2016 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ മയാമിയില്‍ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരല്‍ ആയ ഫോമാ കണ്‍വന്‍ഷനിലേക്കു ഫ്‌ളോറിഡാ റീജിയനില്‍ നിന്നും, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്‌­സരിക്കുന്ന റെജി ചെറിയാന്‍ ഫോമയുടെ എല്ലാ അംഗങ്ങളെയും, സുഹൃത്തുക്കളെയും സ്വാഗതം ചെയ്തു.ഫോമയുടെ പത്തുവര്‍ഷത്തെ ചരിത്രം തിരുത്തി എഴുതുന്ന കണ്‍വന്‍ഷന്‍ ആണിത്. ഫ്‌ളോറിഡ ത്തിനു നിമിത്തമായതില്‍ സന്തോഷിക്കുന്നു. അംഗ സംഘടനകളുടെ ബലമാണ് ഫോമയുടെ വിജയത്തിനാധാരം. അംഗസംഘടനകളുടെ കുടുംബ സാന്നിധ്യം ഫോമയുടെ കണ്‍വന്‍ഷന്റെ വിജയത്തിനാധാരമാകും. പരമാവധി കുടുംബങ്ങള്‍ പങ്കെടുക്കണം. കുടുംബങ്ങളുടെ ആസ്വാദനത്തിനായി നിരവധി മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഫോമാ കമ്മിറ്റി ഒരുക്കിയിരിക്കുന്നു. ഫ്‌ളോറിഡയുടെ സൗന്ദര്യം ആസ്വദിക്കുവാനും അവധിക്കാലം ആസ്വദിക്കുവാനും ഈ വരവുകൊണ്ടു അമേരിക്കന്‍ മലയാളികള്‍ക്ക് സാധിക്കും.

ഫോമയുടെ പുതുസാരഥികളെ തെരഞ്ഞെടുക്കുവാന്‍, അവര്‍ക്കു കൈത്താങ്ങാവാന്‍ കണ്‍വന്‍ഷനു പങ്കെടുക്കുന്ന എല്ലാവര്‍ക്കും സാധിക്കണം. ഫോമയുടെ 2016­- ­18 കാലയളവിലെ ഫ്‌ലോറിഡാ റീജ്യന്‍ വൈസ് പ്രസിഡന്റായി തന്റെ വിജയം അംഗങ്ങളുടെ മനസോടുകൂടി താന്‍ ഉറപ്പിക്കുകയാണെന്നും റെജി ചെറിയാന്‍ പറഞ്ഞു.

റീജിയനുകള്‍ ശക്തിയായെങ്കില്‍ മാത്രമേ സംഘടനാ ശക്തിയാവുകയുള്ളു. അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുരുകയാണ് തന്റെ ലക്ഷ്യം. ഫ്‌ലോറിഡാ റീജിയന്‍ തന്റെ നേതൃത്വത്തില്‍ ഫോമയുടെ ഭാഗമാകുമ്പോള്‍ കുടുംബങ്ങളെ ഫോമയിലേക്കു ആകര്‍ഷിക്കുവാന്‍ വേണ്ട പദ്ധതികള്‍ ഫോമാ നേതാക്കളുമായി ചേര്‍ന്നു ആലോചിച്ചു നടപ്പാക്കാകും. യുവജനങ്ങളുടെ കലാ കായിക, സാമൂഹ്യ രംഗങ്ങങ്ങളിലുള്ള പ്രതിഭ ഫോമയുടെ ഫ്‌ളോറിഡ റീജിയന്‍ പുറത്തു കൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫ്‌ളോറിഡ റീജിയന്റെ പ്രതിനിധി ആയി ഫോമയില്‍ എത്തിയാല്‍ ലോക്കല്‍ അസോസിയേഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുക മാത്രമല്ല ഫോമയ്­ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. റീജിയനുകളില്‍ യുവജനതയെ ഫോമയുടെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കും. റീജിയനില്‍ ഉള്ള എല്ലാ അസ്സോസിയേഷനുമായും നല്ല ബന്ധം സ്ഥാപിക്കും.

നിരവധി കര്‍മ്മ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ ഫ്‌ളോറിഡാ റീജിയന്‍ വൈസ് പ്രസിഡന്റായി തന്നെ വിജയിപ്പിക്കണമെന്നും റെജി ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു. അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ ­”അമ്മ’യുടെ സ്ഥാപകരില്‍ ഒരാളായ റജി ചെറിയാന്‍ഫോമയുടെ ഫ്‌ലോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

25 വര്‍ഷത്തെ സംഘടനാപാരമ്പര്യമാണ് റജി ചെറിയാന്റെ കൈമുതല്‍. കേരളാ കൊണ്‌ഗ്രെസ്സ് പ്രവര്‍ത്തകന്‍, കെ എസ് സി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാകുന്ന 1990 കാലഘട്ടത്തില്‍ അമേരിക്കയില്‍ എത്തി. പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കമ്മറ്റി മെമ്പര്‍ ആയി. 2002 ല്‍ അറ്റലാന്റയില്‍ വന്നു. കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ മെമ്പര്‍,ഗാമാ അസ്സോസ്സിയേഷന്‍ മെമ്പര്‍, 2005 ഇല്‍ ഗാമയുടെ വൈസ് പ്രസിഡന്റ്, 2008 ല്‍ ഗാമയുടെ പ്രസിഡന്റ്. 2010 ല്‍ ഗാമയില്‍ നിന്നു പടിയിറക്കം. അങ്ങനെ ഇരുപത്തി എട്ടു പേരുമായി “അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ ­- “അമ്മ’യ്ക്കു തുടക്കം. ചിട്ടയായ പ്രവര്‍ത്തനം. 1993 മുതല്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു സജീവമായി നില്‍ക്കുന്ന സമയത്താണ് ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും. അപ്പോള്‍ ഫോമയിലേക്കു മാറി.

എവിടെ ആയാലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക എന്നതാണ് റജി ചെറിയാന്റെ ലക്ഷ്യം. അധികാരത്തിലല്ല മറിച്ചു അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തു സജീവമായ ഇടപെടലുകള്‍ നടത്തുക എന്ന ഒരു ലക്ഷ്യമേ ഉള്ളു. അതുകൊണ്ടുതന്നെ ഫോമയില്‍ ഒരു സ്ഥാനവും വഹിച്ചിട്ടില്ല.

ഈ മത്സരത്തിന് പിന്തുണയുമായി കുടുംബവും കൂടുന്നു.ഭാര്യ ആനി,രണ്ടു മക്കള്‍. 2003 മുതല്‍ 13 വര്‍ഷം റിയല്‍ എസ്‌റ്റേറ്റ് രംഗത്തു സജീവ പ്രവര്‍ത്തനം. എന്തുകൊണ്ടും ഫോമയ്­ക്കു ഒരു മുതല്‍ക്കൂട്ടാണ് റജി ചെറി­യാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here