്കാം, വലത് – തീവ്ര വലത് യാഥാസ്ഥതിക പക്ഷത്തിനു നേർ വിപരീതമായിരിക്കും. എന്തിരുന്നാലും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇന്നത്തെ അമേരിക്കൻ കൺസർവേറ്റീവ് ആശയത്തിനു ഏറ്റവും ഉതകുന്ന ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയെ തന്നെയാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. ഇതിനകം തന്നെ തന്റെ പ്രസംഗങ്ങളിലൂടെ നെഗറ്റീവ് മാർക്കറ്റിംഗ് നേടിക്കഴിഞ്ഞ ട്രംബിന്റെ സ്വീകാര്യത പക്ഷെ വളരെ ആശങ്ക ഉളവാക്കുന്നതാണ്.

അറുപത്തി ഒൻപതുകാരനായ ഡോണാൾ ട്രാംപ് അമേരിക്കയിലെ ഒരു ഉന്നത ബിസിനസ്സുകാരനും മാധ്യമ രംഗത്ത് അറിയപ്പെടുന്ന വ്യക്തിയുമാണ്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോകളിലെ നിറ സാനിധ്യമായിരുന്ന അദ്ദേഹത്തിന്റെല ‘ദി ട്രംപ് ഓർഗനൈസേഷൻ ‘അമേരിക്കൻ റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായരായാണ് അറിയപ്പെടുന്നത്. ഹോട്ടലുകളും റിസോട്ടുകളും അടക്കം ഒട്ടനവധി ബിസിനസ് മേഖലകളുടെ കുത്തകയായ ട്രംബിനെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലാണ് ‘ഫോബ്സ് ‘ പെടുത്തിയിരിക്കുന്നത്. 2000 ത്തിൽ തന്നെ ട്രബിന്റെ മുഖം തിരഞ്ഞെടുപ്പ് രംഗത്ത് ദൃശ്യമായതാണ്. അന്ന് റിഫോം പാർട്ടിക്ക്’ വേണ്ടി രണ്ടു പ്രൈമറികൾ ജയിച്ച ട്രംബ് മത്സരത്തിൽ നിന്നും പിന്മാറുകയാണുണ്ടായത്. പ്രസിഡന്ടായിരുന്ന റിച്ചാർഡ് നിക്സന്റെ സീനിയർ അഡൈ്വസറും പിന്നീട് റിഫോം പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന എഴുത്തുകാരൻ ബുച്ച്മാനെ തീവ്രമായി വിമർശിച്ച് ട്രംബ് അക്കാലത്ത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ബുച്ച്മാനെ ‘ഹിറ്റ്ലർ പ്രേമി’ എന്ന് വിളിക്കുക വഴി ചെറുതല്ലാത്ത വിവാദങ്ങളും ട്രംബ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഫ്ലോരിടയിൽ ഈയിടെ ഉണ്ടായ നിശാക്ലബ് ആക്രമനത്തിനെ കുറിച്ച് ട്രമ്പ്‌ നടത്തിയ പ്രസ്താവന വിവാദം ആയിരുന്നു. ഇറ്റാലിയൻ അമേരിക്കൻ മാഫിയകളോട് ബന്ധപ്പെട്ട ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്വത്തെ കുറിച്ചുള്ള അക്കാലത്തെ വാഷിംഗ്ടൺ പോസ്റ്റുകളും മറ്റൊരു വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

പ്രിസ്ബെറ്റെറിയൻ സങ്കുചിത മതസങ്കല്പങ്ങളുടെ വക്താവായ ട്രമ്പ് അത്തരം കമന്റുകളിലൂടെ ഒട്ടനവധി വിവാദങ്ങളും സൃഷ്ട്ടിച്ചിട്ടുണ്ട്. കാംബെയിനുകളിൽ തീവ്ര വലതു സ്വഭാവം പുറത്തെടുത്ത് മുസ്ലീം വിരുദ്ധത നിറച്ച ട്രമ്പ് ഇതിനകം മാർപ്പാപ്പയുടെ അടക്കം എതിർപ്പുകൾ നേടിക്കഴിഞ്ഞു. ഫെബ്രുവരിയിലെ മെക്സിക്കോ യാത്രയിൽ പോപ് ഫ്രാൻസിസ് ട്രംബ് ക്രിസ്ത്യാനിയല്ല എന്ന് വരെ പറഞ്ഞു വച്ചു.
പക്ഷെ ഇതൊന്നും ട്രംബിന്റെ കാംബേയിനിനെ എശുന്ന ലക്ഷണം കാണിച്ചില്ല. എതിരാളികളെ ബഹുദൂരം പിന്നിലാക്കി തന്റെ ടാര്ഗരറ്റ് ഓഡിയന്സിനിടയിൽ ട്രമ്പ് സ്വീകാര്യത ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. അമേരിക്കയിൽ നിന്ന് മുസ്ലീങ്ങളെ ഓടിക്കാൻ കാംബെയിനുകളിലൂടെ പരസ്യമായി കച്ചകെട്ടിയിറങ്ങിയ ട്രംബ് അടുത്തിടെ കേസുമായി ബന്ധപ്പെട്ട് ഫെഡറൽ ജഡ്ജിയെ വിമർശിച്ച് മറ്റൊരു വിവാദത്തിനു തുടക്കമിടുകയുണ്ടായി. തീവ്ര മുതലാളിത്ത നയങ്ങളുടെ വക്താവ് അറിയപ്പെടുന്ന ട്രംബിന്റെ വിജയത്തിനായി ഒരു ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ പൂജ നടന്നത് ഇന്ത്യയിൽ മാധ്യമങ്ങൾ വേണ്ട വിധം ശ്രദ്ധ കൊടുക്കാതെ വിട്ട മറ്റൊരു കാര്യമാണ്.

ടെക്സാസിലെ സെനറ്ററും നിയമകാര്യസ്ഥനുമായ ടെഡ് ക്രൂസ്, ഓഹിയോ ഗവർണർ ആയ ജോൺ കാസിച്ച്, ഫ്ലോറിഡ സെനറ്ററും വക്കീലുമായ മാക്രോ റൂബിയോ, മെഡിക്കൽ രംഗത്തെ അതികായനും ഡോക്ടറുമായ ബെൻ കാര്സൻ, എച്ച്പി സിഇഒ ആയിരുന്ന കാര്ലി ഫിറിന തുടങ്ങിയവരും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം കണ്ടെത്തിയിരുന്നവർ ആയിരുന്നെങ്കിലും പ്രൈമറികളുടെ മധ്യത്തിൽ പിൻവാങ്ങുകയോ പുറന്തള്ളപ്പെടുകയോ ചെയ്തു. ലുസിയാന ഗവർണറായിരുന്ന ഇന്ത്യൻ വംശജൻ ബോബി ജിന്റാലിന്റെ പേരും മത്സര രംഗത്ത് ആദ്യ ഘട്ടത്തിൽ പറഞ്ഞു കേട്ടിരുന്നെങ്കിലും പ്രൈമറികൾക്ക് മുന്നേ തന്നെ അദ്ദേഹം പിന്മാറുകയാണ് ഉണ്ടായത്. ‘പ്രൈമറി’ ‘കോക്കസ് ‘ എന്നീ പേരുകളിൽ ഓരോ സ്റ്റേറ്റ്കളിലും ടെറിട്ടറികളിലും വച്ചു നടക്കുന്ന പരിപാടികളിലൂടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം തീരുമാനിക്കുക.

തുടർച്ചയായി നടക്കുന്ന പ്രൈമറികളുടെയും കോക്കസുകളുടെയും ശ്രേണികളിൽ മേൾക്കൈ നേടുക എന്നതും തദ്വര ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പിക്കുക എന്നതുമാണ് മത്സരാർത്ഥികളുടെ മുന്നിലുള്ള വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here