അഞ്ചാമത് ഫോമാ അന്താരാഷ്ട്ര കൺവൻഷന്‌ അവിസ്മരണീയമായ തുടക്കം. ഫ്ലോറിഡയിലെ മലയാളി സമൂഹത്തെ സാക്ഷിയാക്കി മയാമി ബീച്ചിലെ ഡ്യൂവിൽ ബീച് റിസോർട്ടിൽ മയാമി ബീച്ച് സിറ്റി മേയര്‍ ഫിലിപ്പ് ലീവൈന്‍, അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ നാഗേഷ് സിംഗ്, മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ആനിപോൾ, ഓണററി കോണ്‍സല്‍ ജെനറല്‍ ഓഫ് സ്ലോവോക്യാ ഡോക്ടര്‍ റോയി സി. ജെ, ഡോക്ടര്‍ എം വി പിള്ള, ഡെപ്യുട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയന്‍ ഐ.പി.സ്, മുന്‍ എം. പി. ബിനോയ് വിശ്വം, മികച്ച നടനുള്ള ദേശീയ പുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂട്, മൂലന്‍സ് ഗ്രൂപ്പിന്റെ ഉടമ വര്‍ഗീസ് മൂലന്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉൽഘാടന ചടങ്ങുകൾ നടന്നത്. പ്രസിഡന്റ് ആനന്ദൻ നിരവേൽ സെക്രട്ടറി ഷാജി എഡ്വേർഡ്, കൺവെൻഷൻ ചെയർമാൻ മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു. 

ഇന്ന് വൈകീട്ട് 5.30 മണിക്ക് ജോസ്മോൻ നേതൃത്വം നൽകിയ 51 പേരുടെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ
പ്രൗഢ ഗംഭീരമായ ഘോഷയാത്രയോടെ തുടങ്ങിയ ആഘോഷ ചടങ്ങുകൾക്ക് ഫോമാ നേതാക്കൾ നേതൃത്വം വഹിച്ചു. കൺവെൻഷൻ വൻ വിജയമാക്കുവാൻ വിവിധ കമ്മറ്റികൾ അഹോരാത്രം പ്രയത്നിച്ചു വരികയാണ്. 342 സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ 1000 ഓളം പേരാണ് നാലുദിവസം നടക്കുന്ന ഈ ഫോമാ കുടുംബോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

രാവിലെ ഏഴുമണി മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് കൺവെൻഷന് എത്തുന്നവർക്ക് ഫോർഡ് ലോർഡ്ൽ എയർപോർട്ടിൽ പുലർച്ചെ 5 മണിമുതൽ ഒരുമണിക്കൂർ ഇടവിട്ട് ഹോട്ടലിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു.

രണ്ടാം ദിവസം വെള്ളിയാഴ്ച്ച ഫോമ ജനറൽ ബോഡി യോഗം രാവിലെ 8.30 നു ആരംഭിക്കും.യോഗനടപടികളുടെ തുടർച്ചയായി 11 മണിക്ക് ഫോമാ 2016 -2018 കാലയളവിലേക്കുള്ള ഭരണസമതിക്കായുള്ള തിരഞ്ഞെടുപ്പ് നടക്കും.നാലു മണി വരെ പ്രതിനിധികൾക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ട്. രാത്രി 10 മണിയോടെ പൂർണമായ ഇലക്ഷൻ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേസമയം തന്നെ വിവിധ സെമിനാറുകളും നടക്കും. വൈകീട്ട് 3 മണിമുതൽ 7 മണിവരെ ഫോമാ സുന്ദരിയെ കണ്ടെത്താനുള്ള മിസ് ഫോമാ മത്സരങ്ങൾ നടക്കും. രാത്രി 7 മണിമുതൽ 9 വരെ ബിസിനസ്സ് മീറ്റ് നടക്കും.രാത്രി 9 മുതൽ 10.30 വരെ ഫോമാ കൺവെൻഷൻ വേദി നിറഞ്ഞാടാൻ 32 കലാപ്രതിഭകളുമായി അമേരിക്കയിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പായ ശിങ്കാരി സ്‌കൂളിന്റെ നൃത്യനൃത്തങ്ങൾ ഉണ്ടായിരിക്കും.

സമാപന ദിവസമായ ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ മീഡിയ സെമിനാർ , 17.00 – 12.00 വുമൺസ് ഫോറം , 12.00 – 1.00 സാഹിത്യ സമ്മേളനം , 2.00 – 4.00 മലയാളി വക, 4.00 – 5.00 ചിരിയരങ്ങ് എന്നീ പരിപാടികൾ നടക്കും . തുടർന്നു പ്രസിദ്ധ പിന്നണി ഗായകൻ വിജയ് യേശുദാസിന്റെ ഗാനമേളയോടെ 5-)൦ മത് ഫോമാ കൺവെൻഷൻ കൊടിയിറങ്ങും. ബാങ്കറ്റോടൊപ്പം സമാപനസമ്മേളനത്തിൽ പങ്കെടുക്കാൻ 60 ഡോളർ മാത്രമാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ജൂലായ് 9 ശനിയാഴ്ച രാവിലെ 10 മണിമുതൽ ടി വൈ പാർക്കിൽ വച്ചു ആവേശകരമായ വള്ളംകളി നടക്കും.

imageimage image image image image image image image

LEAVE A REPLY

Please enter your comment!
Please enter your name here