ഡാളസ്സ്: അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമുളള്ള പെന്തക്കോസ് ത് എഴുത്തുകാരുടെയും വാര്‍ത്താമാധ്യമ പ്രവര്‍ത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം (കെ.പി.ഡബ്ല്യു. എഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസില്‍ വെച്ച് നടത്തപ്പെട്ട 34 മത് മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് ചേര്‍ന്ന കെ.പി.ഡബ്ലൂ.ഏഫ് വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഭാരവാഹികള്‍: പ്രസിഡന്റ് റോയി മേപ്രാല്‍, വൈസ് പ്രസിഡന്റ്: രാജന്‍ ആര്യപ്പള്ളില്‍, സെക്രട്ടറി: നിബു വെള്ളവന്താനം, ജോ.സെക്രട്ടറി: പാസ്റ്റര്‍ സ്റ്റാന്‍ലി ജോസഫ്, ട്രഷറാര്‍: ജോയിസ് പി. മാത്യൂസ്, ലേഡീസ് കോര്‍ഡിനേറ്റര്‍: മേരി ജോസഫ്.

പാസ്റ്റര്‍ ബാബു തോമസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കെ.പി. ഡബ്യു. എഫ് അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.

കേരള എക്‌സ്പ്രസ്സ് ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പന്‍, കെ.എന്‍ റസ്സല്‍, സി. വി. മാത്യൂ, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, എസ്. പി ജെയിംസ്, ഉമ്മന്‍ എബനേസര്‍, സാം മാത്യൂ, പാസ്റ്റര്‍മാരായ ബിനു ജോണ്‍, വി.പി. ജോസ്, ജെയ്‌സ് പാണ്ടണ്‍നാ ട്, ഷൈജു തോമസ്, ബോബന്‍ ക്ലീറ്റസ്, കെ.ജി ശമുവേല്‍, പി.വൈ.പി.എ സംസ്ഥാന പ്രസിഡന്റ് സുധി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ഷേര്‍ളി ചാക്കോ സ്വാഗതവും, ബ്രദര്‍ രാജന്‍ ആര്യപ്പള്ളി നന്ദിയും പറഞ്ഞു.

kerla pente

LEAVE A REPLY

Please enter your comment!
Please enter your name here