തിരുവനന്തപുരം: മുന്‍വിധികളൊന്നുമില്ലാതെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക് മന്ത്രിസഭയുടെ കന്നിബജറ്റ് അവതരിപ്പിച്ചത്. വാസ്തുദോഷവും രാഹുദോഷവും പോലുള്ള പഴഞ്ചന്‍ വിചാരങ്ങളെ പടിക്കുപുറത്തുനിര്‍ത്തി ഐസക് ധീരമായി ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. രാവിലെ ധനമന്ത്രി പുറപ്പെട്ടതും വാസ്തുപ്രകാരം വാസയോഗ്യമല്ലാത്ത വീട്ടില്‍ നിന്നായിരുന്നു. ഇന്നലെയായിരുന്നു ഏറെ പഴികേട്ട ആ വീട്ടിലേക്ക് ഐസക് ഇടതുകാല്‍ വച്ച് കയറിയത്. ബജറ്റിനുള്ള തയാറെടുപ്പുകള്‍ക്കുശേഷം വിഴിഞ്ഞത്തു നിന്നും എത്തിയപ്പോഴേയ്ക്കും രാഹുകാലമായിപ്പോയി. വീട്ടില്‍ചെന്നതറിഞ്ഞ് ക്യാമറകളും പത്രക്കാരും എല്ലാം എത്തി. വാസ്തുദോഷത്തോടൊപ്പം രാഹുവിന്റെ ദോഷവും വേണമോ എന്ന ചോദ്യത്തെ ആയിരുന്നു നേരിട്ടത്.

എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ ഇതേക്കുറിച്ച് കുറിച്ചത്. വാസ്തു വിധിപ്രകാരം വാസയോഗ്യമല്ലാത്ത ഈ വീട് തന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നായിരുന്നു പൊതുചോദ്യം. ഉത്തരം ലളിതമാണെന്നും കോണ്‍ക്രീറ്റ് കെട്ടിടങ്ങളേക്കാള്‍ തനിക്കിഷ്ടം പഴയ ബംഗ്ലാവ് തന്നെയാണെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പക്ഷേ, മുമ്പ് താന്‍ താമസിച്ചിരുന്ന റോസ് ഹൗസ് അടക്കമുള്ള പഴയ ബംഗ്ലാവുകളെല്ലാം ആവശ്യമായ മെയിന്റനന്‍സും മറ്റുമില്ലാതെ മോശമായി കിടക്കുകയാണ്. മുന്‍വിധികളൊക്കെ ഉണ്ടെങ്കിലും ഏറ്റവും വൃത്തിയുള്ള ബംഗ്ലാവ് മന്‍മോഹന്‍ ബംഗ്ലാവ് തന്നെയാണ് . പക്ഷേ ഇന്ന് മന്‍മോഹന്‍ ബംഗ്ലാവില്‍ കിടന്നുറങ്ങാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പാതിര കഴിയാതെ ബജറ്റ് പ്രസംഗത്തിലെ കണക്കുകളും മറ്റും കൗണ്ടര്‍ ചെക്ക് ചെയ്ത് തീരുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here