ആന്റോ ആന്റണി എം പി ആയതിനു ശേഷം എത്ര തവണ അമേരിക്ക സന്ദര്‍ശിച്ചു എന്നു അദ്ദേഹത്തോട് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ഒരു പക്ഷെ തന്റെ ഡയറി നോക്കേണ്ടി വരും .എന്നാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ അതു പറയാന്‍ സാധിക്കുന്ന രണ്ടു ചങ്ങാതിമാര്‍ ആന്റോ ആന്റണിക്ക് അമേരിക്കയില്‍ ഉണ്ട്.ജോയ് ചെമ്മാച്ചേലും,ജെയ്­ബു കുളങ്ങരയും.ഫൊക്കാന കാനഡാ കണ്‍വന്‍ഷന്­ ചിക്കാഗോയില്‍ വിമാനമിറങ്ങിയതുമുതല്‍ തിരിച്ചു യാത്രയ്ക്കുന്നതു വരെ ഉള്ള ബന്ധമായിരുന്നില്ല ഈ മുവര്‍ സംഘത്തിനുള്ളത് .പണ്ടേ തുടങ്ങിയ ബന്ധത്തിന് തിളക്കം കൂടുന്നതല്ലാതെ പൊലിമ ഒട്ടും നഷ്ടമാകുന്നില്ല.എം പി എന്ന നിലയിലെ സൗഹൃദം സ്വന്തം കാര്യങ്ങള്‍ക്കു ഉപയോഗിക്കാനും ശ്രമിക്കുന്നില്ല.

ഞങ്ങളുടെ ആന്റോ നിങ്ങള്‍ കാണുന്ന രാഷ്ട്രീയക്കാരനല്ല.ഏതു സമയത്തും എപ്പോഴു എന്താവശ്യത്തിനും ഓടിവരുന്ന ഒരു സാധാരണക്കാരന്‍ .അതിപ്പോള്‍ പത്തനംതിട്ടയായാലും കാനഡ ആയാലും അങ്ങനെ തന്നെ ;സ്‌നേഹഹിക്കുന്നവരുടെയടുത്തേക്കു ഓടിവരാന്‍ ഒരു മടിയുമില്ല ആന്റോയ്ക്ക് .ജോയ് ചെമ്മാച്ചേല്‍ ,ആന്റോ ആന്റണി,ജെയ്­ബു സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴ്ക്കം ഉണ്ട് .ഫോട്ടോ എടുത്തു തുടങ്ങിയ ബന്ധമല്ല അത്. കോളേജ് പഠന കാലം മുതല്‍ ഉണ്ടായ സൗഹൃദം രാഷ്ട്രീയക്കാരനായപ്പോള്‍ അല്പം കൂടി ദൃഢമായി .എം പി ആയപ്പോള്‍ അല്പം കൂടി ദൃഢമായി.പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ പാര്‍ലമെന്റില്‍ ഇത്രത്തോളം ശബ്ദിച്ച ഒരാള്‍ വേറെ ഇല്ല.പ്രവാസി വോട്ടവകാശം പ്രവാസികള്‍ക്ക് ലഭിക്കുവാന്‍ പ്രയത്‌നിച്ച എം.പി ,കേരളത്തിന് പുറത്തു നേഴ്‌­സുമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയും അവരുടെ ശമ്പളം ഏകീകരണം തുടങ്ങിയ വിഷയങ്ങളില്‍ ആന്റോ നടത്തിയ സമരങ്ങള്‍ മൂലം ഇന്ത്യയിലെ ആയിരക്കണക്കിന് നേഴ്‌­സുമാര്‍ക്ക് മിനിമം ശമ്പളം ഉള്‍പ്പെടെയുള്ള വലിയ ഗുണങ്ങള്‍ ലഭിക്കുകയുണ്ടായി.ഇക്കാര്യത്തില്‍ കേന്ദ്ര കേന്ദ്ര ഗവണ്മെന്റ് ശക്തമായ നടപടികള്‍ എടുക്കുകയും ചെയ്തു.ഇന്ത്യയില്‍ കുട്ടികളുടെ ഇടയില്‍ കണ്ടുവന്നിരുന്ന പാന്‍പരാഗിന്റെ ഉപയോഗം നിര്‍ത്തുവാന്‍ ആന്റോ നടത്തിയ ഒറ്റയാള്‍ ഇന്ത്യ ആകമാനം ചര്‍ച്ച ചെയ്തു.ഒടുവില്‍ പാന്‍പരാഗ് നഗവണ്മെന്റ് നിരോധിച്ചു. ഈ വിഷയത്തില്‍ മാഫിയാ സംഘങ്ങളുടെ ഭീഷണി വരെ ആന്റോയ്ക്കു ഉണ്ടായി .നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന
ഫൊക്കാനയുടെയും മറ്റു മലയാളി സംഘടനകളുടെയും സുഹൃത്തായ ആന്റോ സൗഹൃദ വേളയില്‍ ഉണ്ടാകുന്ന ചര്‍ച്ചകളും പരാതികളുമൊക്കെ പഠിക്കുകയും വേണ്ടത് എന്നു തോന്നുന്നവയെ ഉപയുക്തമാക്കിത്തരികയും ചെയ്യുന്നു കോട്ടയത്തിന്റെ മണ്ണില്‍ നിന്നു പത്തനംതിട്ടയിലേക്കു കുടിയേറിയപ്പോഴു കോട്ടയത്തുകാര്‍ക്കു എന്തു ആവശ്യം ഉണ്ടായാലും ഓടിവരുന്നത് ഈ സൗഹൃദത്തിന്റെ മഹത്വം കൊണ്ടാണ് .

കോട്ടയത്തു തന്റെ ഉടമസ്ഥതയില്‍ ജെ യെസ് ഫാമില്‍ കാര്‍ഷിക മേള നടക്കുന്നു.3 ദിവസത്തെ പരിപാടി .വൈകിട്ട് ഒരു പരിപാടിയുടെആശംസാ പ്രാസംഗികന്‍ ആന്റോ.പത്തനംതിട്ടയില്‍ മണ്ഡലത്തിലെ പരിപാടി തീര്‍ന്ന് ഫാമില്‍ എത്ത്യപ്പോള്‍ രാത്രി ഒരുമണി .കാത്തുനിന്ന ചെറു സംഘത്തിനുമുന്പില്‍ ഒരു ചെറിയ ആശംസ .അതായിരുന്നു ആ പരിപാടിയിലെ ഏറ്റവും വലിയ അഭിനന്ദനം .ഉള്ളു തുറന്ന ആശംസ .ജോയ് ചെമ്മാച്ചേല്‍ ഓര്‍ക്കുന്നു.

ഫൊക്കാനയുടെ കാനഡാ കണ്‍വന്‍ഷനില്‍ നേഴ്‌സസ് സെമിനാറില്‍ പ്രസംഗിച്ചപ്പോഴു അദ്ദേഹത്തിന്റെ പ്രവാസികളോടുള്ള നിലപാടുകള്‍ വ്യക്തം.ഭരണത്തില്‍ സ്വാധീനമുള്ള സുരേഷ് ഗോപി എം.പി ക്കും ഒരു അതൊരു മാതൃക ആയിരിക്കാനാണ് സാധ്യത.

ജനങ്ങളോട് എന്നും സ്‌നേഹം മാത്രം സുക്ഷിക്കുന്ന ആന്റോ ശക്തമായ മത്സരം ഉണ്ടായിട്ടും പത്തനംതിട്ടയില്‍ നിന്നും പാര്‍ലമെന്റില്‍ എത്തിയത് ഈ സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ്.അതുകൊണ്ടാണ് പ്രവാസി മലയാളികളും വലുപ്പച്ചെറുപ്പമില്ലാതെ അദ്ദേഹത്തെ സ്‌നേഹിക്കുന്നത്.അവരുടെ ചെറിയ പരിപാടികള്‍ക്കും ഓടി വരുന്നത് .

ഫൊക്കാനയുടെയും ഫോമയുടെയും കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ ആന്റോ ഫ്‌ളോറിഡയ്ക്ക് പോകാന്‍ തുടങ്ങുന്ന സമയത്താണ് അത്യാവശ്യമായും ഡെല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ ഫോണ്‍ സന്ദേശം വരുന്നത് .വിഷയം രാഷ്ട്രീയമായതില്‍നാല്‍ അല്പം വിഷമത്തോടെ ആണെങ്കിലും തിരിച്ചു പോകേണ്ടി വന്നു .ഫൊക്കാന കണ്‍ വന്‍ഷനില്‍ പങ്കെടുത്ത് ,സജീവമായി അതില്‍ പങ്കാളിയായി കാനഡയിലെ ഗോതമ്പ് പാടവും കണ്ടു തിരികെ നാട്ടിലേക്കു യാത്രായാകാന്‍ ചിക്കാഗോ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ സൗഹൃദത്തിന്റെ ഒരു ചെറു സംഘം കൂടി.യുറീലോസ് തിരുമേനിയും ,എയര്‍ ഇന്ത്യയുടെ ചിക്കാഗോ മാനേജര്‍ സണ്ണി തോമസും .

ആന്റോ അങ്ങനെ ആണ് .മറയില്ലാതെ ആരെയും സ്‌നേഹിക്കാന്‍ സാധിക്കുന്ന അപൂര്‍വ വ്യക്തികളില്‍ ഒരാള്‍ .ഈ മൂവര്‍ സംഘത്തിനൊപ്പം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആയിരങ്ങള്‍ ഉള്ളതും ഈ സ്‌നേഹം കൊണ്ടാണ്.

Newsimg2_47884948

LEAVE A REPLY

Please enter your comment!
Please enter your name here