ഇനി ബെന്നി വാച്ചാച്ചിറയുടെ സംഘം ഫോമയുടെ നേതൃത്വ രംഗത്ത്. വളരെ വാഹിയെറിയ തെരഞ്ഞെടുപ്പിൽ ഫ്ലോറിഡാ കാൻ വൻഷനിൽ നടന്ന തെരഞെടുപ്പിൽ ബെന്നി വാച്ചാച്ചിറ നയിക്കുന്ന പാനൽ വിജയത്തിലെത്തുകയായിരുന്നു. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ അന്തർ ദേശീയ കൺവൻഷൻ ഫ്ലോറിഡയിൽ തുടങ്ങിയപ്പോൾ മുതൽ അമേരിക്കൻ മലയാളികൾ ഉറ്റുനോക്കുന്ന ഒന്നാണ് ഫോമാ 2016-18 കാലയളവിലെ ഭരണ സമിതി തെരഞ്ഞെടുപ്പ്. അടുത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പോലും ഇത്രത്തോളം വീറും വാശിയും ഉണ്ടായിരുന്നോ എന്നു സംശയമാണ്. ഫോമയുടെ വളർച്ചയ്ക്ക് വ്യക്തമായ പദ്ധതിയുമായാണ് ബെന്നി വാച്ചാച്ചിറ, ജിബി, ജോഷി എന്നിവരുടെ റ്റീം തെരഞ്ഞെടുപ്പിനെ നേരിടത്ത്. അതിനു ഫലം ഉണ്ടാകുകയും ചെയ്തു. ഫോമയുടെ വിജയം വ്യക്തികളിൽ കേന്ദ്രീകരിച്ചല്ല, കൂട്ടായ പ്രവർത്തനമാണ് ഫോമയുടെ വിജയത്തിന് ആധാരം എന്നു തങ്ങളുടെ വിജയത്തിലൂടെ സമർത്ഥിക്കുകയാണ് ബെന്നിയും സംഘവും. കൂടാതെ മൂവർക്കും രണ്ടു വർഷം ഫോമയ്‌ക്കുവേണ്ടി പ്രവർത്തിക്കുവാൻ ഏറെ സമയവും ലഭിക്കും. ബെന്നിയും, ജോഷിയയും റിട്ടയർ ജീവിതവും, ജിബി ബിസിനസ്സ് ജീവിതവും നയിക്കുന്നവരായതിനാൽ ഫോമയുടെ രണ്ടു വർഷം ഇവരുടെ കൈകളിൽ സുസജ്ജം.

വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ബെന്നി വാച്ചാച്ചിറ, ജിബി, ജോഷി സംഘം ഫോമയുടെ വോട്ടർമാരെ സമീപിച്ചത്. ജയിച്ചാൽ പ്രവർത്തിക്കാൻ സമയം ആണ് വേണ്ടത്. അതു മൂവരും അമേരിക്കൻ മലയാളികൾക്കു ഉറപ്പു നൽകിയിരുന്നു .ബെന്നി വാച്ചാച്ചിറ ഡിസംബറിൽ സർവീസിൽ നിന്നും വിരമിക്കും. ട്രഷറാർ സ്ഥാനാർഥി ആയ ജോഷി കുരിശിങ്കലും സർവീസിൽ നിന്നു വിരമിച്ചവരാണ്. ജിബിയാകട്ടെ സ്വന്തമായി ബിസിനസ്സും നടത്തുന്നു. അപ്പോൾ പൂർണ്ണമായും ഫോമയുടെ പ്രവർത്തങ്ങൾക്കായി ഓടി നടക്കാൻ സാധിക്കും. ചിക്കാഗോയിൽ കൺവൻഷന്‌ 5000 ത്തോളം ആളുകളെ സംഘടിപ്പിച്ചു കൊണ്ടുള്ള കൺവൻഷൻ ആയിരിക്കും 2018 ൽ ചിക്കാഗോയിൽ നടക്കാൻ പോകുക എന്നു ബെന്നിയും സംഘവും പറഞ്ഞു
ബെന്നി വാച്ചാച്ചിറ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഫോമാ നാഷണൽ കമ്മിറ്റി അംഗം. നാട്ടിലും സാമുഹ്യ രാഷ്ട്രീയ രംഗത്തും പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.വിശ്രമ ജീവിതം പൂർണ്ണമായും സാമൂഹ്യപ്രവർത്തങ്ങൾക്കായി മാറ്റിവച്ച ബെന്നി വാച്ചാച്ചിറയ്ക്കു ഈ പ്രവർത്തനങ്ങൾക്കെല്ലാം കുടുംബത്തിൻറെ വലിയ പിന്തുണ ഉണ്ട്. ഭാര്യ. നാലുകുട്ടികൾ രണ്ടു പേർ ജോലിയിൽ പ്രവേശിച്ചു. രണ്ട് പേർ പഠിക്കുന്നു .

സ്‌കൂൾ മുതൽ രാഷ്ട്രീയ പ്രവർത്തന കളരിയിൽ നിന്നാണ് ജിബി തോമസിന്റെ വരവ്.കോളേജ് പഠനകാലത്ത് അതു അസോസിയേഷൻ ഓഫ് ന്യൂജേഴ്സി യുടെ ജോ:സെക്രട്ടറി,സെക്രട്ടറി, പ്രസിഡന്റ് ,ട്രസ്റ്റിബോർഡ് മെമ്പർ, എന്നെ നിലകളിൽ പ്രവർത്തനം. കൂടാതെ അമേരിക്കൻ രാഷ്ട്രീയ രംഗത്തും പ്രവർത്തനം സജീവമാക്കി. 2015 ലെ ജിമ്മി ജോർജ് വോളിബോൾ ട്യുര്ണമെന്റിന്റെ ചെയർമാൻ ആയിരുന്നു. 5000 ത്തിൽ അധികം ആളുകളെ സംഘടിപ്പിച്ചാണ് ഈ പരിപാടി നടത്തിയത്. ഫോമയുടെ യങ് പ്രൊഫഷണൽ സബ്മിറ്റ് ചെയർമാൻ,മിഡ് അറ്റ്ലാന്റിക് റീജ്യൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയവുമായാണ് ജിബിയുടെ വരവ്.ഈ പ്രവർത്തനങ്ങൾക്കു കൂട്ടായി സാമൂഹ്യ പ്രവർത്തക കൂടിയായ ഭാര്യ ഒപ്പമുണ്ട്. മൂന്നു മക്കൾ. സ്‌കൂൾ വിദ്യാർത്ഥികൾ.

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജോഷി കുരിശിങ്കൽ പൂർണ്ണമായും ഫോമയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. ഫോമയുടെ ആരംഭ കാലം മുതൽ ഫോമയുടെ സജീവ പ്രവർത്തകനാണ് ജോഷി കുരിശുങ്കൽ. ജോൺ ടൈറ്റസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ജോ സെക്രട്ടറി ആയിരുന്നു. ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സംഘടനാ പ്രവർത്തനത്തിന് കുടുംബത്തിൻറെ പൂർണ്ണ പിന്തുണയുണ്ട്. ഭാര്യ, മുന്നു മക്കൾ.
വളരെ വ്യക്തമായ പദ്ധതികളുമായി ബെന്നിയും സംഘവും ഫോമയുടെ അമരത്ത് എത്തുമ്പോൾ എല്ലാവരും വലിയ പ്രതീക്ഷയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here