ഫ്‌ളോറിഡ: വിനോദ സഞ്ചാരികളുടെ പറുദീസയായ ഫ്‌ളോറിഡയിലെ മയാമി ബീച്ചില്‍ സ്ഥിതി ചെയ്യുന്ന ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചു 2016 ജൂലൈ 7 മുതല്‍ 10 വരെ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വഷനില്‍ നടക്കുന്ന 56, 28 ചീട്ട് കളി മത്സരത്തിന്റെ വിജയികള്‍ക്കാണ് 2000­ത്തില്‍ പരം ഡോളറിന്റെ സമ്മാനങ്ങള്‍ നല്‍കുന്നത്. 56 ചീട്ടു കളിയില്‍ ഒന്നാം സമ്മാനം 1000 ഡോളറും രണ്ടാം സമ്മാനം 500 ഡോളറും, മൂന്നാം സമ്മാനം 250 ഡോളറുമാണ്. 28 ചീട്ടു കളിയില്‍ ഒന്നാം സമ്മാനം 250 ഡോളറും രണ്ടാം സമ്മാനം 100 ഡോളറുമാണ്.

വളരെ കൂര്‍മ്മ ബുദ്ധിയും, സൂത്രങ്ങളും വേണ്ട കളികളാണ് മലയാളത്തിന്റെ സ്വന്തം 56, 28 ചീട്ട് കളികള്‍. അമേരിക്കന്‍ ഐക്യ നാടുകളില്‍ നിന്നും, കാനഡയില്‍ നിന്നും, കേരളത്തില്‍ നിന്നും ഉള്ള മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു നടത്തുന്ന അന്താരാഷ്ട്ര 56 കളിയുടെ അതേ റെഗുലേഷന്‍സ് തന്നെയായിരിക്കും ഫോമാ കണ്‍വന്‍ഷനിലും എന്ന് മത്സരത്തിന്റെ ചെയര്‍മാന്‍ മാത്യൂസ് ചെരുവില്‍ പറഞ്ഞു.

56 മത്സരത്തില്‍ മൂടി ചൂടാ മന്നന്മാരായാ ന്യൂജേഴ്‌സി, ചിക്കാഗോ, ഡിട്രോയിറ്റ്, കാനഡ എന്നിവടങ്ങളിലെ ടീമുകള്‍ മത്സരത്തില്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അതേസമയം ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി ഫോമയുടെ മുതിര്‍ന്ന നേതാവും, കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ മാത്യൂ വര്‍ഗ്ഗീസ് (ജോസ് ഫ്‌ലോറിഡ) പറഞ്ഞു. ഈ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഫോമ മയാമി കണ്‍വന്‍ഷനിലേക്ക് നോര്‍ത്തമേരിക്കയിലെ എല്ലാ മലയാളി സമൂഹത്തേയും സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറാര്‍ ജോയി ആന്തണി എന്നിവര്‍ അറിയിച്ചു.

കുറച്ചു ദിവസങ്ങള്‍ അമേരിക്കന്‍ മലയാളികള്‍, നാടിന്റെ കാലാവസ്ഥയില്‍; ചക്കയും, മാങ്ങയും, തേങ്ങയും യഥേഷ്ടം വിളയുന്ന നാട്ടില്‍, നാടിന്റെ ഓര്‍മ്മകളുമായി കുറച്ചു ദിവസങ്ങള്‍ ആഘോഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യൂസ് ചെരുവില്‍ 5862066164, സാബൂ സ്ക്കറിയ 2679807923

LEAVE A REPLY

Please enter your comment!
Please enter your name here