ഫോമായുടെ പിറവിയും, ഇതുവരെയുള്ള ചരിത്ര നാള്‍വഴികളും പരിശോധിക്കുമ്പോള്‍ ജനങ്ങളുടെ സംഘടനയാണ് ഇത് എന്ന് മനസിലാക്കാം. ഈ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ അംഗ സംഘടനകളില്‍ നിന്നും പ്രതിനിധികളായി എത്തുന്നവര്‍ പകുതിയിലധികം യുവജനങ്ങളാണ്. നാഷണല്‍ കമ്മറ്റിയിലേക്ക്  മത്സരിക്കാനും  വനിതകളുടെ തിരക്ക്. നമ്മുടെ യുവജനങ്ങളെയും, വനിതകളെയും  മുഖ്യധാരയില്‍ കൊണ്ടുവരുവാനും, രണ്ടാം തലമുറയെ നമ്മളോടൊപ്പം നിറുത്തുവാനുമുള്ള ഉദ്യമം ഫലം കണ്ട് തുടങ്ങിയിരിക്കുന്നു.

നമുക്ക് വേണ്ടത് നമ്മുടെ സംസ്കാരത്തിലൂന്നിയ ഉന്നമനമാണ്. ഈ പ്രവാസ ജീവിതത്തില്‍ നിന്നും അന്യം നിന്ന് പോകാതെ സ്ഫുടം ചെയ്തെടുത്ത നമ്മുടെ സംസ്കാരമാണ് വരും തലമുറയ്ക് കൈമാറാണ്ടത്. അമേരിക്കന്‍ മലയാളികളുടെ അമ്മയായ ഫോമായെ പാരമ്പര്യത്തിന്റെയും കീഴ്വഴക്കങ്ങളുടെയും പേരില്‍ ചങ്ങലക്കിടരുത്.

കാലാനുസൃതമായി ഉണ്ടാവുന്ന സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, ചട്ടങ്ങളും നിയമാവലികളും അതിനുതുകും വിധം പരിഷ്കരിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമാണ് ഫോമാ എന്ന വലിയ സംഘടനയുടെ നട്ടെല്ല്.

ഫോമായുടെ ജനാധിപത്യപ്രക്രീയയില്‍ വോട്ട് ബാങ്കുകള്‍ക്കും, വ്യക്തികള്‍ക്കും പ്രഭാവമില്ല. അംഗസംഘടനകളില്‍ നിന്നും പോതുയോഗത്തിലേക്കുള്ള പ്രതിനിധികളുടെ എണ്ണം അഞ്ചില്‍ നിന്നും ഏഴാക്കി. ഇതോടെ ആകെ പ്രതിനിധികളുടെ എണ്ണം നാനൂറ്റി അമ്പത്തഞ്ചോളം (455) ആകും.

അമ്പതില്‍ കുറയാത്ത അംഗങ്ങള്‍ ഉള്ളതും, അതാത് സംസ്ഥാനങ്ങളില്‍ രെജിസ്റ്റര്‍ ചെയ്തതും, സംഘടനയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്‌ ഉള്ളതും, ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള മലയാളീ സംഘടനകള്‍ക്ക് ഫോമായില്‍ അംഗത്വത്തിന്‌ അപേക്ഷിക്കാം.

അംഗത്വത്തിനു അപേക്ഷിക്കുന്ന സംഘടനകളുടെ അപേക്ഷകളിന്മേല്‍ മൂന്നു മാസത്തിനകം തീരുമാനമറിയിക്കും, നിലവില്‍ ആറുമാസം കാലാവധിയെടുക്കും. ഇനിമുതല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് കഴിയുന്നുതുവരെ പുതിയ അംഗത്വം അനുവദിക്കുന്നതല്ല. 

LEAVE A REPLY

Please enter your comment!
Please enter your name here