ഹൂസ്റ്റണ്‍:  ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്റെ 30-ാം വാര്‍ഷീകത്തോടനുബന്ധിച്ച് ഇടവക മിഷന്‍ കണ്‍വന്‍ഷന്‍ ജൂലൈ 7 മുതല്‍ 10 വരെ(വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു.

ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച വൈകുന്നേരം 6.30 നും ആരംഭിയ്ക്കും. ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് നടത്തപ്പെടുന്ന വിശുദ്ധകുര്‍ബാന മദ്ധ്യേ സമാപനപ്രസംഗവും ഉണ്ടായിരിയ്ക്കും. കണ്‍വന്‍ഷനായി പ്രത്യേകം രൂപീകരിച്ച ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിയ്ക്കും.

പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും, ഗായകനും, കീബോര്‍ഡിസ്റ്റുമായ സുവിശേഷകന്‍ ബേബിക്കുട്ടി പുല്ലാട് വചന പ്രഘോഷണം നടത്തും. മാര്‍ത്തോമ്മാ സഭയിലെ സുവിശേഷകനും കണ്‍വന്‍ഷന്‍ പ്രസംഗകനുമായി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രവര്‍ത്തിയ്ക്കുന്ന ഇദ്ദേഹം മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം, സന്നദ്ധ സുവിശേഷകസംഘം എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്നതോടൊപ്പം ഡോ.മാത്യൂസ് മാര്‍ അത്തനേഷ്യസ് ഗോസ്പല്‍ ടീം മെമ്പറുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.

ഭാരതത്തിലും വിദേശത്തുമായി അനേക സ്ഥലങ്ങളില്‍ വചനഘോഷണ ശുശ്രൂഷ നടത്തിവരുന്ന ഇദ്ദേഹം നിരവധി ഗള്‍ഫ് രാജ്യങ്ങളിലും വചന ശുശ്രൂഷ നടത്തിയിട്ടുണ്ട്. ബേബിക്കുട്ടി പുല്ലാടിന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനവേളയില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഉണര്‍വു പ്രസംഗകനായ ബേബിക്കുട്ടി പുല്ലാടിന്റെ പ്രസംഗങ്ങള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക മിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ബേബിക്കുട്ടി പുല്ലാടുമായി 281 777 1919 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കണ്‍വന്‍ഷന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ.മാത്യൂസ് ഫിലിപ്പ്(വികാരി)-832 898 8699

ടി.എ.മാത്യൂ(ഇടവകമിഷന്‍ സെക്രട്ടറി)-713 436 2207

marthoma

LEAVE A REPLY

Please enter your comment!
Please enter your name here