ലൈംഗിക അടിമകളാക്കി വെച്ചിരിക്കുന്ന യസീദി പെണ്‍കുട്ടികളെ വില്‍ക്കാന്‍ ഓണ്‍ലൈന്‍ പരസ്യവുമായി ഐഎസ് ഭീകരര്‍. ലൈംഗിക അടിമകളായി പാര്‍പ്പിച്ചിരിക്കുന്ന യുവതികളെ വാട്‌സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഐഎസ് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഓണ്‍ലൈന്‍ പരസ്യം പുറത്തു വന്നിരിക്കുന്നത്.

‘കന്യകയും സുന്ദരിയുമായ പെണ്‍കുട്ടി, 12 വയസ്സ്. വില 12,500 ഡോളര്‍ കടന്നു, ഉടന്‍ തന്നെ വില്‍ക്കപ്പെടും’ മൊബൈല്‍ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിക്കുന്ന ഐഎസിന്റെ പരസ്യമാണിത്. അറബി ഭാഷയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ആപ്പുകളിലൂടെയാണ് പെണ്‍കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും കണ്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് പെണ്‍കുട്ടികളെ കൈമാറും. 3,000 ത്തോളം യസീദി പെണ്‍കുട്ടികളെ ഭീകരര്‍ ലൈംഗിക അടിമകളാക്കി വച്ചിട്ടുണ്ടെന്നാണ് കണക്ക്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലൈംഗിക അടിമകളെ സാമൂഹ്യമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അബു അസദ് അല്‍മാദി എന്ന ഐ.എസ് ഭീകരന്‍ ലൈംഗിക അടിമയായ പെണ്‍കുട്ടിയെ വില്‍പനക്ക് വച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രത്തോടൊപ്പമാണ് അബു അസദ് വില്‍പന പോസ്റ്റ് ഇട്ടിരുന്നത്. ഇവള്‍ വില്‍പനക്ക് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.ലൈംഗിക അടിമകളെ വില്‍ക്കുന്നത് പോസ്റ്റിട്ടയാള്‍ നേരിട്ടാണോ അതോ മറ്റാരുടെയെങ്കിലും നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നതാണോ എന്ന് വ്യക്തമല്ല. ഭീകര സംഘടന തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടത്തൊനാണ് ലൈംഗിക അടിമകളെ വില്‍ക്കുന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here