Home / ഫൊക്കാന / കൺവൻഷൻ വിജയ ലഹരിയിൽ ഫൊക്കാനാ നേതാക്കൾ

കൺവൻഷൻ വിജയ ലഹരിയിൽ ഫൊക്കാനാ നേതാക്കൾ

ഫൊക്കാനയുടെ 2016 ലെ ജനറൽ കൺവൻഷൻ വൻ വിജയമായതിന്റെ ലഹരിയിലാണ്  ഫൊക്കാന നേതാക്കൾ, 3 ദിവസം ആടിത്തിമർത്തത്തിന്റെ സന്തോഷം, കലാപരിപാടികളുടെ 3 രാപ്പകലുകൾ. 2000 കാണികൾ. ചിട്ടയായ പ്രവർത്തനം. എല്ലാം കൊണ്ടും ഒരു ഫാമിലി കൺവൻഷൻ ആക്കി മാറ്റുവാൻ ഫൊക്കാന നേതാക്കളും, അതിലുപരി കാനഡയിലെ മലയാളികളും, കുടുംബങ്ങളും. സജീവ സാന്നിധ്യമായി നിലകൊണ്ട കൺവൻഷൻ സമയക്കുറവുകൊണ്ടും, ചില തർക്കം കൊണ്ടും തെരഞ്ഞെടുപ്പ്  നടക്കാൻ സാധിക്കാതെ പോയതിലെ വിഷമതകൾ മാറ്റി നിർത്തിയാൽ എല്ലാം കൊണ്ടും ഫൊക്കാന കൺവൻഷൻ വൻ വിജയമായിരുന്നുവെന്നു ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ പറഞ്ഞു . സുരേഷ് ഗോപി മുതൽ ഏതാണ്ട് 100 ലധികം കലാപ്രവർത്തകർ. അതിൽ എല്ലാം പ്രൊഫഷണൽ താരങ്ങൾ, പാട്ടുകാർ, സംവിധായകർ, മിമിക്രി കലാകാരന്മാർ, സാങ്കേതിക പ്രവർത്തകർ, അവതാരകർ, തുടങ്ങിയവരുടെ സാന്നിധ്യം, രാഷ്ട്രീയ പ്രവർത്തകർ, സാഹിത്യകാരന്മാർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെ സാനിധ്യവും കൺവൻഷനു ചാരുത പകർന്നു. ഫൊക്കാനാ പ്രസിഡന്റ് ജോൺ പി ജോൺ  ഒരു കാരണവരെ പോലെ…

ബിജു കൊട്ടാരക്കര

ഫൊക്കാനയുടെ 2016 ലെ ജനറൽ കൺവൻഷൻ വൻ വിജയമായതിന്റെ ലഹരിയിലാണ് ഫൊക്കാന നേതാക്കൾ, 3 ദിവസം ആടിത്തിമർത്തത്തിന്റെ സന്തോഷം, കലാപരിപാടികളുടെ 3 രാപ്പകലുകൾ. 2000 കാണികൾ. ചിട്ടയായ പ്രവർത്തനം

User Rating: Be the first one !

ഫൊക്കാനയുടെ 2016 ലെ ജനറൽ കൺവൻഷൻ വൻ വിജയമായതിന്റെ ലഹരിയിലാണ്  ഫൊക്കാന നേതാക്കൾ, 3 ദിവസം ആടിത്തിമർത്തത്തിന്റെ സന്തോഷം, കലാപരിപാടികളുടെ 3 രാപ്പകലുകൾ. 2000 കാണികൾ. ചിട്ടയായ പ്രവർത്തനം. എല്ലാം കൊണ്ടും ഒരു ഫാമിലി കൺവൻഷൻ ആക്കി മാറ്റുവാൻ ഫൊക്കാന നേതാക്കളും, അതിലുപരി കാനഡയിലെ മലയാളികളും, കുടുംബങ്ങളും. സജീവ സാന്നിധ്യമായി നിലകൊണ്ട കൺവൻഷൻ സമയക്കുറവുകൊണ്ടും, ചില തർക്കം കൊണ്ടും തെരഞ്ഞെടുപ്പ്  നടക്കാൻ സാധിക്കാതെ പോയതിലെ വിഷമതകൾ മാറ്റി നിർത്തിയാൽ എല്ലാം കൊണ്ടും ഫൊക്കാന കൺവൻഷൻ വൻ വിജയമായിരുന്നുവെന്നു ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ പറഞ്ഞു .

സുരേഷ് ഗോപി മുതൽ ഏതാണ്ട് 100 ലധികം കലാപ്രവർത്തകർ. അതിൽ എല്ലാം പ്രൊഫഷണൽ താരങ്ങൾ, പാട്ടുകാർ, സംവിധായകർ, മിമിക്രി കലാകാരന്മാർ, സാങ്കേതിക പ്രവർത്തകർ, അവതാരകർ, തുടങ്ങിയവരുടെ സാന്നിധ്യം, രാഷ്ട്രീയ പ്രവർത്തകർ, സാഹിത്യകാരന്മാർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെ സാനിധ്യവും കൺവൻഷനു ചാരുത പകർന്നു.

ഫൊക്കാനാ പ്രസിഡന്റ് ജോൺ പി ജോൺ  ഒരു കാരണവരെ പോലെ എല്ലാ സ്ഥലത്തും സാന്നിധ്യമായി. വൈസ്പ്രസിഡന്റ് ജോയ് ചെമ്മാച്ചേൽ അതിഥികളെ സ്വീകരിക്കുവാൻ വേദിക്കരികെ തന്നെ, ഒപ്പം ജിബു കുളങ്ങരയും. വിവിധ പരിപാടികളുടെ സംഘാടനവുമായി സെക്രട്ടറി വിനോദ് കെയാർക്കേ, ട്രഷറർ ജോയ് ഇട്ടൻ, ഫിലിപ്പോസ് ഫിലിപ്, ശ്രീകുമാർ ഉണ്ണിത്താൻ, ഗണേഷ് നായർ, ലീലാ മാരേട്ട് തുടങ്ങിയവർ. ഫൊക്കാനാ നേതാക്കളെല്ലാം വിവിധ പരിപാടികൾക്കു നേതൃത്വം നൽകുമ്പോൾ കൺ വൻഷൻ ചെയര്മാൻ ടോമി കോക്കാട്ട് എല്ലായിടത്തുമെത്തി കാര്യങ്ങൾ വിലയിലൊരുത്തി.

ഏല്പിച്ച കാര്യങ്ങൾ ചെയ്യുന്നതിലല്ല മറിച്ചു എല്ലാ കാര്യങ്ങളും നോക്കി കണ്ടു ചെയ്യുക എന്ന നാടൻ ശീലിനൊത്തു എല്ലാവരും ഒത്തുപിടിച്ചപ്പോൾ ഫൊക്കാനാ കൺവൻഷൻ നയാഗ്രപോലെ കുതിച്ചൊഴുകി .

എല്ലാത്തിനുമുപരി കൺവൻഷന്റെ ക്രെഡിറ്റ് നൽകേണ്ടത് ആതിഥേയത്വം വഹിച്ച കാനഡയിൽ ടൊറന്റോ മലയാളി സമാജത്തിനാണ്. കൂടാതെ ഒപ്പം നിന്ന കാനഡയിലെ മറ്റു അസോസിയേഷനും മലയാളി സുഹൃത്തുക്കൾക്കും. ഓരോ പരിപാടിയിലെയും ജനപങ്കാളിത്തം തന്നെ അതിനു തെളിവ്.
അമേരിക്കൻമലയാളികൾ ഇതുവരെ കാണാത്ത തരത്തിലുള്ള താര നിശ, അവാർഡ് നൈറ്റ്. സ്റ്റാർ സിംഗർ മത്സരം, മലയാളി മങ്ക, മിസ് ഫൊക്കാന, സ്പെല്ലിങ് ബി, തുടങ്ങിയ എല്ലാ മതസരങ്ങളും വന്നവരെല്ലാം ആസ്വദിച്ചു. ഫൊക്കാനയും. ഇനി കുതിച്ചൊഴുകുന്ന നയാഗ്രപോലെ ഫൊക്കാന എല്ലാവരുടെയും മനസ്സിൽ കുത്തിയൊഴുകട്ടെ …..

അടുത്ത കൺവൻഷനായി ഇനി കാത്തിരിക്കാം. ന്യൂ ജേഴ്സിയിലോ, അതോ ഫിലാഡൽഫിയായിലോ? രണ്ടായാലും അമ്മമാരും കുഞ്ഞുങ്ങളും വരണം. എങ്കിലേ കൺവൻഷൻ വിജയിക്കൂ.

Check Also

ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ 2018 2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് …

Leave a Reply

Your email address will not be published. Required fields are marked *