മയാമി: യു.എ.ഇയിലെ പ്രമുഖ ബിസിനസുകാരനും നോര്‍ക്ക- റൂട്ട്‌സിന്റെ ഡയറക്ടറുമായ ഇസ്മിയില്‍ റാവുത്തര്‍ ഫോമ മയാമി കണ്‍വന്‍ഷനില്‍ അതിതിയായെത്തുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ശ്രീ റാവുത്തര്‍ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കേരളാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നു പറഞ്ഞു.

ഫോമയുടെ പ്രധാന അജണ്ടയായ പ്രവാസി മലയാളികളുടെ കേരളത്തിലെ നീറുന്ന പ്രശ്‌നങ്ങള്‍ അടുത്ത വരുന്ന കമ്മിറ്റിയില്‍ അവതരിപ്പിക്കുമെന്നും, കൂടാതെ അമേരിക്കന്‍ മലയാളികള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു. കണ്‍വന്‍ഷനിലെ പൊതുയോഗത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here