ന്യൂ­യോര്‍­ക്ക്: നോര്‍ത്ത് ഈ­സ്­റ്റ് അ­മേ­രി­ക്കന്‍ ഭ­ദ്രാ­സ­ന ഫാ­മി­ലി ആന്‍­ഡ് യൂ­ത്ത് കോണ്‍­ഫ­റന്‍­സി­ന്റെ വിശേ­ഷ­ങ്ങള്‍ ലഭ്യ­മാ­ക്കു­ന്ന­തി­നായി “കോണ്‍ഫ­റന്‍സ് ക്രോണി­ക്കിള്‍’ എന്ന പേരില്‍ എല്ലാ ദിവ­സവും ന്യൂസ് ബുള്ള­റ്റിന്‍ പുറ­ത്തി­റ­ക്കു­ന്നു. ഇതി­നുള്ള ക്രമീ­ക­ര­ണ­ങ്ങള്‍ പൂര്‍ത്തി­യാ­യ­തായി കോര്‍­ഡി­നേ­റ്റര്‍ ഫാ. വിജ­യ് തോമസ്് അ­റിയി­ച്ചു. കഴിഞ്ഞ വര്‍ഷം ഹിറ്റായ ന്യൂസ് ലെറ്റ­റിന് “കോണ്‍ഫ­റന്‍സ് ക്രോണി­ക്കിള്‍’ എന്നു പേരി­ട്ടത് ഭ­ദ്രാ­സ­ന മെത്രാ­പ്പൊ­ലീത്ത സ­ഖറി­യ മാര്‍ നി­ക്കോ­ളോ­വോ­സ് ആണ്. ജൂ­ലൈ 13 ബു­ധന്‍ മു­തല്‍ 16 ശ­നി വ­രെ അ­പ്‌­സ്റ്റേ­റ്റ് ന്യൂ­യോര്‍­ക്കി­ലു­ള്ള എ­ലന്‍­വില്‍ ഓ­ണേ­ഴ്‌­സ് ഹേ­വന്‍ റി­സോര്‍­ട്ടി­ലാ­ണ് കോണ്‍­ഫ­റന്‍­സ് ന­ട­ക്കു­ന്നത്.

കഴിഞ്ഞ നാലു വര്‍ഷ­ങ്ങ­ളായി ന്യൂസ് ലെറ്റര്‍ കോണ്‍ഫ­റന്‍സി­നോ­ട­നു­ബ­ന്ധിച്ച് പ്രസി­ദ്ധീ­ക­രിക്കുന്നു­ണ്ട്. ഓരോ ദിവ­സ­ത്തെയും പരി­പാ­ടി­ക­ളെ­ക്കു­റിച്ചും പിറ്റേ­ന്നത്തെ ഷെഡ്യൂ­ളി­നെ­ക്കു­റിച്ചും വിശദ വിവ­ര­ങ്ങള്‍ ഉള്‍ക്കൊ­ള്ളിച്ചു കൊണ്ടാണ് വര്‍ണ്ണ­ഭം­ഗി­യോടെ ന്യൂസ് ലെറ്റര്‍ പുറ­ത്തി­റ­ങ്ങു­ന്ന­ത്. കോണ്‍ഫ­റന്‍സ് ക്രോണി­ക്കിളിന്റെ പ്രസി­ദ്ധീ­ക­ര­ണ­ത്തി­നായി എ­ലന്‍­വില്‍ ഓ­ണേ­ഴ്‌­സ് ഹേ­വന്‍ കോണ്‍­ഫ­റന്‍­സ് വേദി­യോ­ടു ചേര്‍ന്ന് ആ­ധുനി­ക സ­ജ്ജീ­ക­ര­ണ­ങ്ങള്‍ നിറഞ്ഞ മീഡി­യ സെന്റര്‍ പൂര്‍ണ്ണ സജ്ജ­മാക്കും. എല്ലാ ദി­വ­സവും ബെ­ഡ് കോഫി­യോ­ടൊപ്പം രാവിലെ ആ­റു മ­ണി­ക്ക് കോണ്‍­ഫ­റന്‍­സില്‍ പ­ങ്കെ­ടു­ക്കു­ന്ന­വര്‍­ക്ക് ല­ഭ്യ­മാ­ക്കു­ന്ന വി­ധ­ത്തി­ലാ­ണ് ന്യൂ­സ് ബു­ള്ള­റ്റിന്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്നത്. ഇ­തി­നു വേ­ണ്ടി ജോര്‍­ജ് തു­മ്പ­യില്‍ ചീഫ് എ­ഡി­റ്റ­റാ­യി ഒ­രു പ്ര­ത്യേ­ക ടീം പ്ര­വര്‍­ത്തി­ക്കും. ഫാ. പൗലോ­സ്. ടി. പീറ്റര്‍, റവ. ഡോ. വര്‍­ഗീ­സ് ഡാ­നി­യല്‍, ഫാ. ഷി­ബു ഡാ­നിയല്‍, വര്‍­ഗീ­സ് പ്ലാ­മ്മൂ­ട്ടില്‍, ഫി­ലി­പ്പോ­സ് ഫി­ലിപ്പ്, വര്‍ഗീസ് പോത്താ­നി­ക്കാ­ട്, മാത്യു സാ­മു­വല്‍, ലി­ന്‍­സി തോമ­സ് എ­ന്നിവരാണ് ഓണ്‍­സൈ­റ്റ് പ­ബ്ലി­ക്കേ­ഷന്‍ കോണ്‍­ട്രി­ബ്യൂ­ട്ടി­ങ് എ­ഡി­റ്റേ­ഴ്‌­സാ­യി പ്ര­വര്‍­ത്തി­ക്കുന്നത്.

കോണ്‍­ഫ­റന്‍സി­നോ­ട­നു­ബ­ന്ധി­ച്ച് പു­റ­ത്തി­റ­ക്കു­ന്ന സു­വ­നി­യ­ര്‍ ഒന്നാം ദിവ­സം ഉ­ദ്­ഘാ­ട­ന സ­മ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് പ്ര­കാ­ശി­പ്പി­ക്കു­മെന്ന് സു­വ­നി­യര്‍ ചീഫ് എഡി­റ്റര്‍ ലിന്‍സി തോമ­സ്, ബി­സിന­സ് മാ­നേ­ജര്‍ ഡോ.­സാ­ക്ക്.ജി സഖ­റിയ എന്നി­വര്‍ അറി­യി­ച്ചു.

PAGEALL

LEAVE A REPLY

Please enter your comment!
Please enter your name here