ടൊറന്റോ: ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സമ്മേളനം ആശയ സംവാദങ്ങള്‍ക്കുള്ള വേദിയായി മാറി. നാട്ടില്‍ നിന്നുള്ള സാഹിത്യകാരന്മാരും, പ്രവാസി നാട്ടില്‍ സാഹിത്യ മേഖലയില്‍ സജീവ ഇടപെടല്‍ നടത്തുന്നവരും ചര്‍ച്ചകളില്‍ പങ്കു ചേര്‍ന്നപ്പോള്‍ ശ്രദ്ധേയമായ അനുഭവമായി അതു മാറി. കവിയും സിനിമാ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോണ്‍ ഇളമത അധ്യക്ഷത വഹിച്ചു. സതീഷ് ബാബു പയ്യന്നൂര്‍, തമ്പി ആന്റണി, മുന്‍ മന്ത്രി ബിനോയി വിശ്വം, നിര്‍മല തോമസ്, പ്രൊഫ. കോശി തലയ്ക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കു ചേര്‍ന്നു. കണ്‍വന്‍ഷന്റെ ഭാഗമായി നടത്തിയ നഴ്‌സസ് സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. നഴ്‌സുമാര്‍ നേരിടുന്ന വിവ്ധ പ്രശ്‌നങ്ങള്‍ സമ്മളനം ചര്‍ച്ച ചെയ്തു.

ഇന്ത്യയില്‍ നഴ്‌സുമാര്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പാര്‍ലമെന്റ് കമ്മിറ്റി അംഗമെന്ന നിലയില്‍ ഇടപെടല്‍ നടത്തിയ കാര്യങ്ങള്‍ ആന്റോ ആന്റണി വശദീകരിച്ചു. സപെല്ലിംഗ് ബീ മത്സരത്തില്‍ പ്രാദേശിക തലത്തില്‍ വിജയിച്ചു വന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള ഫൈനല്‍ റൗണ്ട് മത്സരവും കണ്‍വന്‍ഷന്‍ വേദിയെ സജീവമാക്കി. ഫൈനല്‍ മത്സരത്തിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി ബിനോയി വിശ്വം നിര്‍വഹിച്ചു. ഫീലിപ്പോസ് ഫിലിപ്പ്, ഗണേഷ് നായര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

13486_20160702213631_f1 13486_201607022136420.28917700 1467495402_f3 13486_201607022136420.29010300 1467495402_f4 13486_201607022136420.29107700 1467495402_f6 13486_201607022136420.29198900 1467495402_Fokana-2016-toranto-039

LEAVE A REPLY

Please enter your comment!
Please enter your name here