ഫിലഡാല്‍ഫിയ: ലോകത്തിലെ ഏറ്റവും വലിയ മലയാളി എത്തിനിക് സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആറു റീജിയനില്‍ ഒന്നാമത്തെ റീജിയനായ അമേരിക്ക റീജിയന്റെ 2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫിലാഡല്‍ഫിയ പ്രോവിന്‍സ് ആതിഥേയത്വമരുളി വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ വര്‍ണ്ണാഭമായ ബയനിയല്‍ കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ തോമസ് (സോമന്‍) ഇലക്ഷന്‍ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ്, ഗ്ലോബല്‍ പ്രസിഡന്റ് ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, മുന്‍ റീജിയന്‍ പ്രസിഡന്റ് ജോണ്‍ ഷെറി, മുന്‍ പ്രോവിന്‍സ് ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍ എന്നിവരും പങ്കെടുത്തു. ബയനിയല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ഡബ്ല്യു.എം.സി അംഗങ്ങള്‍ നിരീക്ഷകരായി.

ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ജെ. പനയ്ക്കല്‍ ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ്, വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എയ്‌റോ പാക്‌സ് ട്രാവല്‍സ് ഇന്‍ക് പ്രസിഡന്റും, സി.എം.ഡിയുമായ ശ്രീ പനയ്ക്കല്‍ ഇസ്രായേല്‍ ടൂറിസം അമേരിക്കയിലേക്ക് നിയോഗിച്ചിട്ടുള്ള ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ്. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഫൗണ്ടിംഗ് മിഷന്‍ കൗണ്‍സില്‍ (ഫിലാഡല്‍ഫിയ) മുന്‍ ഭാരവാഹിയും ആയിരുന്നു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഡാളസില്‍ നിന്നുമുള്ള ശ്രീ പി.സി. മാത്യു ആണ്. ഡബ്ല്യു.എം.സി നോര്‍ത്ത് ടെക്‌സാസ് പ്രോവിന്‍സ് പ്രസിഡന്റ്, ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് ഫോര്‍ ഓര്‍ഗനൈസിംഗ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പാടവം തെളിയിച്ചിട്ടുണ്ട്. മുന്‍ കേരളാ യുണീവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ മാത്യു ഇര്‍വിംഗ് ഇമറാള്‍ഡ് വാലി എച്ച്.ഒ.എ പ്രസിഡന്റുകൂടിയാണ്.

മറ്റ് ഭാരവാഹികളും സ്ഥാനവും ചുവടെ:
ജനറല്‍ സെക്രട്ടറി- കുര്യന്‍ സഖറിയ (ഒക്കലഹോമ)
ട്രഷറര്‍- ഫിലിപ്പ് മാരേട്ട് (ന്യൂജേഴ്‌സി)
വൈസ് ചെയര്‍മാന്‍- വര്‍ഗീസ് കയ്യാലയ്ക്കകം (ഡാളസ്)
വൈസ് ചെയര്‍പേഴ്‌സണ്‍- ത്രേസ്യാമ്മ നാടാവള്ളില്‍ (ന്യൂയോര്‍ക്ക്)
വൈസ് പ്രസിഡന്റ്- ചാക്കോ കോയിക്കലേത്ത് (ന്യൂയോര്‍ക്ക്)
അസോസിയേറ്റ് സെക്രട്ടറി- പിന്റോ ചാക്കോ കണ്ണമ്പള്ളി (ന്യൂജേഴ്‌സി)
വിമന്‍സ് ഫോറം പ്രസിഡന്റ്- ആലീസ് ആറ്റുപുറം (ഫിലാഡല്‍ഫിയ)
യൂത്ത് ഫോറം പ്രസിഡന്റ്- സുധീര്‍ നമ്പ്യാര്‍ (ന്യൂജേഴ്‌സി)
ചാരിറ്റി ഫോറം പ്രസിഡന്റ്- ഡോ. രുഗ്മിണി പദ്മകുമാര്‍ (ന്യൂജേഴ്‌സി)
ഹെല്‍ത്ത് കെയര്‍ ഫോറം പ്രസിഡന്റ്- ഡോ. എലിസബത്ത് മാമ്മന്‍ (ന്യൂജേഴ്‌സി)
പബ്ലിക് റിലേഷന്‍സ് ഫോറം പ്രസിഡന്റ്- ജിനേഷ് തമ്പി (ന്യൂജേഴ്‌സി).

ഓര്‍ഗനൈസിംഗ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ സ്ഥാനങ്ങളിലേക്ക് തുടര്‍ന്ന് നടക്കുന്ന ഇ.സി മീറ്റിംഗില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരെ അംഗീകരിക്കും.

ന്യൂജേഴ്‌സി പ്രോവിന്‍സും, ഫിലഡല്‍ഫിയ പ്രോവിന്‍സും, മറ്റു പ്രോവിന്‍സുകളും കാഴ്ചവെച്ച മനോഹരമായ കലാപരിപാടികളും, അര്‍ത്ഥവത്തും അറിവ് പകരുന്നതുമായ ഫോറിന്‍ ടാക്‌സ് സംബന്ധമായ ക്ലാസുകളും, യൂത്ത് സമ്മേളനവും, പുതിയ കേരളാ ഗവണ്‍മെന്റില്‍ പ്രവാസികളുടെ പ്രതീക്ഷകളെപ്പറ്റിയുള്ള ചര്‍ച്ചകളും ബയനിയല്‍ കോണ്‍ഫറന്‍സിനു നിറച്ചാര്‍ത്ത് പകര്‍ന്നതായി റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കലും, പ്രസിഡന്റ് പി.സി. മാത്യുവും പറഞ്ഞു.

ജനറല്‍ കണ്‍വീനര്‍ സാബു ജോസഫ് സിപിഎ, കോ- കണ്‍വീനേഴ്‌സായ തങ്കമണി അരവിന്ദന്‍, ഷോളി കുമ്പിളുവേലി, സെക്രട്ടറി പിന്റോ ചാക്കോ, രുഗ്മിണി പദ്മകുമാര്‍, ഫിലാഡല്‍ഫിയ പ്രോവിന്‍സ് ഭാരവാഹികളായ മേരി ജോസഫ്, രാജു പടയാട്ടില്‍, സ്വപ്ന സജി തുടങ്ങിയവരുടെ അകമഴിഞ്ഞ പ്രര്‍ത്തനങ്ങളെ പുതിയ നേതൃത്വം അഭിനന്ദിച്ചു.

റവ.ഫാ. ജോണിക്കുട്ടി പുതുശ്ശേരില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിക്കുകയും, പുതിയ നേതൃത്വത്തിന് ആശംസകള്‍ നേരുകയും ചെയ്തു.

ഡോ. ശ്രീധര്‍ കാവിലിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നവനേതൃത്വം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

WMC_pic

LEAVE A REPLY

Please enter your comment!
Please enter your name here