സ്നേഹം നിറഞ്ഞ ഫോമ സുഹൃത്തുക്കളെ,

ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക് ന്യുയോര്‍ക്ക് മെട്രോ റീജീയന്‍ – 3 യില്‍ നിന്നും ഒഫീഷ്യല്‍ നോമിനിയായി വന്നിട്ടുള്ള ഷാജിമാത്യു എന്ന എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും, വോട്ടും ഈ വൈകിയ വേളയില്‍ ഒരിക്കല്‍ കൂടി ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.  എല്ലാ അംഗ സംഘടനകളേയും ഒരു കുടക്കീഴില്‍ ചേര്‍ത്തു നിര്‍ത്തി 2016 – 2018 കാലയളവില്‍ ഫോമയെ നയിപ്പാന്‍ കഴിവുള്ള ഒരു പാനലിനെ നേതൃ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുവിടാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാ ബദ്ധരാണ്.

ഇപ്പോള്‍ രണ്ടു പാനലുകളിലായി മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളോട് എനിക്ക് ഏതെങ്കിലും തരത്തിലുള്ള വിദ്വേഷമോ കലശലായ അടുപ്പമോ ഇല്ല.  പ്രത്യേകിച്ച് ഒരു പാനലിനോടും ഞാന്‍ കൂടുതല്‍ താല്പര്യവും കാണിക്കുന്നില്ല.  കഴിവും നിസ്വാര്‍ത്ഥതയും, ജനാധിപത്യപരമായി ചിന്തിക്കുന്നവരും ആയിരിക്കണം ഈ പ്രസ്ഥാനത്തെ നയിക്കേണ്ടത്.

ഫോമയെന്ന സംഘടനയെ രാഷ്ട്രീയവല്‍ക്കരിക്കാതെ മുന്‍പോട്ട് നയിപ്പാന്‍ പ്രാപ്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി നിങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കും എന്ന് ഈ അവസരത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനായി ഈ ഞാനും നിങ്ങള്‍ക്കൊപ്പം കഴിവുള്ള രീതിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു തരുന്നു.  ആയതിലേക്ക് നമ്മുടെ അംഗ സംഘടനകള്‍ വിജയിപ്പിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ തനിക്കും ഒരവസരം നല്‍കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ മത്സരരംഗത്തുള്ള എല്ലാ മത്സരാര്‍ത്ഥികള്‍ക്കും എന്‍റെ വിജയാശംസകള്‍.  ജയ്ഹിന്ദ് !

ഷാജിമാത്യു (കോഴഞ്ചേരി)
ഫോമ നാഷണല്‍ കമ്മറ്റി
ന്യുയോര്‍ക്ക് മെട്രോ റീജിയന്‍ – 3

Campaign (1)

LEAVE A REPLY

Please enter your comment!
Please enter your name here