ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ബല്‍റോസ് ഏരിയ കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 13-നു ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടുന്നതാണ്. ഇതിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ക്കായി വിളിച്ചുകൂട്ടിയ യോഗം സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചു നടത്തപ്പെട്ടു.

എല്ലാ മലയാളി സംഘടനകളും ഇതില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നുള്ള ആഹ്വാനത്തോടുകൂടി യോഗം അവസാനിച്ചു. ഇതോടനുബന്ധിച്ച് നടത്തുന്ന പൊതുയോഗം പടവന്‍- പ്രെല്ലര്‍ ഫീല്‍ഡില്‍ വച്ചു നടത്തുന്നതാണ്. ഹില്‍സൈഡ് അവന്യൂ 235 സ്ട്രീറ്റില്‍ വച്ച് നടത്തപ്പെടുന്ന വമ്പിച്ച പരേഡില്‍ ബാന്റ്, ഫ്‌ളോട്ട്, നൃത്തനൃത്യങ്ങള്‍ എന്നിവയും ബോളിവുഡ് താരങ്ങളും പങ്കെടുക്കുന്നതായിരിക്കും.

FullSizeRender1

LEAVE A REPLY

Please enter your comment!
Please enter your name here